2021 ജൂൺ 05 1442 ശവ്വാല്‍ 24

മോഷ്ടിക്കപ്പെടുന്ന മുസ്‌ലിം ആനുകൂല്യങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആനുകൂല്യങ്ങൾ കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. സച്ചാറിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ 2008 മുതൽ നടപ്പാക്കി വന്ന മുസ്‌ലിം ക്ഷേമ പദ്ധതികളാണ് ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്. മുസ്‌ലിം വിദ്യാർഥികൾക്ക് മാത്രമായി നടപ്പാക്കാനുദ്ദേശിച്ച ക്ഷേമ പദ്ധതിക്ക് 'ന്യൂനപക്ഷ ക്ഷേമം' എന്ന പേര് നൽകുകയും അതിൽ നിന്ന് 20% ലത്തീൻ/പരിവർത്തിത ക്രൈസ്തവ വിദ്യാർഥികൾക്ക് വകമാറ്റുകയും ചെയ്തതിലെ അടിസ്ഥാന പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ കോടതിക്ക് തെറ്റുപറ്റിയിരിക്കുന്നു എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

Read More
മുഖമൊഴി

മഴ: ഒരു ദൈവികദൃഷ്ടാന്തം ‍

പത്രാധിപർ

കാലാവസ്ഥയില്‍ വര്‍ഷംതോറും വലിയ വ്യതിയാനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ കൃത്യമായി വന്നുകൊണ്ടിരുന്ന മഴക്കാലം ചിലപ്പോള്‍ നേരത്തെയെത്തുന്നു, അല്ലെങ്കില്‍ വൈകിയെത്തുന്നു. ജീവന്റെ അടിസ്ഥാന ഘടകമാണല്ലോ വെള്ളം. മഴ പെയ്യാതിരുന്നാല്‍ കിണറുകളും കുളങ്ങളും മറ്റു ജലസോതസ്സകളുമെല്ലാം വറ്റും. ...

Read More
ലേഖനം

പരിസ്ഥിതിസംരക്ഷണം: വിശ്വാസിസമൂഹങ്ങളുടെ പങ്ക്

ഉമര്‍ഷരീഫ്, റിയാദ്‌

1972ല്‍ ഐക്യരാഷ്ട്രസഭ സ്‌റ്റോക്‌ഹോമില്‍ നടത്തിയ പരിസ്ഥിതി സമ്മേളനത്തിലാണ് ജൂണ്‍ 5നെ ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. 1974 മുതല്‍ തുടര്‍ച്ചയായി വ്യത്യസ്ത പരിസ്ഥിതി വിഷയങ്ങള്‍ അടിസ്ഥാനമാക്കി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും . ...

Read More
ചരിത്രപഥം

പ്രവാചകനും സ്വപ്‌നദര്‍ശനവും

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യെ ഉറക്കത്തില്‍ കാണാന്‍ സാധിക്കും എന്നത് പ്രമാണങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. നബി ﷺ യെ സ്വപ്‌നത്തില്‍ കാണുന്നതുമായി ബന്ധപ്പെട്ട ഒരു ഹദീഥ് കാണുക: അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബി ﷺ പറഞ്ഞു: 'ആരെങ്കിലും എന്നെ സ്വപ്‌നത്തില്‍ കണ്ടാല്‍ തീര്‍ച്ചയായും....

Read More
ലേഖനം

ജൂതന്മാര്‍: ക്വുര്‍ആന്‍ നല്‍കുന്ന ചരിത്രപാഠങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

ഈ പറയപ്പെട്ടതും അല്ലാത്തതുമായ അതിക്രമങ്ങള്‍കൊണ്ടും നന്ദികേടുകള്‍ കൊണ്ടും അല്ലാഹുവും അവന്റെ പ്രവാചകരും അവരെ ശപിച്ചതായി അല്ലാഹു പറയുന്നു: ''ഇസ്‌റാഈ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ശമീര്‍ മദീനി

ഈ രണ്ടു പ്രേരകങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഹൃദയം ചിലപ്പോള്‍ സത്യവിശ്വാസത്തിന്റെയും യഥാര്‍ഥജ്ഞാനത്തിന്റെയും അല്ലാഹുവിലേക്കുള്ള സ്‌നേഹത്തിന്റെയും അവനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മത്തിന്റെയും നേര്‍ക്ക് ആഭിമുഖ്യം പ്രകടിപ്പിക്കും. മറ്റു ചിലപ്പോഴാകട്ടെ ദേഹേച്ഛയുടെയും പിശാചിന്റെയും പ്രകൃതങ്ങളിലേക്ക് ചാഞ്ഞുപോകും....

Read More
ലേഖനം

ക്വുര്‍ആന്‍ പാരായണത്തിന് മുമ്പ് ഇസ്തിആദ ചൊല്ലുന്നതെന്തിന്?

അന്‍വര്‍ അബൂബക്കര്‍

ക്വുര്‍ആനിലെ ഏതൊരു ആയത്തും പാരായണം ചെയ്യുന്നതിന് മുമ്പ് ശപിക്കപ്പെട്ട പിശാചില്‍നിന്നും നമ്മള്‍ അല്ലാഹുവോട് ശരണം തേടാറുണ്ട്. 'അഊദു ബില്ലാഹി മിനശ്ശൈത്വാനി റജീം' എന്ന വാക്കുകളാണ് നമ്മളതിന് ഉപയോഗിക്കാറുള്ളത്. ആട്ടപ്പെട്ട അഥവാ ശപിക്കപ്പെട്ട (ശൈത്വാനില്‍നിന്ന്) പിശാചില്‍നിന്ന് അല്ലാഹുവോടുള്ള ഈ ശരണം തേടലിന് ....

Read More
കാഴ്ച

മരണം സുനിശ്ചിതമാണ്

ഇബ്‌നു അലി എടത്തനാട്ടുകര

മാനം മങ്ങിയിരിക്കുന്നു; മനസ്സും. ലോക്ക് ഡൗണ്‍ മൂഡ് പകര്‍ന്നതാണോ ആവോ! മാസങ്ങളായി വിളിക്കാന്‍ മടിച്ച പഴയ ഓഫീസറെ ഫോണില്‍ വിളിച്ചു. ഒരു മണിക്കൂറാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായ മൊബൈല്‍ ഫോണ്‍, ഫുട്‌ബോള്‍ എന്നിവ പരാമര്‍ശിച്ചെങ്കിലും അരുത് എന്ന് ആഗ്രഹിച്ച...

Read More