2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

ഏക സിവിൽ കോഡ്: സർവരെയും ബാധിക്കുന്ന കുരുക്ക്

മുജീബ് ഒട്ടുമ്മൽ

വൈവിധ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ബഹുമാനിക്കപ്പെടുന്ന ജനാധിപത്യക്രമം ഫാഷിസ്റ്റ് മേൽകോയ്മക്ക് കീഴിൽ സുരക്ഷിതമല്ലെന്ന ആശങ്കയെ ശരിവെക്കുന്ന രീതിയിലാണിപ്പോൾ ഏകീകൃത വ്യക്തിനിയമം ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ നിർമാണ സമയം മുതൽ ഫെഡറൽ സംവിധാനങ്ങൾക്കെതിരെ ശക്തമായി ശബ്ദിച്ച രാഷ്ട്രീയധാരയുടെ വക്താക്കൾ തന്നെയാണ് ഇപ്പോഴും ഇത്തരം നടപടികൾക്ക് മുൻകയ്യെടുക്കുന്നത് എന്നതാണ് ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നത്.

Read More
മുഖമൊഴി

സോലാപുരിലെ വേറിട്ട പ്രതിഷേധം ഉയർത്തുന്ന ചിന്തകൾ

പത്രാധിപർ

ഈയിടെ മഹാരാഷ്ട്രയിലെ സോലാപുരിൽ യുവാക്കളുടെ വേറിട്ട ഒരു പ്രതിഷേധം നടക്കുകയുണ്ടായി. വധുവിനെ കിട്ടാത്തതിലുള്ള മനോവിഷമത്താൽ വിവാഹവസ്ത്രമണിഞ്ഞ്, കുതിരപ്പുറത്തു കയറി കുറെ യുവാക്കൾ കളക്‌ട്രേറ്റ് മാർച്ച് നടത്തിയതാണ് സംഭവം...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ വിപ്ലവത്തിന്റെ വഴികാട്ടി

ഡോ. ടി. കെ യൂസുഫ്

അജ്ഞതാന്ധകാരങ്ങളിലും സാംസ്‌കാരിക ജീർണതകളിലും ജീവിച്ചിരുന്ന അപരിഷ്‌കൃതരായ അറബികളെ ഉത്തമ സമുഹമാക്കി മാറ്റിയതിൽ വിശുദ്ധ ക്വുർആൻ നിർവഹിച്ച പങ്ക് ഇസ്‌ലാമിന്റെ ശത്രുക്കൾ പോലും അംഗീകരിക്കുന്നതാണ്. അധാർമികത കൊടികുത്തിവാണിരുന്ന...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും ആധിപത്യം ഏതൊരുവന്നാണോ അവൻ അനുഗ്രഹ പൂർണനാകുന്നു. അവന്റെ പക്കൽ തന്നെയാകുന്നു ആ(അന്ത്യ) സമയത്തെപറ്റിയുള്ള അറിവ്...

Read More
നമുക്കുചുറ്റും

നിയന്ത്രണത്തെ നിയന്ത്രിക്കുമ്പോൾ!

ടി.കെ അശ്‌റഫ്

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ഇനിമുതൽ രാത്രി ഒമ്പതരയ്ക്കുള്ളിൽ ഹോസ്റ്റലിൽ തിരികെ കയറണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. പെൺകുട്ടികളെ ഹോസ്റ്റലിൽ പൂട്ടിയിടേണ്ട കാര്യമില്ലെന്നും ആൺകുട്ടികൾക്കില്ലാത്ത ...

Read More
കാഴ്ച

സഹായം കൊണ്ട് മുറിപ്പെടുത്തുന്നവർ

ഇബ്‌നു അലി എടത്തനാട്ടുകര

ഉച്ചനേരത്ത് ഒരു അതിഥിയെത്തി. പേരുകേട്ട ഒരു പണ്ഡിതന്റെ മകനാണെന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ പിതാവിനെ വായിച്ചിട്ടുണ്ട്. ജ്യേഷ്ഠനെ പരിചയവും ഉണ്ട്. പക്ഷേ, ഇദ്ദേഹത്തെ കേട്ടിട്ടില്ല. സർക്കാർ സർവീസിൽനിന്ന് ഉയർന്ന ഗസറ്റഡ് റാങ്കിൽനിന്ന് വിരമിച്ചു...

