2020 മെയ് 16 1441 റമദാന്‍ 23

അമാനി തഫ്‌സീര്‍: രചനയും ആധികാരികതയും

സുഫ്‌യാന്‍ അബ്ദുസ്സലാം

ഇസ്‌ലാഹി പ്രസ്ഥാനം മലയാളികള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയേതെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ പറയാന്‍ കഴിയും അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയെന്ന്. റഫറന്‍സിനായി ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ഒരു പുരുഷായുസ്സ് മുഴുവന്‍ തഫ്‌സീര്‍ രചനക്കായി മാറ്റിവെച്ച മുഹമ്മദ് അമാനി മൗലവിയുടെ ത്യാഗസന്നദ്ധത ചരിത്രത്തിന്റെ തങ്കലിപികളില്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ടതാണ്.

Read More
മുഖമൊഴി

ദൈവപ്രീതി നേടാന്‍ കുറുക്കുവഴികളില്ല ‍

പത്രാധിപർ

പരിശുദ്ധ റമദാന്‍ മാസം സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുവാനുള്ള സുവര്‍ണാവസരമാണ്. കാരണം ആരാധനകള്‍ക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം ലഭിക്കുന്ന മാസമാണിത്. അവസാനത്തെ പത്തിലെ ലൈലതുല്‍ ക്വദ്‌റിന്റെ രാവാകട്ടെ ആയിരം മാസത്തെക്കാള്‍ പുണ്യമേറിയതും. അല്ലാഹു ഓഫറുകളുടെ കവാടം...

Read More
ലേഖനം

ബദ്‌റും ബദ്‌രീങ്ങളും

സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതമാണ് ഇസ്‌ലാം, മുഴുവന്‍ പ്രവാചകന്മാരും ലോകത്തെ പഠിപ്പിച്ച ദൈവിക മതം. ഏകദൈവാരാധനയാണ് അതിന്റെ അടിത്തറ. ആരാധനയുടെ മുഴുവന്‍ കാര്യങ്ങളും പ്രപഞ്ചനാഥനായ അല്ലാഹുവിന് സമര്‍പ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് മുസ്‌ലിമായി തീരുവാന്‍ സാധിക്കും. ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം മുഹമ്മദ് നബി ﷺ ...

Read More
സംശയ നിവാരണം

സകാത്ത്, നിക്ഷേപം: സംശയ നിവാരണം

പി.എന്‍ അബ്ദുര്‍റഹ്മാന്‍

ഭാര്യയുടെ സ്വര്‍ണത്തിന്റെ സകാത്ത് ഭര്‍ത്താവിന് നല്‍കാമോ? ഈ ചോദ്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന്, ഒരു ഭാര്യക്ക് തന്റെ സകാത്ത്, സകാത്തിന് അര്‍ഹനായ ഭര്‍ത്താവിന് നല്‍കിയാല്‍ അത് വീടുമോ? മറ്റൊന്ന്, ഭാര്യ നല്‍കേണ്ടതായ സകാത്ത് ഭര്‍ത്താവ് നിര്‍വഹിച്ചാല്‍ അത് വീടുമോ? ആദ്യത്തെ ചോദ്യം ഭാര്യക്ക് തന്റെ സകാത്ത്, സകാത്തിന് ...

Read More
ലേഖനം

കൊറോണക്ക് ശേഷം...?

നബീല്‍ പയ്യോളി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത്. ലോകബാങ്കും ഐ.എം.എഫും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കൊറോണക്ക് ശേഷം പുതിയ ഒരു ലോകക്രമം ഉണ്ടായിവരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ...

Read More
ലേഖനം

മനഃശുദ്ധി

അബ്ദുല്‍ ജബ്ബാര്‍ മദീനി

പക, വിരോധം, വിദ്വേഷം, വെറുപ്പ് തുടങ്ങിയ ദുര്‍ഗുണങ്ങളില്‍നിന്ന് ഹൃദയത്തെ ശുദ്ധമാക്കല്‍ അനിവാര്യമാണ്. ഹൃദയത്തെ ബാധിക്കുന്ന മഹാരോഗങ്ങളാണ് അവയെല്ലാം. ഇത്തരം രോഗങ്ങളില്‍നിന്നും സന്ദേഹങ്ങള്‍, സംശയങ്ങള്‍, ദേഹേഛകള്‍, തന്നിഷ്ടങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍നിന്നും സുരക്ഷിതമായി അല്ലാഹുവിനെ മരണാനന്തരം കണ്ടുമുട്ടുന്നവര്‍ക്കാണ് ...

Read More
കഥ

റിലീഫ് കിറ്റ്

വി.ടി അബ്ദുസ്സലാം

ലോക്ക്ഡൗണ്‍ കാലത്തെ ഈ ജനലും ചാരിയുള്ള ഇരുത്തവും കിടത്തവുമൊക്കെ എത്ര നാളിങ്ങനെ നീണ്ടുപോകുമാവോ? ഈ മാസവും തീരാനായി. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ കാര്യം എന്താണെന്ന് ഒരു നിശ്ചയവും ഇല്ല. കയ്യിലുള്ള കാശും തീര്‍ന്നു തുടങ്ങി. ചിന്തകള്‍ അലഞ്ഞു നടക്കുന്നു. 'കുറിപ്പൈസ ചോയ്ച്ച് താത്ത വന്നീര്ന്നു.'...

Read More
കവിത

വ്രതശുദ്ധി

ഷഹനാസ് ചാത്തോത്ത്

വിശുദ്ധ റമദാനിന്നിതാ വന്നെത്തി; വിശുദ്ധി കാത്തിടേണ്ട ദിനങ്ങളെത്തി; ഉടയോന്‍ ദയാവായ്പ് കൊതിക്കെല്ലാരും; ഉണ്ടോ നാളെ നമ്മള്‍ അറിയില്ലാര്‍ക്കും.; ഇന്നിന്‍ ഗതിയതു മറക്കേണ്ടാരും; ഇല്ല ഇന്നലെ നാം കണ്ടവര്‍ പലരും; ഇറയോന്‍ പരീക്ഷണം ജയിക്കെല്ലാരും; ഇരവും പകലുമായ് തേടുകെല്ലാരും.; പാരില്‍ പരീക്ഷണം പലതും കണ്ടോ,...

Read More
കാഴ്ച

മരുന്ന് കഞ്ഞിയുടെ മണമുള്ള റമദാന്‍

സലാം സുറുമ എടത്തനാട്ടുകര

കോളേജില്‍ പഠിക്കുന്ന കാലത്ത് റമദാനില്‍ പല ആവശ്യങ്ങള്‍ക്കായി മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ എത്തുമ്പോള്‍ മനസ്സിനോട് ചോദിക്കുന്ന ചോദ്യമാണിത്. പബ്ലിക് ലൈബ്രറിക്ക് മുമ്പിലെ ജുമാ മസ്ജിദില്‍ നിന്നും റമദാന്‍ ഒന്നു മുതല്‍ പ്രത്യേകമായി വിളമ്പുന്ന 'നോമ്പ് കഞ്ഞി'യുടെ പാചകം ഉച്ചയാകുമ്പോഴേക്കും ആരംഭിക്കുന്നതിന്റെ...

Read More