
2019 മാര്‍ച്ച് 08 1440 റജബ് 02
വൈദിക പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍...
അബ്ദുല്ല ബാസില്‍ സി.പി
സ്രഷ്ടാവിന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുമ്പോഴാണ് സൃഷ്ടികളായ മനുഷ്യരുടെ ജീവിതം അര്‍ഥപൂര്‍ണമാവുക. ദൈവപ്രീതിക്ക് വേണ്ടിയാണെങ്കില്‍ പോലും സ്വന്തമായി നിയമങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് പാലിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല മഹാ അബദ്ധങ്ങളില്‍ ചെന്ന് ചാടുമെന്ന കാര്യത്തിലും സംശയമില്ല. പ്രപഞ്ചനാഥന്‍ പരിപാവനമായി പരിചയപ്പെടുത്തിയ വിവാഹമെന്ന കരാറിനെ ഇല്ലാതാക്കി ആത്മീയോന്നതി പ്രാപിക്കാന്‍ ശ്രമിച്ച ക്രൈസ്തവ സഭകള്‍ക്ക് വന്നു ഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി ഈ വസ്തുതയാണ് വിളിച്ചോതുന്നത്.

കേരളത്തെ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിക്കാന്‍ കാരണമെന്ത്?
പത്രാധിപർ
'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചിട്ട് 125 വര്‍ഷം തികഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം കേരളത്തെ അങ്ങനെ വിശേഷിപ്പിച്ചത് എന്ന ചോദ്യത്തിനുത്തരമായി കേരളത്തിന്റെ അന്നത്തെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് അറിയുന്ന ആര്‍ക്കും പറയാനുണ്ടാവുക ജാതീയതയും അനുബന്ധ..
Read More
പരീക്ഷണങ്ങളില്‍ പതറാതെ
ഫദ്‌ലുല്‍ ഹഖ് ഉമരി
പ്രവാചകനെയും അനുയായികളെയും മുശ്‌രിക്കുകളുടെ പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കഴിവുള്ളവനാണ് അല്ലാഹു. എന്നാല്‍ ശത്രുഭാഗത്തുനിന്ന് അവര്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നതില്‍ ചില നേട്ടങ്ങളുണ്ട്. അതിലൂടെ അവരുടെ വിശ്വാസം കൂടുതല്‍ തിളക്കമുള്ളതായിത്തീരും. സത്യമാര്‍ഗത്തില്‍ ശാരീരികവും മാനസികവുമായ...
Read More
ബന്ധങ്ങള്‍ നിലനിര്‍ത്തുക
ശമീര്‍ മദീനി
ആദര്‍ശബന്ധം, രക്തബന്ധം, വിവാഹബന്ധം, അയല്‍പക്കബന്ധം എന്നിവയൊക്കെ ഇസ്‌ലാം പരിഗണിച്ച ബന്ധങ്ങളാണ്. അവ കാത്തുസൂക്ഷിക്കുവാന്‍ വിശ്വാസികള്‍ പ്രത്യേകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അവ തകര്‍ന്നുപോകാതിരിക്കാനുള്ള നിരവധി ഉപദേശനിര്‍ദേശങ്ങളും നബി ﷺയുടെ അധ്യാപനങ്ങളില്‍ കാണാവുന്നതാണ്...
Read More
ഈസാ നബി(അ)
ഹുസൈന്‍ സലഫി, ഷാര്‍ജ
ലോകത്ത് ഈസാ നബി(അ)യെ സംബന്ധിച്ച് മൂന്ന് രൂപത്തിലുള്ള വിശ്വാസം വെച്ചു പുലര്‍ത്തുന്നവരുള്ളതായി നമുക്ക് കാണാം. അതില്‍ ഒരു വിഭാഗം ജൂതന്മാരാണ് (യഹൂദികള്‍). യഹൂദികള്‍ ഈസാ നബി(അ) ഒരു ജാര സന്തതിയാണെന്നാണ് വിശ്വസിക്കുന്നത്. രണ്ടാമത്തെ വിഭാഗം ക്രൈസ്തവരാണ് (നസ്വാറാക്കള്‍)...
Read More
പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങള്‍
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
സത്യവിശ്വാസികളുടെ അടയാളമാണ് പ്രാര്‍ഥന. ജീവിതത്തില്‍ കൂടെയുണ്ടാകേണ്ട അമൂല്യമായ ഒന്ന്. തന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും. അതിനാല്‍ ഉത്തരം ലഭിക്കണമെന്ന അതിയായ ആഗ്രഹത്തോടെയായിരിക്കും നാം പ്രാര്‍ഥിക്കുന്നത്. തന്റെ സര്‍വവും സംവിധാനിക്കുകയും നിയന്ത്രിക്കുകയും ...
Read More
കശ്മീരില്‍ സംഭവിക്കുന്നത്...
പി.വി.എ പ്രിംറോസ്
പുല്‍വാമ ആക്രമണ ശേഷം കശ്മീരികളുടെ ജനജീവിതം ഏറെ ദുസ്സഹമാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തദ്ദേശവാസിയായ ഭീകരവാദിയുടെ വിധ്വംസക പ്രവര്‍ത്തനം മൂലം ആ നാട് മുഴുവന്‍ പീഡനമനുഭവിക്കേണ്ട ഗതികേടിലാണിപ്പോള്‍. തെരഞ്ഞെടുപ്പ് അജണ്ടകളില്‍ ഒന്നാം സ്ഥാനത്തേക്ക് കാശ്മീര്‍ ചാവേര്‍ സ്‌ഫോടനത്തിന്റെ ...
Read More
ഹമദാനി തങ്ങള്‍: പരിവര്‍ത്തനത്തിന്റെ പ്രഭ പരത്തിയ പ്രഭാഷകന്‍
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
നവോത്ഥാനത്തിന്റെ സന്ദേശവുമായി ഹമദാനി തങ്ങള്‍ നടത്തിയ പ്രഭാഷണങ്ങളും ക്ലാസുകളും ജനങ്ങളെ അതിയായി ആകര്‍ഷിച്ചിരുന്നു. പാണ്ഡിത്യവും വാക്ചാതുരിയും ശൈലീസൗന്ദര്യവും ആശയഗാംഭീര്യവും രചനാവൈഭവവും സംഘാടന മികവും എല്ലാം ഒത്തിണങ്ങിയ അദ്ദേഹം മുസ്‌ലിം കേരളത്തിന്റെ അപൂര്‍വ ..
Read More
റജബ് മാസവും അനാചാരങ്ങളും
അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപം വികൃതമാക്കുകയും ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുകയും ചെയ്യുന്നവിധം പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ ലേബലില്‍ പ്രചരിപ്പിക്കുകയും ഏറെക്കുറെ അവ പാമരന്മാരായ ജനങ്ങളില്‍ സ്വാധീനം നേടുകയും ചെയ്യുന്നത് എക്കാലത്തും കാണാന്‍ കഴിയുന്ന ഒരു കാര്യമാണ്. ..
Read More