Read More
ലേഖനം

പ്രവാചകന്മാരുടെ ദൗത്യത്തിന്റെ കാതൽ

സലീം പട്‌ല

മനുഷ്യർക്ക് നന്മതിന്മകളും ശരിതെറ്റുകളും ധർമാധർമങ്ങളും പുണ്യവും പാപവും സന്മാർഗവും ദുർമാർഗവും വേർതിരിച്ച് വ്യക്തമാക്കിക്കൊടുക്കാനും ദൈവിക കൽപനകളനുസരിച്ചു ജീവിച്ച് കാണിച്ചുകൊടുക്കാനും സർവലോകരക്ഷിതാവ് മനുഷ്യരിൽനിന്നുതന്നെ തെരഞ്ഞെടുത്ത്...

Read More
ലേഖനം

അറബി ഭാഷയുടെ സ്വാധീനവും വളർച്ചയും

ശബാബ് മദനി, അരിപ്ര

വൈവിധ്യങ്ങളാണ് നമ്മുടെ രാജ്യത്തെ സമ്പന്നമാക്കുന്നത്. വലിപ്പത്തിൽ ഏഴാം സ്ഥാനവും ജനസംഖ്യയിൽ രണ്ടാം സ്ഥാനവും ജനാധിപത്യത്തിൽ ഒന്നാം സ്ഥാനവും നമ്മുടെ രാജ്യത്തിനുണ്ട്. ശാസ്ത്ര, സാങ്കേതിക രംഗത്തും ബഹുദൂരം മുന്നിലാണ് നമ്മുടെ രാജ്യം. സൈനിക ബലത്തിലും സമ്പദ്ഘടനയിലും ...

Read More
ലേഖനം

മതസ്വാതന്ത്ര്യം ഭരണഘടന നിർമാണ ചർച്ചകളിൽ

സുഫ്‌യാൻ അബ്‌ദുസ്സലാം

ഐക്യവസ്ത്ര (Uniform) രൂപത്തിനല്ല, സ്വത്വ വസ്ത്ര സ്വാതന്ത്ര്യത്തിനാണ് ഭരണഘടന മുൻഗണന നൽകിയിട്ടുള്ളത് എന്ന പ്രശാന്ത് ഭൂഷന്റെയും ഹിജാബ് പുരുഷാധിപത്യത്തിന്റെ ഭാഗമാണ് എന്ന മുൻവിധി തെറ്റാണ് എന്ന തുളസി രാജിന്റെയും വാദ സമർഥനങ്ങൾക്ക് ...

Read More
ബാലപഥം

അലിവുള്ളവരാവുക

വി.വി. ബഷീർ, വടകര

പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ. നിങ്ങൾ നിങ്ങളുടെ കൂടെ പഠിക്കുന്ന കൂട്ടുകാരുടെ അവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ടോ? അവരിൽ പണക്കാരുടെ മക്കളുണ്ടാകും. വലിയ ഉദ്യോഗസ്ഥരുടെ മക്കളുണ്ടാകും. സാധാരണക്കാരുടെ...

Read More
കവിത

ഞാനെത്ര ധന്യൻ!

ഉസ്മാൻ പാലക്കാഴി

ഞാൻ ശക്തി ചോദിച്ചു;
എന്നെ ശക്തനാക്കാൻ
ദൈവം എനിക്ക്
ബുദ്ധിമുട്ടുകൾ തന്നു.
ഞാൻ ജ്ഞാനം ചോദിച്ചു;
ദൈവം എനിക്ക് പരിഹരിക്കാൻ
ഒട്ടേറെ പ്രശ്‌നങ്ങൾ തന്നു...

Read More
എഴുത്തുകള്‍

മലയാളിയുടെ ആസക്തി

വായനക്കാർ എഴുതുന്നു

വഴിവിട്ട ആസക്തികൾക്കുള്ള പരിഹാരം എന്താണെന്ന് കൃത്യമായി ലേഖനം വിശദീകരിക്കുന്നുണ്ട്. ഇഹലോക ജീവിതം ശാശ്വതമല്ല എന്ന തിരിച്ചറിവും തന്നെ സൃഷ്ടിച്ച രക്ഷിതാവിനെക്കുറിച്ചുള്ള ഭയവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാസവുമാണ് ആസക്തികളിൽനിന്ന്...

Read More