മനോഹരം ഈ ‘ടീം വർക്ക്!’

നബീൽ പയ്യോളി

2026 ജനുവരി 03, 1447 റജബ് 14

വ്യക്തിഗത നേട്ടങ്ങൾ ആഗ്രഹിക്കുന്നതിനപ്പുറം ടീം എന്ന മാനസികാവസ്ഥയിലേക്ക് മാറിയതിന്റെ പ്രതിഫലനം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തുണ്ടായി എന്നു വേണം കരുതാൻ. മനുഷ്യർ വ്യത്യസ്ത കഴിവുകളുള്ളവരാണ്. ഒരാളെയും മറ്റൊരാളുമായി താരതമ്യം ചെയ്യാൻ സാധ്യമാവാത്ത വിധം വ്യത്യസ്തരാണ് എല്ലാവരും. കഴിവും കാഴ്ചപ്പാടും ഇടപെടലുകളും പരിധികളും പരിമിതികളും അടക്കം ഏതൊക്കെ മാനദണ്ഡങ്ങൾ എടുത്താലും വൈവിധ്യങ്ങൾ തന്നെ. അതാണ് ടീം എന്ന മനോഹരമായ പൂന്തോട്ടത്തെ പ്രശോഭിതമാക്കുന്നത്. വ്യത്യസ്തമായ കഴിവുകൾ ഉപയോഗപ്പെടുത്തി ഒരു മനസ്സോടെ, ഒരു ശരീരം എന്ന രൂപത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമ്പോൾ അതുണ്ടാക്കുന്ന ഫലം മനോഹരമാണ്.

വ്യക്തികളെ ഉയർത്തിക്കാട്ടി അവർക്കു പിന്നിൽ അണിനിരക്കുന്ന പഴയ രീതിയിൽ നിന്നും സമൂഹം വളരെ യധികം മാറിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഞങ്ങൾ ഒരു ടീം ആണെന്ന് പറയുന്നതിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന ഊർജവും ആത്മവിശ്വാസവും ചെറുതല്ല. ടീമിൽ ലയിച്ചുചേരുന്ന ഓരോരുത്തരും ആ മനോഹാരിതയെ കൂടുതൽ വർധിപ്പിക്കുന്നു. വ്യത്യസ്ത കഴിവുകൾ സമ്മേളിക്കുന്നിടത്ത് ഏറ്റവും നല്ലതിലേക്ക് എത്തിച്ചേരുന്നു എന്നതാണ് ടീം വർക്കിന്റെ പ്രതിഫലനം. വ്യക്തികൾക്ക് ചെയ്യാൻ സാധിക്കാത്തത് ഒരു കൂട്ടം ആളുകൾക്ക് ചെയ്യാൻ സാധ്യമാവും എന്നതിനപ്പുറം അത് ഏറ്റവും മനോഹരമായി നടപ്പിലാക്കാൻ സാധിക്കും എന്നതാണ് അതിന്റെ മേന്മ. വൈവിധ്യങ്ങൾ ഒരുമിച്ച് ചേരുമ്പോൾ ആശയങ്ങളും പ്ലാനുകളും ചെത്തിമിനുക്കി മനോഹരമായി മാറിയ ഉത്പന്നമാണ് സമൂഹത്തിലേക്ക് എത്തുന്നത്. ടീം സ്പിരിറ്റ് കൂടുതൽ സജീവവും ഊർജസ്വലവും ആത്മവിശ്വാസത്തോടെയും കാര്യങ്ങൾ ചെയ്യാൻ സാധ്യമാക്കുന്നത് കൂടിയാണ്. ടീം എന്നതിന് സാഹചര്യങ്ങൾക്കനുസരിച്ച് വലുപ്പ വ്യത്യാസം ഉണ്ടാവും.

