2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

വംശവെറിയുടെ കനേഡിയന്‍ രോദനം

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

ലോകം മുഴുവന്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വംശവെറിയുടെ പാരമ്യതമൂത്ത് കാനഡയില്‍ഒരു തീവ്രവാദി മുസ്‌ലിം കുടുംബത്തെ ട്രക്കിടിച്ചു കൂട്ടക്കൊല നടത്തിയ വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ ചില്ലറയല്ല. എന്നാല്‍ കാനഡ ഭരണകൂടം അതിനോട് സ്വീകരിച്ച നിലപാട് ശുഭോദര്‍ക്കമാണെന്നത് മാത്രമാണ് ആശ്വാസം.

Read More
മുഖമൊഴി

അറുതിയില്ലാത്ത ഇസ്‌ലാമോഫോബിയ! ‍

പത്രാധിപർ

ഇസ്‌ലാംഭീതി ലോകത്ത് വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സ്ഥാപിത താല്‍പര്യക്കാര്‍ ഇസ്‌ലാംഭീതി വളര്‍ത്തുന്നതില്‍ അതീവതല്‍പരരും അതിനായി അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നവരുമാണ്. ഇസ്‌ലാമിന്റെ വളര്‍ച്ച തടയുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ...

Read More
പുനര്‍വായന

ഈ ദുനിയാവിങ്ങനെയാണെങ്കില്‍ നാമിനി എന്തു ചെയ്യണം?!

ടി.എ കരീം

ഉറക്കില്‍നിന്നുണര്‍ന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിതോന്നുന്നു. മേശപ്പുറത്തിരിക്കുന്ന ടൈംപീസിന്റെ അലാറം ശബ്ദിക്കുന്നതും അടുത്ത വീട്ടിലെ പൂവന്‍കോഴി കൂവുന്നതും ഒരുമിച്ചാണ്. മുറ്റത്തെ മൂവാണ്ടന്‍ മാവിലിരുന്നു കിളികള്‍ ശബ്ദിക്കാന്‍ തുടങ്ങി. അവ ഏകനായ ഇലാഹിന്റെ സ്‌തോത്രഗീതം ആലപി ...

Read More
ചരിത്രപഥം

നബി ﷺ യുടെ പേരിലുള്ള കള്ളക്കഥകള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ഇഹലോകവാസം വെടിഞ്ഞ മുഹമ്മദ് നബി ﷺ ഉയിര്‍ത്തഴുന്നേല്‍പിന്റെ നാളിന് മുമ്പായി ക്വബ്‌റില്‍നിന്ന് പുറത്തേക്ക് വരുമോ? ഒരിക്കലുമില്ല! ഉണര്‍ച്ചയില്‍ ഒരാള്‍ക്കുംതന്നെ വഫാത്തായ നബി ﷺ യെ കാണാന്‍ സാധ്യമല്ല. ആഇശ(റ)യുടെ വീട്ടിലായിരിക്കെയാണല്ലോ നബി ﷺ മരണപ്പെടുന്നത്. പ്രവാചകന്മാര്‍ എവിടെവെച്ചാണോ മരണപ്പെടുന്നത് ...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ശമീര്‍ മദീനി

ഇവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തിനു മുറിവേറ്റ വ്യക്തിയെ സംബന്ധിച്ച് നബി ﷺ അറിയിക്കുന്നത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അതിന് കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കുമെന്നാണ്. നോമ്പുകാരന്റെ വായയുടെ വാസനയെ സംബന്ധിച്ച് പറഞ്ഞത് പോലെയുള്ള ഒരു പരാമര്‍ശമാണിത്. ഇഹലോകത്തെ ...

Read More
ലേഖനം

ആരാണ് ഏറ്റവും നല്ലവന്‍?

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

മനുഷ്യന്‍ ഒട്ടേറെ സവിശേഷ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാണ്. മനുഷ്യരില്‍ കറുത്തവരും വെളുത്തവരുമുണ്ട്. ദൈവവിശ്വാസികളും നിരീശ്വരവാദികളുമുണ്ട്. അറിവുള്ളവരും അറിവില്ലാത്തവരുമുണ്ട്. ധനികരും ദരിദ്രരുമുണ്ട്. നല്ലവരും ദുഷ്ടരുമുണ്ട്. ഭരണാധികാരികളും ഭരണീയരുമുണ്ട്. ആരായാലും അവരൊക്കെ ജനിച്ചവരാണ്;...

Read More
ഓര്‍മക്കുറിപ്പ്

അങ്ങനെയും ഒരു കാലം

സലാം സുറുമ എടത്തനാട്ടുകര

സമീപത്ത് കളിക്കുന്ന കുട്ടികള്‍ മുഴുവന്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും ആനക്ക് കേട്ടഭാവമില്ല. മുറംപോലത്തെ ചെവിയും ആട്ടി അത് ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നു. ഞങ്ങള്‍ സമീപത്തെല്ലാം പന്ത് വീണ്ടും തിരഞ്ഞു. കുട്ടിക്കാലത്തെ ഒരു വേനലവധിക്കാലത്ത് ബന്ധുവിന്റെ വീട്ടില്‍ വിരുന്നുപോയപ്പോള്‍ ഉണ്ടായതാണീ അനുഭവവം. ...

Read More
കവിത

ഉണങ്ങിക്കിളിര്‍ത്തത്

വിനോദ് ചെത്തല്ലൂര്‍

പാരിലാകവേ ഭീതി പടര്‍ത്തുന്ന
മാരകാണുവെന്നുള്ളില്‍ നിറയുന്നു
ചാരെ ഭീതിതമായ് മൃത്യുവിന്‍ ഗന്ധം
ചേരുമീയാതുരാലയക്കാഴ്ചകള്‍!
പേടി,യുള്ളം കരണ്ടു തിന്നീടവെ
മൂടി നേത്രങ്ങള്‍, ചിന്തയിലാണ്ടുപോയ്!...

Read More