കരൾ രോഗം; കാരണങ്ങളും ലക്ഷണങ്ങളും
അദ്‌നാൻ
2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

നമ്മുടെ ശരീരത്തിനകത്തെ രണ്ടാമത്തെ വലിയ അവയവമാണ് കരൾ. ഇത് വയറിന്റെ വലതുവശത്തായി സ്ഥിതി ചെയ്യുന്നു. ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള അവയവമാണിത്. വാരിയെല്ലുകൾ കരളിനെ ബാഹ്യമായ പരിക്കുകളിൽനിന്ന് സംരക്ഷിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനാൽതന്നെ ശരീരത്തിന്റെ കെമിക്കൽ ഫാക്ടറി എന്ന് ഇത് അറി യപ്പെടുന്നു. ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാര യുടെ അളവ് നിയന്ത്രിക്കുക എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവശ്യ അവയവമാണ് കരൾ.
കരൾ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പി ക്കുന്നതിനുമായാണ് ലോകമെങ്ങും ഏപ്രിൽ 19ന് ‘കരൾദിനം’ ആചരിക്കുന്നത്. കരളിനെ പരിപാലിക്കേണ്ട തിന്റെയും കരൾ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ക്കിടയിൽ ബോധവത്കരണം നടത്താനുള്ള ദിനം കൂടിയാണിത്. കരൾ രോഗം എന്നത് കരളിന്റെ ശരിയായി പ്രവർത്തിക്കാനുള്ള കഴിവിനെ ബാധിക്കുന്ന വിവിധ അവസ്ഥകളെ ഉൾക്കൊള്ളുന്ന ഒരു വിശാലമായ പദമാണ്.
ശരീരഭാരം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ കരൾ രോഗത്തെ തടയാനും നിയന്ത്രിക്കാനും സഹായിക്കും. മദ്യപാനം കരൾ രോഗത്തിന്റെ പ്രധാന കാരണ ങ്ങളിൽ ഒന്നാണ്.
കരളിന്റെ ആരോഗ്യം മോശമാണെന്ന സൂചന നൽകുന്ന പ്രധാന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്:
1. ചർമത്തിന് മഞ്ഞ നിറം
ചർമത്തിനും കണ്ണുകൾക്കും മങ്ങലും മഞ്ഞനിറവും വരുന്നത് കരളിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന സൂചന നൽകുന്നു. മഞ്ഞപ്പിത്തം കരൾ രോഗത്തിന്റെ മുഖ്യ ലക്ഷണമാണ്.
2. ചൊറിച്ചിൽ
ചർമത്തിന്റെ നിറം മാറ്റത്തിന് പുറമെ ചൊറിച്ചിലും കരൾ രോഗികളിൽ കാണപ്പെടാറുണ്ട്. കരളിന്റെ ആരോഗ്യപ്രശ്നം രക്തത്തിന്റെ ക്ലോട്ടിങ്ങിനെ ബാധിക്കാമെന്നതിനാൽ വേഗത്തിൽ മുറിവ് പറ്റാനും സാധ്യത അധികമാണ്.
3. അത്യധികമായ ക്ഷീണം
നിരന്തരമായ ക്ഷീണത്തിന് പിന്നിലും ഒരു പക്ഷേ കരൾ രോഗമായേക്കാം. ഇതിനാൽ നാളുകളായി തുടരുന്ന ക്ഷീണം വരുന്ന പക്ഷം ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടതാണ്.
4. വിശപ്പില്ലായ്മ
കരളിന് വരുന്ന പ്രശ്‌നങ്ങൾ ഭക്ഷണത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇതിന്റെ ഭാഗമായി വിശപ്പില്ലായ്മയും അലസതയും ബാധിക്കാം.
5. ഓക്കാനവും ഛർദിയും
ഓക്കാനവും ഛർദിയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണമാണെന്നതിനാൽ പലപ്പോഴും ഇത് കരളിന്റെ പ്രശ്‌നം മൂലമാണെന്ന് തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. പഴങ്ങളും പച്ചക്കറികളുമടങ്ങിയ പ്രോട്ടീനുകൾ ധാരാളമടങ്ങിയ ഭക്ഷണക്രമം കരളിന്റെ ആരോഗ്യ ത്തിന് നല്ലതാണ്. നിത്യവും 20 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും.