മനുഷ്യൻ ഒരു മഹാത്ഭുതമാണ്. ലോകം എത്ര പുരോഗമിച്ചാലും ഏതൊക്കെ നേട്ടങ്ങൾ കൊയ്താലും അതിന് പിന്നിലും മുന്നിലും മനുഷ്യൻ എന്ന മഹാപ്രതിഭയുടെ ആവശ്യകതയുണ്ട്. നേട്ടങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും അത് ഉപയോഗപ്പെടുത്താനും മനുഷ്യന് സാധ്യമാവുന്നു എന്നതാണ് പുരോഗമനമായി കണക്കാക്കേണ്ടത്. അതുകൊണ്ട് തന്നെയാണ് അമേരിക്കയും യൂറോപ്പും ചൈനയും അടക്കം ജനന നിയന്ത്രണത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജെന്റർ പൊളിറ്റിക്‌സിനെ റദ്ദ് ചെയ്യും വിധമുള്ള നിലപാടെടുത്തതും മനുഷ്യൻ എന്ന പ്രതിഭയുടെ ലഭ്യതക്കുറവ് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ മുന്നിൽ കണ്ടു തന്നെയാണ്. പ്രതിഭാശാലികളായ വിദേശികൾക്ക് പൗരത്വം നൽകി മനുഷ്യ സമ്പത്തിലെ കുറവ് നികത്താൻ പുരോഗമാനത്തിന്റെ ചിറകിലേറിയ രാജ്യങ്ങൾ പരിശ്രമിക്കുമ്പോൾ അത് സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും ഭരണകൂടങ്ങൾക്ക് നേരെയുള്ള ആയുധവുമായി മാറുന്ന കാഴ്ചയും അത്തരം രാജ്യങ്ങളിൽ കാണുന്നുണ്ട്. വലിയ പൊളിറ്റിക്കൽ വെപ്പൺ ആണ് മൈഗ്രെഷനും വിദേശികളുമെല്ലാം എന്നത് ആധുനിക ലോകക്രമം വീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യമാവും.

മാനവവിഭവ ശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് ടീം വർക്കിന്റെ അടിസ്ഥാനം. കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ ഏത് തലത്തിലാണെങ്കിലും മാനവവിഭവശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങളുണ്ടായാൽ അത്ഭുതകരമായ മാറ്റങ്ങൾ സാധ്യമാണ്. അവസരങ്ങൾ ബോധപൂർവമായി സൃഷ്ടിക്കപ്പെടേണ്ടതും അത് ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതും സാമൂഹിക താൽപര്യങ്ങളാണ്. അവസരങ്ങൾ സൃഷ്ടിക്കേണ്ടവർ അതിനെ ഇല്ലാതാക്കുകയും ഉപയോഗപ്പെടുത്തേണ്ടവർ നിസ്സംഗത പുലർത്തുകയും ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്തുമ്പോൾ ഉത്പാദനക്ഷമത വർധിക്കുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ മാനവവിഭവശേഷിയെ ഉപയോഗപ്പെടുത്തുന്നതിൽ പിശുക്ക് കാണിച്ചാൽ ഒരുവേള ടെക്‌നോളജിയുടെ പുരോഗതിക്കൊപ്പം ഓടിയെത്താൻ സാധിക്കാതെ അത് ദുരന്തമായി മാറുന്ന അവസ്ഥയുണ്ടാകും.

ഒരു ടീമിൽ വ്യത്യസ്തമായ കഴിവുകളുള്ളവർ ഉണ്ടാകും എന്ന യാഥാർഥ്യം ഉൾക്കൊണ്ട് വേണം അതിനെ നയിക്കുന്നവർ പ്രവർത്തിക്കാൻ. പരസ്പര വിട്ടുവീഴ്ചയും അപരനെ കേൾക്കാനുള്ള മനസ്സും ടീം സ്പിരിറ്റിന്റെ ഭാഗമാണ്. മറ്റുള്ളവർക്ക് ചെയ്യാവുന്ന കാര്യങ്ങൾ പരമാവധി അവർക്ക് ചെയ്യാനുള്ള അവസരങ്ങൾ നൽകുകയും അവർക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ് ടീം ലീഡർ ചെയ്യേണ്ടത്. ആളുകളെ കിട്ടുന്നില്ല, അവർ ചെയ്താൽ ശരിയാവില്ല എന്ന മനോഭാവം പലപ്പോഴും പലരിലും കണ്ടുവരാറുണ്ട്. എല്ലാം ഞാൻ ചെയ്യണം എന്ന രീതി അനുകരണീയമല്ല. മറ്റുള്ളവർക്ക് അവസരങ്ങൾ നൽകി, അവർക്ക് വേണ്ട സഹായങ്ങളും നിർദേശങ്ങളും നൽകി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ടീം ലീഡറിലൂടെ മാത്രമെ ടീം വിപുലീകരിക്കാനും പുതിയ തലങ്ങളിലേക്ക് എത്തിക്കാനും സാധിക്കുകയുള്ളൂ. എല്ലാം ഒറ്റക്ക് ചെയ്യുന്ന മൈക്രോ മാനേജ്മെന്റ് മാനസികാവസ്ഥയുള്ളവർക്ക് സ്വസ്ഥമായി എന്തെങ്കിലും ചെയ്യാനോ ക്രിയാത്മകമായ വളർച്ച കൈവരിക്കാനോ സാധിക്കില്ല; ആ ചെറു ഇടത്തിൽ കറങ്ങിത്തിരിയുന്ന അവസ്ഥയാണ് ഉണ്ടാവുക.

