2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23

സ്ത്രീധനം: പോരാളികളെവിടെ? നിയമമെവിടെ?

സുഫ്‌യാന്‍ അബ്ദുസ്സലാം

ശാന്തസുന്ദരകേരകേദാരമെന്ന് സ്വയമവകാശപ്പെടുമ്പോഴും സ്ത്രീധന ഗാര്‍ഹിക പീഡന കണക്കില്‍ അഗ്രമ സ്ഥാനത്താണ് കേരളം. സ്ത്രീധനത്തില്‍ നിന്നും കേരളത്തെ സംരക്ഷിക്കാന്‍ പുരുഷ കേന്ദ്രീകൃത അധികാര വ്യവസ്ഥിതിക്ക് ആത്മാര്‍ഥതയില്ലെന്ന് മാത്രമല്ല, ഈ ദുരാചാരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതാണ് അതിന്റെ ഘടനാപരമായ സവിശേഷത എന്നുകൂടി മനസ്സിലാക്കുമ്പോഴെ നാമെത്തിനില്‍ക്കുന്ന അപകടത്തിന്റെ ആഴം ബോധ്യപ്പെടൂ.

Read More
മുഖമൊഴി

സ്ത്രീധനം അഥവാ 'പുരുഷധനം' ‍

പത്രാധിപർ

ഒരു അനിഷ്ടകരമായ, വേദനാജനകമായ സംഭവം നടന്നാല്‍ ഉടനെ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ കൂടും. പൊടിപ്പും തൊങ്ങലുംവെച്ച് അത് ജനങ്ങളിലേക്കെത്തിക്കും. മറ്റൊരു സംഭവത്തോടുകൂടി ആദ്യസംഭവത്തെ ഉപേക്ഷിക്കുകയും പുതിയതിന്റെ പിന്നാലെ കൂടുകയും ചെയ്യും. സര്‍ക്കാറും ഞെട്ടിയുണരുക ഇത്തരം ...

Read More
ലേഖനം

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍ സുരക്ഷിതയാണ്

അബ്ദുല്‍ ജബ്ബാര്‍ മദീനി

ഇസ്‌ലാമിന്റെ ഋജുവായ അധ്യാപനങ്ങളുടെയും യുക്തിഭദ്രമായ നിര്‍ദേശങ്ങളുടെയും തണലില്‍ മാന്യമായ ജീവിതമാണ് മുസ്‌ലിം സ്ത്രീ നയിക്കുന്നത്. ഭൗതിക ജീവിതത്തിലേക്ക് അവള്‍ ആഗതമാകുന്ന ആദ്യനാള്‍ മുതല്‍ മകള്‍, മാതാവ്, ഭാര്യ, സഹോദരി, മാതൃസഹോദരി, പിതൃസഹോദരി തുടങ്ങി അവളുടെ ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും നിറഞ്ഞ ...

Read More
ചരിത്രപഥം

ത്വാഇഫ് യാത്രയും ആകാശാരോഹണവും

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ പ്രതീക്ഷിച്ചതായിരുന്നില്ല ത്വാഇഫില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്നത്. ഏറെ വേദനിപ്പിക്കുന്ന, വിഷമിപ്പിക്കുന്ന ചെയ്തികള്‍ക്കാണ് അവിടുന്ന് ഇരയായത്. സക്വീഫ് ഗോത്രത്തിലെ പ്രധാനികള്‍ക്ക് അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ നബി ﷺ യോട് വളരെ മോശമായിട്ടായിരുന്നു പ്രതികരിച്ചത്. മാത്രവുമല്ല, ...

Read More
ലേഖനം

ആരാണ് ഏറ്റവും നല്ലവന്‍?

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

അബൂഹുറയ്‌റ(റ)നിവേദനം; നബി ﷺ പറഞ്ഞു: ''...നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നന്മ പ്രതീക്ഷിക്കപ്പെടാവുന്നവനും തിന്മയില്‍ നിര്‍ഭയത്വം നല്‍കുന്നവനുമാണ്'' (തിര്‍മിദി). മുഹമ്മദ് നബി ﷺ യെയും അവിടുത്തെ അനുയായികളെയും വര്‍ഷങ്ങളോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചവര്‍ക്ക് മക്കാവിജയനാളില്‍ പ്രവാചകന്‍ ﷺ മാപ്പുനല്‍കിയത് ...

Read More
ലേഖനം

ഇതെന്തു ധനം?

സഹ്‌റ സുല്ലമിയ്യ

സ്ത്രീധന പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും ചെറിയ ഇടവേള ഉണ്ടായോ? അതോ പുറത്തറിയാഞ്ഞിട്ടോ? വീണ്ടും സ്ത്രീധനപീഡന സംഭവങ്ങള്‍ അരങ്ങേറിക്കോണ്ടിരിക്കുന്നു. മഹത്തായ ഒരു ബന്ധം, പവിത്രമായ, പരിപാവനമായ ആത്മബന്ധം കേവലം പണത്തിനും പണ്ടത്തിനും മറ്റും വേണ്ടി പിച്ചിച്ചീന്ത....

Read More
പുനര്‍വായന

കുടുംബ ജീവിതം; അതില്‍ സ്ത്രീക്കുള്ള പങ്ക്

സുലൈഖ അബൂബക്കര്‍ എംഎസ്‌സി

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണല്ലോ. അവന്ന് ജീവിതത്തില്‍ പല പടികളും കടന്നു പോകേണ്ടതുണ്ട്. അതില്‍ പ്രാധനമായ ഒന്നാണ് വൈവാഹിക ജീവിതം. നബി തിരുമേനി ഉപദേശിക്കുന്നത് നോക്കുക: ''നിങ്ങളില്‍ (കായികമായും സാമ്പത്തികമായും) ശേഷിയുള്ളവര്‍ വിവാഹം കഴിക്കട്ടെ. കണ്ണുകളെ നിയന്ത്രിക്കുന്നതിന്നും ചാരിത്ര്യം സുരക്ഷിതമാക്കുന്നതിനും ...

Read More
കവിത

പറിച്ചുനടുമ്പോള്‍...

സീനത്ത് അലി എടത്തനാട്ടുകര

ആഴ്ന്നിറങ്ങിയ വേരുകള്‍
പറിച്ചെടുത്ത്
ആടയാഭരണങ്ങള്‍
അണിയിച്ചെന്നെ
ഇറക്കിവിടുമ്പോള്‍
ഉമ്മയ്‌ക്കൊപ്പം
മുറ്റത്തെ തെച്ചിയും തുമ്പയും...

Read More