2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

വാരിയന്‍ ചിത്രം: വൈകാരികതയും യാഥാര്‍ഥ്യബോധവും

സുഫ്‌യാന്‍ അബ്ദുസ്സലാം

ചിത്രമല്ല ചരിത്രമാണ് വെളിച്ചം പകരേണ്ടത്. വൈകാരികതയും ആഘോഷങ്ങളുമല്ല, ഭാവിയിലേക്കുള്ള തിരുത്തല്‍ ശക്തിയായി ചരിത്രത്തെ സ്വീകരിക്കുകയാണ് വേണ്ടത്. പറങ്കികള്‍ തൊട്ട് ബ്രിട്ടീഷുകാര്‍ വരെയുള്ള അധിനിവേശ ശക്തികളെ ചെറുത്ത പാരമ്പര്യമുള്ള മാപ്പിള സമുദായം ദേശത്തിനുവേണ്ടി ആത്മാര്‍പ്പണം ചെയ്ത ജനതയാണ്. ബ്രിട്ടീഷുകാര്‍ വഴി തിരിച്ചുവിടാന്‍ ശ്രമിച്ച മലബാര്‍ പോരാട്ടം സമ്മാനിച്ച പരിക്കുകളില്‍ നിന്നും മാപ്പിള ജനത ഉയിര്‍ത്തെഴുന്നേറ്റത് നവോത്ഥാന പ്രക്രിയകളിലൂടെയാണ്. ചരിത്രവും നവോത്ഥാനവുമാകട്ടെ ചാലകശക്തികള്‍.

Read More
മുഖമൊഴി

ഇസ്‌ലാംഭീതിയും അക്രമാസക്ത ദേശീയതയും ‍

പത്രാധിപർ

രാഷ്ട്രത്തിലെ ജനങ്ങളുടെയിടയില്‍ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങള്‍ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് ദേശീയത അഥവാ ദേശീയബോധം. രാജ്യത്തിലെ ജനതയുടെ രാജ്യസ്‌നേഹത്തിലധിഷ്ഠിതമായ ഒരു മനോവികാരമായി ദേശീയബോധത്തെ അഥവാ ദേശീയതയെ കണക്കാക്കാം....

Read More
വിമർശനം

അഹ്‌ലുസ്സുന്നയുടെ ആദര്‍ശം പിന്‍പറ്റുന്നവരും അതിനെ എതിര്‍ക്കുന്നവരും

മൂസ സ്വലാഹി, കാര

ഉദ്‌ബോധനങ്ങള്‍ നടത്തി ജനങ്ങളെ അജ്ഞതയില്‍നിന്ന് മോചിപ്പിക്കുന്നത് 'സത്യസരണിയുടെ വേരറുക്കലും' 'പാരമ്പര്യത്തെ കൊഞ്ഞനം കുത്തലു'മാണെങ്കില്‍ നബി ﷺ യുടെ ദൗത്യനിര്‍വഹണത്തെയും പൗരോഹിത്യം ആ കണ്ണോടെ കാണുമോ? അല്ലാഹു പറയുന്നു: ''അഥവാ അല്ലാഹുവിന്റെ വ്യക്തമായ ...

Read More
ചരിത്രപഥം

കപടവിശ്വാസികളുടെ പാളിപ്പോയ തന്ത്രങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ഉഹദ് യുദ്ധത്തില്‍ ശത്രുപക്ഷത്തെ (ക്വുറയ്ശികളെ) സഹായിച്ച ഒരു ഗോത്രമായിരുന്നു ബനുല്‍ മുസ്വ്ത്വലക്വ് ഗോത്രം. ആ ഗോത്രത്തിന്റെ നേതാവ് ഹാരിസുബ്‌നു ദ്വിറാര്‍ ആയിരുന്നു. അയാള്‍ മദീനയെ അക്രമിക്കുവാനും നബി ﷺ യോട് യുദ്ധം ചെയ്യുവാനും തയ്യാറെടുപ്പ് നടത്തുന്നുണ്ട് എന്ന വിവരം നബി ﷺ ക്ക് ലഭിക്കുകയുണ്ടായി. അതൊരു കേട്ടുകേള്‍വിയോ ഊഹാപോഹമോ ആയിക്കൂടെന്നും ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

ചുരുക്കത്തില്‍, സ്വര്‍ഗത്തിലെ ചെടികളും കെട്ടിടങ്ങളും ദിക്‌റുകള്‍ നിമിത്തമാണുണ്ടാകുന്നത്. അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെ ഹദീഥായി അബിദ്ദുന്‍യാ പ്രസ്താവിക്കുന്നു; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ സ്വര്‍ഗത്തിലെ ചെടികള്‍ അധികരിപ്പിക്കുക.'' സ്വഹാബിമാര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ ,എന്താ ണ് അതിലെ ചെടികള്‍?'' നബി ﷺ പറഞ്ഞു: ''നിങ്ങള്‍ സ്വര്‍ഗത്തിലെ ചെടികള്‍ ...

Read More
ലേഖനം

മരണം വിതയ്ക്കുന്ന മന്ത്രവാദികള്‍

സി.പി സലീം

പ്രബുദ്ധ കേരളത്തിലെ കണ്ണൂരിന്റെ വിരിമാറില്‍നിന്ന് മന്ത്രവാദ ചികിത്സയുടെ കാരണത്താല്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ട വാര്‍ത്ത എല്ലാ നല്ലമനുഷ്യരെയും വേദനിപ്പിച്ചതാണ്. കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായ ഹൗസില്‍ അബ്ദുസ്സത്താറിന്റെയും സാബിറയുടെയും മകള്‍ എം.എ. ഫാത്തിമയാണ് (11 വയസ്സ്) അന്ധവിശ്വാസത്തിന് ഇരയായി മരണപ്പെട്ടത്. ...

Read More
പുനര്‍വായന

ഇസ്‌ലാം 'വാളിന്റെ തണലില്‍?'

പി. അഹ്മദ് കുട്ടി മൗലവി

മനുഷ്യനറിയാവുന്ന ചരിത്രത്തിലെ നിസ്തുലമായ രണ്ടു മഹാസംഭവങ്ങളാണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍! ഇതിനെ മതത്തോട് എങ്ങനെ ബന്ധിപ്പിക്കാന്‍ സാധിക്കും? ഇതുപോലത്തെ സംഭവങ്ങള്‍ നിരവധിയാണ് ചരിത്രത്തിലുടനീളം. അന്ധമായ മതവിരോധംകൊണ്ട് കണ്ണു മഞ്ഞളിച്ചവര്‍ അതു കാണുകയില്ലെന്നുമാത്രം. സോവിയറ്റ് റഷ്യയില്‍ കൃഷിപ്പാടങ്ങളും ...

Read More
കവിത

മരണവീട്

സുലൈമാന്‍ പെരുമുക്ക്

കഴിഞ്ഞ ആഴ്ച
മാതാവിന്റെ മരുന്നിന്റെ
കണക്കു പറഞ്ഞാണ്
മക്കളൊക്കെ തല്ലിപ്പിരിഞ്ഞത്!
ആഴ്ച വട്ടം
കറങ്ങിയെത്തിയപ്പോള്‍
മാതാവ് മരണക്കയത്തിലേക്ക് ...

Read More