2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

കെ. എം മൗലവി; നവോത്ഥാന - സ്വാതന്ത്ര്യ സമര രംഗങ്ങളിലെ കെടാവിളക്ക്

മുജീബ് ഒട്ടുമ്മൽ

സ്വാതന്ത്ര്യ സമര സേനാനി, സാമുദായിക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരൻ, മുസ്‌ലിം ഐക്യസംഘം കാര്യദർശി, ഇസ്‌ലാഹീ പ്രസ്ഥാന സ്ഥാപക പ്രസിഡൻ്റ്, മാധ്യമ പ്രവർത്തകൻ, പുസ്തക രചയിതാവ്, ക്വുർആൻ വ്യാഖ്യാന ഗ്രന്ഥരചനയിലെ സഹായി, ആധുനിക മദ്‌റസാ സംവിധാനങ്ങളുടെ ശിൽപി, യത്തീംഖാന സ്ഥാപകൻ, അറബിക് കോളജുകളുടെ തുടക്കക്കാരൻ... ഇങ്ങനെ അനേകം വിശേഷണങ്ങളുടെ ഉടമയാണ് കെ.എം മൗലവി. സത്യത്തിൻ്റെ മാർഗത്തിൽ പടവെട്ടിയതിനാൽ അദ്ദേഹം ഇന്നും വിമർശിക്കപ്പെടുന്നു.

Read More
മുഖമൊഴി

വിനാശത്തിന്റെ വിത്തു വിതയ്ക്കുന്നവർ

പത്രാധിപർ

ശിഥിലമായതും ശിഥിലമായിക്കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ ബന്ധങ്ങൾ നമുക്കു ചുറ്റും കാണാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, ഭാര്യാഭർതൃബന്ധം, അയൽപക്കബന്ധം, സുഹൃദ്ബന്ധം, ഇതരമതസ്ഥർ ...

Read More
ബാലപഥം

കണ്ണീരുപ്പിട്ട കഞ്ഞി

അംന വലീദ്

അടുക്കളയിൽ ഭാര്യയുടെ പിറുപിറുക്കലിന് ഒരു ശമനവുമുള്ളതായി തോന്നുന്നില്ല. പതുക്കെ അയാൾ അടുക്കളയിലേക്ക് ചെന്നു. ‘ഈയൊരു അസത്ത് എന്നെങ്ങാനും പോയിത്തരാൻ വല്ല ഉദ്ദേശണ്ടോ ആവോ. ഓരോരോ മെനക്കേട്.’ അടുക്കളയുടെ ഒരറ്റത്ത് നിലത്തിരിക്കുകയായിരുന്ന...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സബഅ്‌, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ജൽപിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങൾ പ്രാർഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവർക്ക് യാതൊരു പങ്കുമില്ല. അവയുടെ നിസ്സഹായതയും അവയെ ആരാധിക്കുന്ന...

Read More
ചരിത്രപഥം

ഇ.കെ.മൗലവിയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

കൊടുങ്ങല്ലൂരിൽ ഇ.കെ.മൗലവി നടത്തിയ മതനവീകരണ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാഭ്യാസവിപ്ലവത്തെക്കുറിച്ചും നാം നേരത്തെ ചർച്ച ചെയ്തുവല്ലോ. യാഥാസ്ഥിതിക പൗരോഹിത്യം മനുഷ്യന്റെ എല്ലാവിധ പുരോഗതിക്കും വിലങ്ങുതടിയായി നിന്ന ...

Read More
വനിതാപഥം

സ്ത്രീകളുടെ ആത്മാഭിമാനത്തിന് വില കൽപിച്ച മതം

ശമീർ മദീനി

പെൺകുഞ്ഞിന്റെ ജന്മത്തെ പൊതുവിൽ ഒരു ഭാരമായിക്കാണുന്ന സ്ഥിതി മുൻകാലങ്ങളിലുണ്ടായിരുന്നു. തനിക്ക് പിറന്നത് പെൺകുഞ്ഞായിപ്പോയി എന്ന കാരണത്താൽ ‘അപമാനം’ സഹിക്കവയ്യാതെ ആ പിഞ്ചുകുഞ്ഞിനെ ജീവനോടെ ...

Read More
കർമപഥം

സംഘടിത നമസ്‌കാരം - 2

വിവ. അബ്ദുൽ ജബ്ബാർ മദീനി

“നമസ്‌കാരത്തിൽനിന്ന് ഒരു റക്അത്തു ലഭിച്ചാൽ ജമാഅത്തു ലഭിക്കുന്നതാണ്. സംശയമില്ലാത്ത വിധം ഒരാൾക്ക് റുകൂഅ് ലഭിച്ചാൽ അവന്നു റക്അത്തു ലഭിച്ചു. അവൻ സമാധാനപ്പെടുകയും നമസ്‌കാരം തുടർത്തുകയും ചെയ്യട്ടെ.’’ അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ...

Read More
ലേഖനം

ഹൃദയത്തെ ശുദ്ധീകരിക്കാം

ദുൽക്കർഷാൻ അലനല്ലൂർ

ഭൂമിയിൽ ഓരോ മനുഷ്യക്കുഞ്ഞും ശുദ്ധപ്രകൃതിയോടെയാണ് ജനിച്ചുവീഴുന്നത്; അഥവാ കുറ്റമറ്റ ഹൃദയവുമായി, പാപക്കറകളില്ലാത്ത ശുദ്ധമായ മനസ്സോടെ. അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “ശുദ്ധപ്രകൃതിയിലായിക്കൊണ്ടാണ് ഓരോ കുഞ്ഞും ജന്മം കൊള്ളുന്നത്....

Read More
ലേഖനം

നന്മ മരങ്ങൾ വളരട്ടെ

മുഹമ്മദ് സ്വാദിഖ് മദീനി

സമൂഹത്തിന്റെ വ്യത്യസ്ത തട്ടുകളിലുള്ള മനുഷ്യർ പരസ്പരം കൊണ്ടും കൊടുത്തും സഹായിച്ചും സഹായം സ്വീകരിച്ചും ജീവിക്കുന്ന സാമൂഹ്യക്രമമാണ് നിലവിലുള്ളത്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുവാൻ ആർക്കും സാധിക്കുകയില്ല. പിതാവിന്റെ മരണശേഷം നോക്കി ...

Read More
ബാലപഥം

മഴയുടെ വെള്ളിനൂലുകൾ

ആയിഷ ലിസ കെ.പി

കറുകറുത്ത മേഘങ്ങളിൽനിന്നും
വെളുവെളുത്ത വെള്ളിനൂലുകളായി
ദാഹനീരിൻ തേനരുവിയായി
മഴ കോരിച്ചൊരിയുന്നു.
മണ്ണിനെയും മനുഷ്യനെയും
സന്തോഷിപ്പിച്ച് സസ്യങ്ങൾ
ഉണർന്നെണീക്കുന്നു...

Read More