2021 ഏപ്രില്‍ 17 1442 റമദാന്‍ 05

സകാത്ത്: ഉദാത്തമായ കാരുണ്യസ്പര്‍ശം

ഉസ്മാന്‍ പാലക്കാഴി

ഭൂമിയിലുള്ള മുഴുവന്‍ സമ്പത്തിന്‍റെയും ആത്യന്തികമായ ഉടമസ്ഥന്‍ അല്ലാഹുവാണ്. അതിനാല്‍ തന്നെ ക്രയവിക്രയ ങ്ങള്‍ക്കായി അല്ലാഹു മനുഷ്യരെ ഏല്‍പിച്ച ധനത്തില്‍ ആര്‍ക്കൊക്കെ അവകാശമുണ്ടെന്ന് നിശ്ചയിക്കാനുള്ള പരമാധികാരവും അവന് തന്നെയാണ്. സകാത്തിനെ കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ രൂപപ്പെടുത്തേണ്ടത് ഈ അസ്തിവാരത്തില്‍ നിന്നുകൊണ്ടാണ്.

Read More
മുഖമൊഴി

വിലയില്ലാതാകുന്ന മനുഷ്യജീവനുകള്‍ ‍

പത്രാധിപർ

വന്യജീവികളുടെയും തെരുവു നായകളുടെയും ജീവന്‍റെ വിലപോലും മനുഷ്യജീവന് കല്‍പിക്കപ്പെടാത്ത ഇടമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണോ? പേപ്പട്ടിയെ തല്ലിക്കൊന്നാലും അക്രമിക്കാന്‍ ചാടിവീണ വന്യമൃഗത്തെ പ്രതിരോധിക്കുന്നതിനിടയില്‍ അതിന്‍റെ ജീവന്‍ നഷ്ടപ്പെട്ടാലും മൃഗസ്നേഹികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 2

ശമീര്‍ മദീനി

ആര്‍ക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ വിനയത്തിന്‍റെയും താഴ്മയുടെയും നിരന്തരമായി അല്ലാഹുവിലേക്ക് അഭയം തേടലിന്‍റെയും സഹായതേട്ടത്തിന്‍റെയുമൊക്കെ കവാടങ്ങള്‍ അയാള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കും. സ്വന്തത്തിന്‍റെ ന്യൂനതകളും വിവരക്കേടും അന്യായങ്ങളും ശത്രുതയുമെല്ലാം അയാള്‍ സദാ കണ്ടുകൊണ്ടിരിക്കും....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അതായത് (നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് അയക്കപ്പെടും) തെളിഞ്ഞ തീജ്വാല. (പുകയും) പുക കലര്‍ന്ന ജ്വാലയാണത്. ഇത്രയും മാരകമായ ഇവ രണ്ടും നിങ്ങളുടെമേല്‍ അയക്കപ്പെടുകയും വലയം ചെയ്യുകയും ചെയ്യും. (അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല) എന്നാല്‍ നിങ്ങളില്‍ ....

Read More
വിവർത്തനം

നോമ്പ്: ചില ഉണര്‍ത്തലുകള്‍

സലീമുല്‍ഹിലാലി അലി ഹസന്‍ അല്‍ഹലബി

പിന്നെ നിങ്ങള്‍ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക' എന്ന ക്വുര്‍ആന്‍ വചനത്തിന്‍റെ (2:187) താല്‍പര്യം രാത്രിയുടെ ആഗമനവും പകലിന്‍റെ പിന്‍വാങ്ങലും സൂര്യന്‍റെ അസ്തമയവുമാണെന്ന് പ്രവാചകന്‍ നല്‍കിയ വിശദീകരണം, തിരുചര്യയെ പിന്‍പറ്റുന്ന മുസ്ലിമിന്‍റെ ഹൃദയത്തിന് സമാധാനം നല്‍കുന്നതാണ്....

