
2026 ജനുവരി 24, 1447 ശഅ്ബാൻ 05
സോഷ്യൽ മീഡിയാ വിചാരണകൾ; ഒരു വിശകലനം
മുഫീദ് പാലക്കാഴി
താൽക്കാലിക മനഃസുഖത്തിനും ഇടക്കാല നീതിക്കും മാത്രമല്ല റീച്ചിനും ലൈക്കിനും വേണ്ടി വരെ അപരവിദ്വേഷം ആഘോഷിക്കുന്ന തരത്തിലേക്ക് സോഷ്യൽ മീഡിയാ വിചാരണകൾ വഴിമാറിയിരിക്കുന്നു. കുറ്റാരോപിതനിൽ നിന്ന് കുറ്റവാളിയിലേക്കുള്ള യാത്രയിലെ അവധാനത ‘വിരൽത്തുമ്പ് നീതി’യിലൂടെ മറികടക്കാമെന്ന് ചിന്തിക്കുന്നത് ഡിജിറ്റൽ വ്യാമോഹങ്ങൾ മാത്രമാണ്.

വർഗീയത വിതച്ച് വോട്ട് കൊയ്യാനുള്ള ശ്രമം!
പത്രാധിപർ
വർഗീയതയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ഈറ്റില്ലങ്ങളായ യു.പി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ കേരളത്തെയും മാറ്റാനുള്ള കുൽസിത ശ്രമങ്ങൾ നടക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരു സമുദായ നേതാവിന് ...
Read More
ശഅ്ബാൻ; റമദാനിലേക്കുള്ള ചവിട്ടുപടി
റോഷൻ പുനലൂർ
ചില മാസങ്ങൾക്ക് മറ്റു മാസങ്ങളെക്കാൾ ശ്രേഷ്ഠതയും പ്രത്യേകതയും അല്ലാഹുവും അവന്റെ റസൂലും നൽകിയിട്ടുണ്ട്. അത് അങ്ങനെത്തന്നെ അംഗീകരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരാണ്. ഇസ്‌ലാമിക കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅ്ബാൻ. ശേഷം കടന്നുവരുന്നത് പുണ്യ ...
Read More
സൂറ: ന്നംല്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(അവരത്രെ കഠിന ശിക്ഷയുള്ളവർ) ഏറ്റവും കഠിനമാമായതും വമ്പിച്ചതുമായ ശിക്ഷ. (പരലോകത്താകട്ടെ അവർതന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവർ) നഷ്ടം അവർക്ക് മാത്രമായിരിക്കും. കാരണം ഉയിർത്തെഴുന്നേൽപ്പ് നാളിൽ അവർക്ക് അവരെയും കുടുംബങ്ങളെയും നഷ്ടപ്പെടും. പ്രവാചകന്മാർ അവരെ...
Read More
അഭിപ്രായം പറയാൻ മടിക്കരുത്
സലാം സുറുമ എടത്തനാട്ടുകര
“ഇതിലെ മസാല പഴകിയതാണ്’’-ഭക്ഷണം വായിൽ വെച്ച ഉടനെ മകൾ പറഞ്ഞു. വിളമ്പിയ വസ്തു നന്നായി പഴകിയതാണെന്നും പുളിച്ചു തുടങ്ങിയിട്ടുണ്ടെന്നും എല്ലാവർക്കും ബോധ്യപ്പെട്ടു. വെയിറ്ററെ വിളിച്ച് രുചിച്ച് നോക്കാൻ ആവശ്യപ്പെട്ടു. കഴിക്കുന്നതിന് പകരം സ്പൂണിൽ മസാല എടുത്ത് മണത്തു ...
Read More
ആധുനിക ഖവാരിജുകൾ
മുഹമ്മദ് അമീൻ
ഈ കാലഘട്ടത്തിലെയും എക്കാലത്തെയും വലിയൊരു പ്രതിസന്ധിയാണ് ഖവാരിജുകൾ. അവരുടെ കക്ഷികൾ പലതായി പിരിഞ്ഞിരിക്കുന്നു, പേരുകൾ വൈവിധ്യമാർന്നതാണ്. സഖ്യകക്ഷികൾ പെരുകിക്കൊണ്ടിരിക്കുന്നു. എങ്കിലും അവരെയെല്ലാം ഒന്നിപ്പിക്കുന്നത് ...