രാഷ്ട്രീയ പാർട്ടികളിലും മത, സാമൂഹിക, സാംസ്‌സാരിക സംഘടനകളിലും ചില വ്യക്തികളെ ചുറ്റിപ്പറ്റി കറങ്ങുന്ന പഴയ രീതികളിൽനിന്ന് മാറി ടീം എന്ന ബോധവും ബോധപൂർവമായ മാനവവിഭവശേഷിയുടെ ഉപയോഗപ്പെടുത്തലുകളും സക്രിയമായ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണ്. ആളുകളുടെ എണ്ണം കുറച്ച് എല്ലാ ഭാരവും ഏതാനും ആളുകളിൽ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോവുന്ന സംവിധാനങ്ങൾക്ക് ബഹുമുഖ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും കോടിക്കണക്കിന് വരുന്ന ജനങ്ങളിലേക്ക് എത്താനും സാധ്യമല്ല. പരിമിതികളിൽ പതിയിരിക്കാനല്ല, അവസരങ്ങൾക്ക് വാതിൽ തുറന്നിടാനാണ് ശ്രമിക്കേണ്ടത്. വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിക്കും വിധം വലിയ ടീമും നെറ്റ്‌വർക്കുകളും മുകളിൽ നിന്ന് മുതൽ താഴെക്കിടയിൽ വരെ ഉണ്ടാകുമ്പോഴാണ് മനോഹരമായ മാറ്റങ്ങൾ സാധ്യമാവുന്നത്. പ്രായമാകുന്നതിനനുസരിച്ച് ക്രിയാത്മകമായ ഇടപെടൽ സാധ്യത കുറയും. ബാധ്യതകളും തടസ്സങ്ങളും കൂടുന്നതിനാൽ സമയബന്ധിതമായി കാര്യങ്ങളിൽ ഇടപെടാൻ സാധിക്കുകയില്ല. അതിനാൽ പഴയതലമുറ പുതുതലമുറയെ ബോധപൂർവം കർമരംഗത്തേക്ക് ഇറക്കുകയും അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മുതിർന്നവരെയും യുവാക്കളെയും ഒരേപോലെ ഉൾകൊള്ളാനും അർഹിക്കുന്ന അവസരങ്ങൾ നൽകാനും സാധിക്കുമ്പോൾ കൂട്ടായ പ്രവർത്തനവും വലിയ പ്രതിഫലനവും ഉണ്ടാവും.

ആളുകളുടെ എണ്ണം കൂടുതലാണ് എന്ന പരാതി ബാലിശമാണ്. ഒരാൾക്കും നൂറ് പേർക്കും ഒരു സെക്കന്റിൽ ആശയവിനിമയം നടത്താവുന്ന വിധം ടെക്നോളജി വളർന്നിരിക്കുമ്പോൾ എണ്ണത്തെ പഴിചാരുന്നതിൽ അർഥമില്ല. എന്നാൽ ചില കാര്യങ്ങളിൽ ആളുകളുടെ എണ്ണപ്പെരുപ്പം പ്രശ്‌നമായേക്കാം.

കാര്യങ്ങളിൽ ക്രിയാത്മമായി ഇടപെടുന്ന ഒരുകൂട്ടം മനുഷ്യർ സ്വന്തത്തിനും സമൂഹത്തിനും നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വഴിതെറ്റുന്നു എന്ന് പരാതി പറയാനല്ല; വഴിവെട്ടി, വഴികാട്ടി വെളിച്ചത്തിലേക്ക് നയിക്കാനാണ് ആധുനിക ലോകം ആവശ്യപ്പെടുന്നത്. അത് എത്ര എണ്ണമായാലും ചെയ്തു തീർക്കാനാവാത്തവിധമുള്ള അവസരങ്ങളുള്ളതാണ് ഇന്നത്തെ ലോകം.

ടീം വർക്കിനും കൂടിയാലോചനക്കും ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നുണ്ട്. ചെറിയൊരു സംഘമാണെങ്കിലും അതിനൊരു നേതാവു വേണമെന്ന് പ്രവാചകൻﷺ പഠിപ്പിച്ചത് ടീം വർക്കിന്റെ പ്രാധാന്യമറിയിക്കുന്നതാണ്.