2021 സെപ്തംബര്‍ 25 1442 സഫര്‍ 18

മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

സുഫ്‌യാന്‍ അബ്ദുസ്സലാം

ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം വകവെച്ച് തരുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഏത് മതത്തില്‍ നിന്നായാലും സ്വാഭീഷ്ടപ്രകാരമുള്ള മതപരിവര്‍ത്തനം ആരെയും അലോസരപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ മതംമാറ്റത്തിന് സ്വന്തം വ്യാഖ്യാനങ്ങള്‍ ചമച്ച് സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നവരെ രാജ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.

Read More
മുഖമൊഴി

നന്ദിയും നന്ദികേടും ‍

പത്രാധിപർ

പ്രവാചകന്റെ കാലത്ത് ഒരുദിവസം ശക്തമായ മഴകിട്ടിയപ്പോള്‍ ആ മഴയെ സംബന്ധിച്ച് ജനങ്ങള്‍ രണ്ടു നിലയ്ക്ക് സംസാരിച്ചു. അന്നേരം അല്ലാഹുവിന്റെ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ജനങ്ങളില്‍ നന്ദികാണിക്കുന്നവരും നിഷേധികളുമുണ്ട്. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവര്‍ (ഈമാനുള്ളവര്‍) പറഞ്ഞു. എന്നാല്‍ അവരില്‍ ചിലര്‍ മഴ ...

Read More
പുനര്‍വായന

ഉര്‍ദു: വിദേശങ്ങളില്‍ അതിന്റെ സ്വാധീനത

ജ. മുഹമ്മദ് അബ്ദുന്നയീം, സാംഗിദ്

ഇന്ത്യയിലെ പ്രാദേശീയ ഭാഷകള്‍ പരിമിതമായ പ്രദേശത്തു മാത്രം അടങ്ങിനില്‍ക്കുന്നുവെങ്കില്‍ ഉര്‍ദുവിന്റെ നില തികച്ചും ഭിന്നമാണ്. അന്തര്‍ദേശീയ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു. അന്യനാടുകളില്‍ എത്ര ഗതിവേഗത്തിലാണ് ഉര്‍ദു ഭാഷ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയെക്കുറിച്ചു നമുക്കൊന്നു പരിശോധിച്ചുനോക്കാം ‍...

Read More
ചരിത്രപഥം

ഉഹ്ദ് നല്‍കുന്ന പാഠം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ കല്‍പന പ്രകാരം അമ്പെയ്ത്തുകാര്‍ അവിടെ നിലയുറപ്പിച്ചു. യുദ്ധം ആരംഭിച്ചു. ശക്തമായ ജീവന്‍മരണ പോരാട്ടം നടന്നു. മുസ്‌ലിംകള്‍ വലിയ ആവേശത്തിലായിരുന്നു. നേരത്തെ നാം പറഞ്ഞതുപോലെ ബദ്ര്‍ യുദ്ധത്തില്‍ അവസരം ലഭിക്കാത്ത ധാരാളംപേര്‍ ഈ യുദ്ധത്തിലുണ്ട്. അതില്‍ പെട്ട ഒരാളായിരുന്നു അനസുബ്‌നുന്നദ്ര്‍(റ). അദ്ദേഹം ..

Read More
വിവര്‍ത്തനം

മലക്കുകളും പരീക്ഷണവും

അബൂഫായിദ

മനുഷ്യരെ പരീക്ഷിക്കാനായി അല്ലാഹു മലക്കുകളെ നിയോഗിക്കാറുണ്ട്. നബി ﷺ യില്‍നിന്നും കേട്ട ഒരു വൃത്താന്തം അബൂഹുറയ്(റ) വിവരിക്കുന്നു: ''ബനൂഇസ്‌റാഈല്യരില്‍ ഒരു പാണ്ഡുരോഗിയും കഷണ്ടിക്കാരനും അന്ധനുമുണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും പരീക്ഷിക്കുവാന്‍ അല്ലാഹു തീരുമാനിക്കുകയും അവരുടെ അടുക്കലേക്ക് ഒരു മലക്കിനെ ....

Read More
ലേഖനം

വിവരവിദ്യ വിനയാകുമോ?

ഡോ. ടി.കെ യൂസുഫ്

വിവര സാങ്കേതിക വിദ്യയുടെ വര്‍ണപ്പകിട്ടുകള്‍ വാരിപ്പുണരുന്നതിന് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യാതൊരു വകതിരിവും വിവേചനവുമില്ലാതെ ഈ മലവെള്ളപ്പാച്ചിലില്‍ പൊങ്ങുതടികളായി സഞ്ചരിക്കുകയാണെങ്കില്‍ അത് നമ്മെ നാശത്തിന്റെ കയങ്ങളിലേക്കായിരിക്കും നയിക്കുക. ഇന്‍ഫര്‍മേഷന്‍ ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 23

ശമീര്‍ മദീനി

ഒരു കവി പറഞ്ഞതുപോലെ: ''ഹൃദയത്തില്‍നിന്നും നിങ്ങളെ വിസ്മൃതിയിലേക്ക് തള്ളിയിടാന്‍ ആഗ്രഹമുണ്ട്. പക്ഷേ, പ്രകൃതം അതിന് സമ്മതിക്കുന്നില്ല.'' എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നാവുകൊണ്ടുള്ള ദിക്ര്‍ നമുക്ക് മതം പഠിപ്പിച്ചിട്ടില്ല; നബി ﷺ പ്രേരിപ്പിച്ചിട്ടുമില്ല. സ്വഹാബികളില്‍ ആരില്‍നിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്നുമില്ല....

Read More
കവിത

മാറ്റം

ഷാനിബ എ.സി

മാവില്ല, മാമ്പഴമില്ല
മാഞ്ചോട്ടില്‍ ഊഞ്ഞാലില്ല
കളിവീടില്ല, കളിചിരിയില്ല
കളിക്കുവാന്‍ കൂട്ടാരില്ല
അടച്ചുപൂട്ടിയ വീടിന്നുള്ളില്‍
അടങ്ങിയിരിപ്പൂ ബാല്യങ്ങള്‍
അടുപ്പമാപത്താണെനന്
അറിയിച്ചല്ലോ നാമവരെ
അകലം പാലിക്കണമെന്നും

Read More