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

അപകടവിവരം ഭാര്യയോടും ബന്ധുക്കളോടുമെല്ലാം വിശദമായിപ്പറഞ്ഞു. പിറ്റേന്ന് ഒരാള്‍ വന്ന് എന്നോടു പറഞ്ഞു: "കുഞ്ഞുമോന്‍ നിന്നെ ഇന്നുതന്നെ കാണണമെന്നു നിര്‍ബന്ധം പിടിക്കുന്നു. ആശുപത്രിവരെ ഒന്നു പോകണം." "ശരി, ഞാന്‍ പോകാം" ഞാന്‍ സമ്മതിച്ചു. പക്ഷേ, ....

Read More
ചരിത്രപഥം

നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ

ഉസ്മാന്‍(റ)വും രക്തസാക്ഷിയാകുമെന്നാണ് നബി ﷺ പ്രവചിച്ചത്. അതും അപ്രകാരംതന്നെ സംഭവിച്ചു. അദ്ദേഹത്തിന്‍റെ അവസാനദിനങ്ങള്‍ നിറകണ്ണുകളോടെയല്ലാതെ നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല. എണ്‍പത്തിരണ്ട് വയസ്സുള്ള വൃദ്ധനായ, ആരാധനാനിരതനായിരുന്ന, നിരന്തരം ക്വുര്‍ആന്‍ പാരായണം ചെയ്തിരുന്ന, നബി ﷺ യുടെ രണ്ട് പെണ്‍മക്കളെ...

Read More
ഹദീസ് പാഠം

നോമ്പ്; തിന്മകളെ തടുക്കുന്ന പരിച

അബൂഅമീന്‍

മനുഷ്യന്‍ ഏറെ ആഗ്രഹങ്ങളുള്ള ഒരു ജീവിയാണ്. മോഹങ്ങളും പ്രതീക്ഷകളുമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ കഴിയില്ല. പക്ഷേ, ആ മോഹങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരിവിടാന്‍ പാടില്ല. കടിഞ്ഞാണില്ലാത്ത മോഹങ്ങളെല്ലാം സഫലീകരിക്കാനുള്ള ശ്രമം ധാരാളം വിനകള്‍ വരുത്തിവെക്കും....

Read More
സമകാലികം

ഗ്യാന്‍വാപിയിലെ തീ; ഉറക്കം നടിച്ചാല്‍ പടര്‍ന്നുപിടിക്കും

ടി.കെ.അശ്റഫ്

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പുരാതന ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് പ്രദേശത്തെ ഒരു കോടതി നിര്‍ദേശിച്ചത് രാജ്യത്തിന്‍റെ സമാധാന ജീവിതത്തിലേക്ക് തീ കോരിയിടുന്ന നടപടിയായിപ്പോയി. മൂന്നു പതിറ്റാണ്ട് മുമ്പുള്ള ഒരു പരാതി ...

Read More
കവിത

കിരീടവും മുഖാവരണവും

നാസര്‍ അടുമാറി, ഐക്കരപ്പടി

എവിടെ നിന്നും; എപ്പോഴും ധരിക്കപ്പെടാം; ഈ കിരീടം.; മെയ്ഡ് ഇന്‍ ചൈന,; ഫ്രം വുഹാന്‍.; എന്നിട്ടും,; ഭംഗിയുള്ള ഈ കിരീടം; ആര്‍ക്കും വേണ്ടാ!; അണിയിക്കപ്പെട്ടവരെ; കണ്ടാല്‍ തിരിച്ചറിയില്ല.; അടുത്താല്‍,; തൊട്ടാല്‍,; മിണ്ടിയാല്‍,; പകര്‍ന്നുതരും; ഈ മുള്‍ക്കിരീടം.; രാജാവും പ്രജകളും; വാതില്‍ അടച്ചിരിപ്പായി; ഈ കിരീടധാരണം ഭയന്ന്!; ഇതിനകം; ധരിച്ചവര്‍ പലരും; വലിമുട്ടി ഒടുങ്ങി....

Read More