Read More
നമുക്ക് നമ്മുടെ റബ്ബുണ്ട്
നസീമ വാടാനപ്പള്ളി
പതിവുപോലെ അവളും അവളുടെ നല്ല പാതിയും ദഅ്‌വത്തിനായുള്ള യാത്രയിലായിരുന്നു. ആ യാത്രകളിൽ അവർ ദുനിയാവിന്റെ നഷ്ടവും ലാഭവും നോക്കാറില്ലായിരുന്നു. കാരണം, ഒന്ന് പ്രബോധനം വീഥിയിലാണ്. രണ്ട് അവരുടെതായ നർമസല്ലാപങ്ങളുടെ ...
Read More
ഇന്ധനമില്ലാത്ത വാഹനം
ഹർഷ പി.
അയാൾ പ്രതീക്ഷയോടുകൂടി ഇന്റർവ്യൂവിൽ പങ്കെടുക്കുവാനായി പുറപ്പെട്ടു. പെട്രോൾ കമ്പനിയിലെ ഡ്രൈവർ ജോലിക്കാണെങ്കിലും ഒരുപാട് തൊഴിലന്വേഷകർ എത്തുമെന്ന് ഉറപ്പാണ്. ഉന്നത ബിരുദധാരികൾ പോലും ജോലിയൊന്നും കിട്ടാതെ വലയുന്ന കാലമാണല്ലോ. ഹെവി വെഹിക്കിൾ ...
Read More
ചെറുവാടി സംവാദം; ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നവരോട്
മൂസ സ്വലാഹി കാര
നബിദിനാഘോഷം ദുരാചാരമാണോ പുണ്യകർമമാണോ എന്ന വിഷയത്തിൽ ചെറുവാടിയിൽ വെച്ച് നടന്ന മുജാഹിദ്-സമസ്ത സംവാദം പൂർണാർഥത്തിൽ പ്രാമാണികവിജയം കൈവരിച്ചതും വിശ്വാസി സമൂഹം സാകൂതം ശ്രദ്ധിച്ചതുമായിരുന്നു...
Read More
മനുഷ്യന്റെ ദുർബലതയും സ്രഷ്ടാവിന്റെ ശക്തിയും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
ശാസ്ത്രവും സാങ്കേതികവിദ്യയും വാനോളം വളർന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ, മനുഷ്യന്റെയും അവൻ ആശ്രയിക്കുന്ന ശക്തികളുടെയും യഥാർഥ ‘കഴിവുകേട്’ തുറന്നുകാട്ടുന്ന ക്വുർആനിലെ അത്ഭുതകരമായ ഒരു വെല്ലുവിളിയാണിത്...
Read More
ഇതൊക്കെ പറയാൻ താനാരാ?
ഹാദി അബ്ദുൽ റഊഫ് കൂടാളി, കണ്ണൂർ
‘മോളേ, ഇന്നിവിടെ നിന്റെ പ്രായത്തിലുള്ള നീ മാത്രമെ ചുണ്ടു ചുവപ്പിക്കാത്തവളായി ഉള്ളൂ. നീയാണ് മോളേ, ഇന്നത്തെ താരം!’ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടിയോട് പ്രായമായ സ്ത്രീ പറഞ്ഞതാണിത്. ചുരുങ്ങിയ വാക്കുകളാണെങ്കിലും ഇതിലെ ആശയം വളരെ വലുതാണ്. ‘നാടോടുമ്പോൾ നടുവേ...
Read More
സാമൂഹിക മുന്നേറ്റത്തിന് പ്രൊഫഷണലുകൾ നേതൃത്വം നൽകണം
വിസ്ഡം പ്രൊഫൈസ്
ഫറോക്ക്: സമൂഹത്തിന്റെ ധാർമികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് കരുത്ത് പകരാൻ പ്രൊഫഷണലുകൾ നേതൃപരമായ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ പ്രൊഫൈസ് ഫാമിലി കോൺഫറൻസ് സമാപിച്ചു...
Read More



