2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30

ചരിത്രം മറന്നവരുടെ ഇടം ചരിത്രത്തിന്റെ ചവറ്റുകൂനയില്‍!

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

സ്വാതന്ത്യലബ്ധിക്ക് ശേഷം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധസമരങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാവല്‍ക്കാര്‍ തന്നെ കവര്‍ച്ചക്ക് കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രജകള്‍ തെരുവിലിറങ്ങുന്നത് സ്വാഭാവികം! അടക്കിപ്പിടിച്ച നെടുവീര്‍പ്പുകള്‍ കൊടുങ്കാറ്റായി രൂപാന്തരപ്പെടുന്ന സമയത്ത് സ്വേച്ഛാധിപതികള്‍ക്ക് കാലം നല്‍കിയ തിരിച്ചടികള്‍ ഒരിക്കല്‍ കൂടി അയവിറക്കുന്നത് അഭികാമ്യമായിരിക്കും.

Read More
മുഖമൊഴി

വെറുക്കുവാനല്ല; സ്‌നേഹിക്കുവാന്‍ ശീലിക്കുക ‍

പത്രാധിപർ

ചെറുതും വലുതുമായ നന്മകളെല്ലാംഇസ്‌ലാം മാനവ സമൂഹത്തെ പഠിപ്പിക്കുന്നുണ്ട്. ആ നന്മകള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നത് പുണ്യകര്‍മമാണെന്ന് ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബി ﷺ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു.

Read More
വിമര്‍ശനം

സൂഫിസത്തെ താലോലിക്കുന്നവര്‍

മൂസ സ്വലാഹി, കാര

ഹിജ്‌റ 150 കളില്‍ അബൂഹിശാം എന്ന വ്യക്തിയിലൂടെ ഉണ്ടായിവന്ന ശിയാസന്തതികളാണ് സൂഫികള്‍. പുതിയ വിശ്വാസാചാരങ്ങള്‍, അമിതമായ ഭൗതിക വിരക്തി, മതതീവ്രത, പ്രമാണങ്ങളെ നിരസിക്കല്‍... ഇതെല്ലാമാണ് സൂഫിസത്തിന്റെ പ്രധാന പിഴവുകള്‍. പ്രത്യേക വേഷഭൂഷാധികള്‍, പ്രത്യേക തരം ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

മുല്‍ക് (ആധിപത്യം) : ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണനാകുന്നു). അല്ലാഹു മഹത്ത്വമുള്ളവനാണ്. അവന്റെ നന്മകള്‍ അധികരിച്ചതും അവന്റെ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതുമാണ്. സര്‍വലോകങ്ങളും അവന്റെ അധികാരത്തിലാണെന്നത് അവന്റെ മഹത്ത്വത്തില്‍ പെട്ടതാണ്...

Read More
ലേഖനം

ജീവിതത്തിലെ ബാക്ക് പേപ്പറുകള്‍

അബൂഹംദാന്‍, ആലത്തിയൂര്‍

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒന്‍പത് വര്‍ഷത്തോളം താമസിച്ച ഫ്‌ളാറ്റില്‍നിന്ന് പുതിയ ഒന്നിലേക്ക് മാറി. ഫ്‌ളാറ്റ് മാറലുമായി ബന്ധപ്പെട്ട് എന്റെ ചിന്തകളെ തൊട്ടുണര്‍ത്തിയ ഒരു അനുഭവം ഉണ്ടായി. ആ അനുഭവമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്; ഉപകാരപ്പെടും എന്ന സദുദ്ദേശ്യത്തോടെ...

Read More
ലേഖനം

ധൃതികാണിച്ച് നശിക്കരുത്

മുഹമ്മദ് സ്വാദിഖ് മദീനി

ചിന്തിച്ചും അവധാനതയോടും കൂടിയാലോചിച്ചുമുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് വിജയത്തില്‍ എത്തുക. ധൃതിപിടിച്ച നീക്കങ്ങളും കൂടിയാലോചിക്കാതെയുള്ള മുന്നേറ്റങ്ങളും ലക്ഷ്യപ്രാപ്തിയില്‍ എത്തുകയില്ല; എന്നുമാത്രമല്ല പലപ്പോഴും അതിന്റെ പരിണിതി ദുരന്തപൂര്‍ണവുമായിരിക്കും. ...

Read More
ക്വുര്‍ആന്‍ പാഠം

ക്വുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദര്‍ശനം

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

എന്താണ് വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യം എന്നതിനെ സംബന്ധിച്ച് ക്വര്‍ആനിലെ 14ാം അധ്യായം 52ാം വചനത്തില്‍ അല്ലാഹു പറയുന്നു: ''ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും ...

Read More
ലേഖനം

ചങ്ങാത്തം

അബ്ദുല്‍ ജബ്ബാര്‍ മദീനി

ഹൃദയം ഇണങ്ങിയുള്ള ചങ്ങാത്തവും ഐക്യത്തോടുകൂടിയുള്ള ഒത്തുകൂടലും ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച സ്വഭാവമാണ്. വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത് നോക്കൂ: '''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്'' (ക്വുര്‍ആന്‍ 3:103)....

Read More
ലേഖനം

ചരിത്രം പഠിക്കുക, ചരിത്രം രചിക്കുക

അര്‍ഷദ് താനൂര്‍

ഇന്ത്യയില്‍, നൂറ്റാണ്ടിലെ തന്നെ കൊടും ശൈത്യത്തില്‍ വിദ്യാര്‍ഥികള്‍ ചരിത്രം രചിക്കുകയാണ്. ഡിസംബര്‍ 8ന് ലോകസഭയില്‍ പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്ക് വെച്ചത് മുതല്‍ ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികള്‍ സമരമുഖത്തുണ്ട്. ഒരു മാസം പിന്നിടുമ്പോഴും അവരുടെ പോരാട്ട വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. ...

Read More