2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26

സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

ശാഹുല്‍ പാലക്കാട്

നാസ്തികത, തെളിവുകള്‍ക്ക് അന്യമായ അന്ധവിശ്വാസ പ്രസ്ഥാനമാണെന്ന് പറയുമ്പോള്‍ സന്ദേഹവാദത്തിന്റെ പ്രാകൃത യുക്തി ന്യായങ്ങളെ ആശ്രയിച്ച് അതിജീവിക്കാനുള്ള പാഴ്ശ്രമങ്ങളാണ് നിലവില്‍ കാണുന്നത്. അറിവ് നേടാനുള്ള മാനദണ്ഡങ്ങളോ, ജ്ഞാനേന്ദ്രിയങ്ങളുടെ പരിമിതിയോ, തത്ത്വശാസ്ത്ര നിലപാടുകളോ സംബന്ധിച്ച് യാതൊരു ബോധവുമില്ലാത്ത ആളുകളെ സംശയരോഗികള്‍ ആക്കാം എന്നതിലുപരി യാതൊരു സാമൂഹ്യ നിലവാരവും ഇല്ലാത്ത ഒന്നായി നവ നാസ്തിക ചിന്തകള്‍ അധഃപതിച്ചിരിക്കുന്നു.

Read More
മുഖമൊഴി

'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' ‍

പത്രാധിപർ

എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പണ്ടു പറഞ്ഞത് ആക്ഷേപവും കാര്യവും കലര്‍ത്തിക്കൊണ്ടാണ്. മേലാളരെ സുഖിപ്പിക്കുന്ന രൂപത്തില്‍ അവരുടെ ഏതു ചെയ്തിയെയും പുകഴ്ത്തിപ്പറഞ്ഞാല്‍ വല്ലതും കയ്യില്‍ തടയും. ഇല്ലെങ്കില്‍ നോട്ടപ്പുള്ളികളായി മാറും. രാജഭരണ കാലത്ത് മാത്രമല്ല ഈ ദുഷ്പ്രവണത ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 21

ശമീര്‍ മദീനി

എങ്ങനെയാണ് അവന്റെ വചനങ്ങള്‍ അവസാനിക്കുക; അതിന് തുടക്കമോ ഒടുക്കമോ ഇല്ല എന്നിരിക്കെ? സൃഷ്ടികള്‍ക്കാകട്ടെ ഒരു തുടക്കവും ഒടുക്കവുമുണ്ട്. അപ്പോള്‍ അവയ്ക്ക് അന്ത്യവും നാശവും സ്വാഭാവികമാണ്. സൃഷ്ടി സൃഷ്ടിയെയല്ലാതെ സ്രഷ്ടാവിനെ എങ്ങനെയാണ് ഇല്ലാതാക്കുക?. അവന്‍ ആദ്യമേയുള്ളവനാണ്...

Read More
ലേഖനം

ചില ഭിന്നശേഷി വിചാരങ്ങള്‍

ഫിദ ഫാത്തിമ കെ.കെ

പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട്; കാഴ്ചയില്ലാത്ത ആളുകള്‍ക്ക് ഒന്നിനെപ്പറ്റിയും കൃത്യമായി അറിയില്ലെന്നും അവര്‍ക്ക് മുന്നില്‍ ഇരുട്ട് മാത്രമാണെന്നും സ്വന്തം ജന്മത്തെ പഴിച്ച് ജീവിതം തള്ളി നീക്കുന്നവരാണ് അവരെന്നും! എന്നാല്‍ യഥാര്‍ഥത്തില്‍ ഇതൊന്നുമല്ല അവര്‍. കിട്ടിയ ജീവിതം കൂടുതല്‍ സ്‌നേഹത്തോടെ കൂടുതല്‍ ആത്മാര്‍ഥതയോട ..

Read More
പുനര്‍വായന

മതം മനുഷ്യനന്മക്ക്

കെ. ഉമര്‍ മൗലവി

ഇനി, മേല്‍വിവരിച്ച ഇസ്‌ലാമിന്റെ അംഗീകാരത്തിന് ഏറ്റവും അനിവാര്യമായി എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ഒരു നിബന്ധനയെപ്പറ്റി പറയേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന സര്‍വശക്തനും സര്‍വജ്ഞനുമായ യജമാനനെ നാം ആരാധിക്കണം, മറ്റാരെയും ആരാധിക്കരുത് എന്നുള്ളതാണത്. ..

Read More
ലേഖനം

ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

അബ്ദുല്‍ മാലിക് സലഫി

അഹ്‌ലുസ്സുന്നതി വല്‍ജമാഅയും ശിയാസുന്നികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്തിഗാസ. സൃഷ്ടി കഴിവിന്നധീനമായ കാര്യങ്ങള്‍ തന്നെ സാധിച്ചുകിട്ടാന്‍ അല്ലാഹുവിന്റെ സഹായം അനിവാര്യമായിരിക്കെ, ..

Read More
ചരിത്രപഥം

പ്രവാചകന്റെ കാലത്തെ യുദ്ധങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് ഇറക്കിയ വഹ്‌യിന്റെ ഒരു ശകലം പോലും അവിടുന്ന് മൂടിവെച്ചിട്ടില്ല എന്നത് ഈ സംഭവം നമ്മെ അറിയിക്കുന്നുണ്ട്. നബി ﷺ യുടെ ഒരു തീരുമാനം തെറ്റായതിനെ ശക്തമായ രൂപത്തില്‍ അല്ലാഹു വെളിപ്പെടുത്തുന്ന ഈ സൂക്തങ്ങള്‍ നബി ﷺ ക്ക് മറച്ചുവെക്കാമായിരുന്നു. എന്നാല്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ ..

Read More
ലേഖനം

ഒളിച്ചുകടത്തപ്പെടുന്ന അപരവത്കരണം

അബ്ദുല്‍ മാലിക് സലഫി

'പക്ഷേ, നമ്മുടെ വികലമായ ചരിത്രത്തില്‍ ഒരുവിഭാഗം വിസ്മരിക്കപ്പെട്ടിരിക്കുന്നു. പൂക്കോട്ടൂരിലെയും മേല്‍മുറിയിലെയും പാവനമണ്ണില്‍ പരതന്ത്ര്യത്തിനെതിരായി പടപൊരുതി ചോര ചിന്തിയ, വാഗണ്‍ ട്രാജടിയില്‍ ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞു മരിച്ച, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീതുപ്പുന്ന പീരങ്കികള്‍ക്ക് വിരിമാറുകാട്ടി ..

Read More
കവിത

ആത്മഗതം

ഉസ്മാന്‍ പാലക്കാഴി

പറയുവാനുണ്ട് ഒരുപാട്.
പക്ഷേ, പേന ചാവാറായി!
നാട്ടുകാരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍
ഫൈവ് സ്റ്റാര്‍ വാങ്ങാനുള്ള ഓട്ടം
തത്കാലം നിര്‍ത്തിവെച്ചു.
കുറച്ച് നോട്ട് കംപ്ലീറ്റ് ആക്കാനുണ്ട്.
മഴയോടും കാറ്റിനോടും
പൂക്കളോടും കിളികളോടും

Read More