2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം | ചില സമകാലിക ചിന്തകൾ

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

ഉള്ളുലയ്ക്കുന്ന പ്രശ്നങ്ങളിലൂടെയാണ് സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രാന്തദർശിത്വത്തോടെ അജണ്ടകൾ നിശ്ചയി ക്കുകയും കാഴ്ചപ്പാടോടുകൂടി പ്രവർത്തനങ്ങൾ ഏകീകരിക്കുകയും നിലപാടുകളിൽ കണിശത പുലർത്തുകയും ചെയ്താൽ മാത്രമെ സത്യാനന്തര കാലത്ത് അതിജീവിക്കാൻ കഴിയൂ. നാരും വേരും തിരിച്ചറിയാതെയുള്ള നിലപാടുകൾ - മത സംഘടനകളോടായാലും രാഷ്ട്രീയ കക്ഷികളോടായാലും - ദോഷം മാത്രമെ വരുത്തിവെക്കൂ. സംഘടനയെ കുറിച്ച്, സമുദായത്തെ കുറിച്ച്, സമൂഹത്തെ കുറിച്ച്, രാജ്യത്തെ കുറിച്ചുള്ള ആകുലതകളും പ്രതീക്ഷകളും തുറന്നുപറയുന്നു.

Read More
മുഖമൊഴി

പ്രമാണങ്ങളെ പരിഹസിക്കുന്നവരോട്

പത്രാധിപർ

അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ റസൂലിന്റെ സുന്നത്തിനെയും പരിഹസിക്കലും ദുർവ്യാഖ്യാനിക്കലും ഒരു രോഗമായി പടർന്നുപിടിക്കുകയാണിന്ന് മുസ്‌ലിം സമൂഹത്തിൽ. ‘ആധുനിക ലോകത്തിലെ മുസ്‌ലിം’ ആയിത്തീരണമെങ്കിൽ പ്രമാണങ്ങൾ പഠിപ്പിക്കുന്ന...

Read More
ലേഖനം

അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങൾ; സലഫുകളുടെ വിശ്വാസത്തിൽ

സ്വലാഹുദ്ദീൻ അൽഹികമ

അല്ലാഹുവിന്റെ നാമങ്ങളെയും ഗുണവിശേഷണങ്ങളെയും ശരിയായ രീതിയിൽ മനസ്സിലാക്കുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് അസ്മാഅ് വസ്സ്വിഫാതിലുള്ള വിശ്വാസം എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ വ്യതിയാന കക്ഷികളുടെ പിഴച്ച...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മുൻകഴിഞ്ഞ പ്രവാചകന്മാർക്കും ന ബിമാർക്കും വഹ്‌യ് നൽകിയതുപോലെത്തന്നെ പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി ﷺ ക്ക് ഈ മഹത്തായ ക്വുർആൻ വഹ്‌യായി നൽകിയെന്നാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. മുമ്പും ശേഷവും പ്രവാചകന്മാരെ നിയോഗിക്കുന്നതും...

Read More
വനിതാപഥം

ഉമ്മയെന്ന തണൽമരം

ഹന്ന ഫസൽ

യൂട്യൂബ് ഷോർട്ട് വീഡിയോസ് സ്‌ക്രോൾ ചെയ്തുകൊണ്ടിരുന്ന ഒരു ഒഴിവുവേളയിലാണ് ആ വീഡിയോയിൽ വിരലമർന്നത്. ‘ഇസ്‌ലാമിലെ സ്ത്രീകളുടെ സുഖസൗകര്യങ്ങൾ’ എന്ന വ്യാജേന തട്ടമിട്ടൊരു സ്ത്രീ വാചാലമായി സംസാരിക്കുന്നു; ആക്ഷേപിക്കലാണ് ലക്ഷ്യം!...

Read More
ലേഖനം

എന്താണ് ക്വുർആൻ കൊണ്ടുള്ള ജിഹാദ് ?

ഡോ. ടി. കെ യൂസുഫ്

വിശുദ്ധ ക്വുർആനിൽ 15 അധ്യായങ്ങളിലായി 33 പ്രാവശ്യം ജിഹാദിനെക്കുറിച്ച് പ്രതിപാദിക്കുന്നതായി കാണാം. ഇസ്‌ലാമിൽ ജിഹാദിന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ക്വുർആനിലെ ഒരു വചനത്തിൽ ക്വുർആൻകൊണ്ട് വലിയ ജിഹാദ് നടത്താൻ ആവശ്യപ്പെടുന്നുണ്ട്....

