2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16

സ്വവര്‍ഗലൈംഗികതയുടെ 'പ്രൈഡും' സംസ്‌കാരം നേരിടുന്ന വെല്ലുവിളിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

ലൈംഗിക അച്ചടക്കമില്ലായ്മ അപമാനത്തിന്റെയും മാനഹാനിയുടെയും അടയാളമായിട്ടാണ് വിവേകമതികള്‍ കണക്കാക്കുന്നത്. എന്നാല്‍ മറച്ചുപിടിക്കേണ്ടതോ ശുദ്ധപ്രകൃതിക്ക് യോജിക്കാത്തതോ ആയ വസ്തുതകളെ അനാവശ്യമായി ഉദാത്തവല്‍ക്കരിച്ച് മനുഷ്യന്റെ സാംസ്‌കാരിക ബോധത്തെ അപഹസിക്കുകയാണ് സ്വവര്‍ഗ ലൈംഗികതയെ 'പ്രൈഡ്' ആയി കാണുന്നതിലൂടെ ഒരുകൂട്ടം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Read More
മുഖമൊഴി

വ്യാമോഹങ്ങള്‍കൊണ്ട് സത്യവിശ്വാസിയാകില്ല ‍

പത്രാധിപർ

കേരളത്തിലെ മുസ്‌ലിം സമുദായം വിശ്വാസപരമായും ആചാരപരമായും എത്രമാത്രം കടുത്ത അന്ധതയിലായിരുന്നു എന്ന കാര്യം പുതുതലമുറക്ക് അറിയില്ല. ഈ അജ്ഞത മുതലെടുത്തുകൊണ്ട്, അന്ന് മുസ്‌ലിം സമുദായത്തെ ശിര്‍ക്ക്-ബിദ്അത്തുകളില്‍ തളച്ചിടാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികള്‍ ഇന്ന് സമുദായത്തിന്റെ എല്ലാ അഭിവൃദ്ധിക്കും ...

Read More
ലേഖനം

ആരാണ് ഏറ്റവും നല്ലവന്‍?

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത് ഉത്തമ സ്വഭാവഗുണങ്ങളാണ്. ആളുകളെ പരസ്പരം അടുപ്പിക്കുന്നതും അകറ്റുന്നതും നല്ലതും ചീത്തയുമായ സ്വഭാവഗുണങ്ങളാണ്. ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു മുഹമ്മദ് നബി ﷺ . നബി ﷺ യുടെ സ്വഭാവ മഹിമയെപ്പറ്റി പ്രിയതമ ആഇശ(റ) പറഞ്ഞത് 'നബി ﷺ യുടെ സ്വഭാവം ക്വുര്‍ആനായിരുന്നു' എന്നാണ്...

Read More
ചരിത്രപഥം

ദുഃഖവര്‍ഷം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യെ പറ്റി മക്കക്കാര്‍ പലതും പറഞ്ഞു പരത്തി. ആവുന്നത്ര ദ്രോഹിച്ചു. ബഹിഷ്‌കരണവും ഒറ്റപ്പെടുത്തലുമെല്ലാം പരീക്ഷിച്ചു. എല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. നബി ﷺ യില്‍ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിക്കാന്‍ തുടങ്ങി. നബി ﷺ അക്കാലത്ത് അബൂത്വാലിബിന്റെ സംരക്ഷണയിലായിരുന്നു...

Read More
അനുഭവക്കുറിപ്പ്

മീസാന്‍കല്ലിന്റെ കൂട്ടുകാരന്‍

സവാദ് മമ്പറം

പൊടിപിടിച്ച ഓര്‍മകള്‍ പുറത്തെടുക്കാന്‍ പറ്റിയ സമയമാണ് ക്വാറന്റൈന്‍ കാലം. എന്റെ പിതാവ് വലിയ പുരയില്‍ അബു ഹാജി എന്ന വി.പി ഹാജി മരണപ്പെട്ടത് ഈയിടെയാണ്. പുരുഷാരവങ്ങളുടെ കൂടെയല്ലാതെ ഉപ്പയെ കാണല്‍ വിരളമാണ്. ഒരു പ്രമാണിയുടെ എല്ലാ മട്ടും ഭാവവും ഉപ്പയിലുണ്ടായിരുന്നു. വി.പി ഹാജിയുടെ മക്കള്‍ എന്ന തിരിച്ചറിയല്‍...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 11

ശമീര്‍ മദീനി

അബൂബുര്‍ദ(റ) തന്റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: 'ഓരോ മുസ്‌ലിമിന്റെമേലും ദാനം ബാധ്യതയാണ്.' സ്വഹാബത്ത് ചോദിച്ചു: 'നബിയേ, ദാനം ചെയ്യാന്‍ സമ്പത്തില്ലാത്തയാളോ?' നബി ﷺ പറഞ്ഞു: 'തന്റെ കൈകൊണ്ട് അധ്വാനിക്കണം, എന്നിട്ട് സ്വന്തത്തിന് ഉപയോഗിക്കുകയും ദാനം ചെയ്യുകയും വേണം.' അവര്‍ ചോദിച്ചു...

Read More
ലേഖനം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഗുണവും ദോഷവും

സൈതലവി വിളയൂര്‍

അപ്രതീക്ഷിതമായി വന്നുപെട്ട കോവിഡ് എന്ന മഹാമാരിയില്‍ ലോകം ഇപ്പോഴും വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഇടതടവില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്ന ലോകഗതി ഈ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ നിഖില മേഖലകളെയും സാരമായിത്തന്നെ ബാധിക്കുകയുണ്ടായി. മഹാമാരിയുടെ തിക്തഫലം ഏറ്റവും ...

Read More
ബാലപഥം

കൂട്ടുകാരന്റെ ക്വുര്‍ആന്‍ പഠനം

റിസാന ബിന്‍ത് ക്വാസിം

ബാസിമോന്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. അതോടൊപ്പം അവന്‍ ക്വുര്‍ആന്‍ മനഃപാഠമാക്കുന്നുമുണ്ട്. ഹോസ്റ്റലില്‍ താമസിച്ചാണ് അവന്‍ പഠിക്കുന്നത്. അവന്റെ ഉപ്പ ഒരു മദ്‌റസ അധ്യാപകനാണ്. വേനലവധിക്ക് ഹോസ്റ്റല്‍ പൂട്ടി അവന്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അവനും വീട്ടുകാരും. വീട്ടിലെയത്തിയ ഉടന്‍ അവന്‍ ഉമ്മയോടും ഉപ്പയോടും ഹോസ്റ്റലിലെ...

Read More