2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

ഡാനിഷിന്റെ അന്ത്യം: അഫ്ഗാനില്‍ പുകയുന്നതെന്ത്?

സുഫ്‌യാന്‍ അബ്ദുസ്സലാം

ഇരുപതുവര്‍ഷങ്ങളായി അസ്ഥിരതയും അരാജകത്വവും പടരുന്ന അഫ്ഗാനില്‍ നിന്നും നാറ്റോ സൈന്യം പിന്‍വാങ്ങുമ്പോഴും ആഭ്യന്തര ശൈഥില്യത്തില്‍ ഒട്ടും അയവു വന്നിട്ടില്ല. ഡാനിഷ് സിദ്ദീഖി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം അഫ്ഗാന്‍ പോരാളികള്‍ ഇപ്പോഴും സമാധാനത്തിന്റെയോ നൈതികതയുടെയോ പാതയിലേക്ക് എത്തിയിട്ടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. യുദ്ധമല്ല, സമാധാനമാണ് ഇസ്‌ലാമിന്റെ ആത്യന്തികലക്ഷ്യം എന്ന് ഇവരിനിയും മനസ്സിലാക്കിയില്ലെങ്കില്‍ അഫ്ഗാന്റെ ഭാവി തീര്‍ത്തും ആശങ്കാജനകമാണ്.

Read More
മുഖമൊഴി

കോവിഡും മാനസിക പ്രയാസങ്ങളും ‍

പത്രാധിപർ

കൊറോണ വൈറസ് മനുഷ്യസമൂഹത്തെയാകമാനം വിടാതെ പിന്തുടരുകതന്നെയാണ്. ലോകത്ത് ഇരുപത് കോടിയോളം മനുഷ്യരെ കോവിഡ് 19 ബാധിച്ചു. നാല്‍പതു ലക്ഷം ആളുകള്‍ ലോകത്താകമാനം കോവിഡ് ബാധിച്ച് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. യാഥാര്‍ഥ്യം അതിലും എത്രയോ അധികമാകാനാണ് സാധ്യത. മനുഷ്യവംശത്തെ മുഴുവന്‍ ...

Read More
ലേഖനം

ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നവര്‍

നബീല്‍ പയ്യോളി

അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കെത്തുന്ന അതിഥിയാണ് മരണം. ഗര്‍ഭസ്ഥശിശു മുതല്‍ വയോവൃദ്ധര്‍വരെയുള്ളവരുടെ ജീവന്റെ തുടിപ്പവസാനിക്കാന്‍ സമയമേതും തടസ്സമല്ല. നമ്മോട് അനുവാദം ചോദിക്കാതെ ഈലോകത്ത് നമ്മെ ജനിപ്പിച്ച ദൈവം തിരിച്ചുവിളിക്കാനും ആരുടെയും അനുവാദം ചോദിക്കാറില്ല. ജനനവും മരണവും നമ്മുടെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആ (അന്ത്യ)സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. (02). ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും ഇത് നിലനിന്നുവരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. (03). അവര്‍ നിഷേധിച്ചുതള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു ...

Read More
ലേഖനം

വിദ്യാര്‍ഥികള്‍ അറിയാന്‍; രക്ഷിതാക്കളും

പി. അബ്ദുല്ലത്വീഫ്, പുളിക്കല്‍

ജീവിതം ഒരു യാത്രയാണ്, അവസാനിക്കാത്ത യാത്രയല്ല; ഒരുനാള്‍ അവസാനിക്കുന്ന യാത്ര. കുട്ടിക്കാലം തുടങ്ങി, അറിവ് നേടിവരുന്ന വിദ്യാഭ്യാസഘട്ടം കഴിഞ്ഞ്, ഉപജീവനത്തിനായി ഒരു ജോലിയിലേര്‍പ്പെട്ട്, വിശ്രമജീവിതത്തിനിടയില്‍ യാത്രപറയുന്നവരാണ് കൂടുതല്‍ പേരുമെങ്കില്‍, ചിലര്‍ അതിനു മുമ്പും യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകുന്നു. ചിന്തിക്കാന്‍...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 14

ശമീര്‍ മദീനി

സ്രഷ്ടാവിനെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആദരവും അതിലൂടെ കൈവരും. 'ദിക്ര്‍' ഒരാളുടെ മനസ്സില്‍ ആധിപത്യമുറപ്പിക്കുന്നതിനനുസരിച്ചും അല്ലാഹുവുമായുള്ള അയാളുടെ സാന്നിധ്യവും ബന്ധവുമനുസരിച്ചും അത് ശക്തിപ്പെടും. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്ന അശ്രദ്ധയുടെ ആളുകളാവട്ടെ, അവരുടെ മനസ്സുകളില്‍ അല്ലാഹുവിനോടുള്ള ഭക്തിയും...

Read More
ചരിത്രപഥം

മദീനയുടെ മണ്ണില്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ആബാലവൃദ്ധം ജനങ്ങള്‍ ഇരുവരെയും വരവേല്‍ക്കാന്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുകയാണ്. നബി ﷺ യും അബൂബക്‌റും(റ) വരുന്നുണ്ടോ എന്നറിയാന്‍ ഓരോ ദിവസവും രാവിലെ മക്കയില്‍നിന്നും യഥ്‌രിബിലേക്ക് ഇറങ്ങുന്ന ഭാഗത്തേക്ക് ചെന്ന് എത്തിനോക്കും. വെയിലിന്റെ ചൂട് കൂടുന്നതുവരെ അവര്‍ അവിടെ നില്‍ക്കും! പിന്നീട് അവര്‍ അവരവരുടെ ...

Read More
ബാലപഥം

ഉമ്മ / ഉപ്പ

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

ഉമ്മ നല്ലയുമ്മ
എന്റെ മാത്രം ഉമ്മ
ഞാനെണീറ്റു വന്നാല്‍
ഉമ്മതരും ഉമ്മ
ചായ തരും ഉമ്മ
ചോറ് തരും ഉമ്മ
കൂടെ വരും ഉമ്മ
കൂട്ടിനൊരു ഉമ്മ...

Read More