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 24

അബൂആദം അയ്മൻ

സിവിൽ കേസുകളിലായാലും ക്രിമിനൽ കേസുകളിലായാലും കേസുമായോ കേസന്വേഷണവുമായോ ബന്ധപ്പെട്ട് പലവിധ നോട്ടീസുകൾ പുറപ്പെടുവിക്കാറുണ്ട്. Advocates’ notice or lawyers’ notice or suit notice or letter bef action-വക്കീൽ നോട്ടീസ്; ഒരു കക്ഷിയുടെ അഭിഭാഷകൻ എതിർകക്ഷിക്ക് തന്റെ...

Read More
ലേഖനം

ദുഷ്യന്ത് ദവെയുടെ പ്രൗഢമായ ഉപസംഹാരം

സുഫ്‌യാൻ അബ്‌ദുസ്സലാം

ശിരോവസ്ത്രം നിരോധിച്ച കർണാടക സർക്കാറിന്റെ തീരുമാനത്തെയും അതിന് അനുകൂലമായി വിധി പറഞ്ഞ കർണാടക ഹൈക്കോടതി നടപടിയെയും തന്റെ അഗാധമായ നിയമപരിജ്ഞാനവും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെ പ്രൗഢമായ അവതരണത്തിലൂടെ...

Read More
പാചകപഥം

രുചികരമായ ചമ്മന്തികൾ

സലീന ബിൻത് മുഹമ്മദലി

ചമ്മന്തി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചിലർക്ക് നല്ല എരിവുള്ള ചമ്മന്തിയായിരിക്കും ഇഷ്ടം. ചിലർക്ക് എരിവു കുറഞ്ഞതും. മറ്റു ചിലർക്ക് പുളിയുള്ളതിനോടായിരിക്കും താൽപര്യം. ദോശ, ഇഡ്ഡലി, ചോറ് എന്നിവയുടെ കൂടെയെല്ലാം ഉപയോഗിക്കാവുന്ന ഉള്ളിച്ചമ്മന്തി എങ്ങനെയുണ്ടാക്കാം...

Read More
കവിത

ലഹരി പുകയുന്ന കലാലയങ്ങൾ

ശാകിറ ടി.കെ, കൊല്ലം

കലാലയങ്ങൾക്കിപ്പോൾ
ലഹരിയുടെ മണമാണ്
നനുത്ത സൗഹൃദങ്ങളുടെ
ചുവരെഴുത്തുകളിന്ന്
അശ്ലീലതക്ക്
വഴിമാറിയിരിക്കുന്നു
നടവഴികളിലെ ...

Read More
ബാലപഥം

കാക്കയും മനുഷ്യനും

സുലൈഖ വാണിയമ്പലം

മാതാവും പിതാവുമില്ലാതെ ഉണ്ടായ, ആദ്യത്തെ മനുഷ്യനാണ് ആദം നബി(അ). ആദ്യത്തെ പ്രവാചകൻ കൂടിയാണ് ആദം(അ). ആദം നബിക്ക് ഇണയായി അല്ലാഹു ഹവ്വയെ സൃഷ്ടിച്ചു. അവർ സ്വർഗത്തിൽ സുഖമായി ജീവിച്ചു. ഇഷ്ടംപോലെ എവിടെനിന്നും എന്തും ഭക്ഷിക്കാനും അവർക്ക് അല്ലാഹു ...

Read More
ബാലപഥം

അറിവിന്റെ പ്രാധാന്യം

വി.വി. ബഷീർ വടകര

കൂട്ടുകാരേ, നിങ്ങളൊക്കെ പഠിക്കുന്നവരാണല്ലോ. എന്തിനാണ് പഠിക്കുന്നത്? അറിവുണ്ടാകാൻ! അറിവുണ്ടായാൽ നേട്ടം പലതാണ്. അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർ മാരുമൊക്കെയായി മാറാൻ കഴിയുക പഠിക്കാൻ തയ്യാറുള്ളവർക്കാണ്...

Read More
ചലനങ്ങൾ

ജെൻഡർ സാമൂഹ്യ നിർമിതിയാണെന്ന നയം സർക്കാർ തിരുത്തണം:

മുസ്‌ലിം കോർഡിനേഷൻ സമിതി യോഗം

കോഴിക്കോട്: ജെൻഡർ സാമൂഹ്യ നിർമിതിയാണെന്ന സർക്കാർ നിലപാട് തിരുത്തപ്പെടണമെന്ന് കോഴിക്കോട്ടു ചേർന്ന മുസ്‌ലിം കോർഡിനേഷൻ സമിതി യോഗം ആവശ്യപ്പെട്ടു. ഇത് കേവലം ഒരു മുസ്‌ലിം പ്രശ്‌നം മാത്രമല്ലെന്നും ധാർമികതയെയും ...

Read More