2021 മെയ് 08 1442 റമദാന്‍ 26

അഞ്ചിടങ്ങളിലെ അഞ്ചാണ്ടിന്റെ ജനാധിപത്യം

സുഫ്‌യാന്‍ അബ്ദുസ്സലാം

കേരളത്തെ കാവി പുതപ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തവരെയും ലൗ ജിഹാദും മുസ്‌ലിം വിരുദ്ധതയും ആയുധമാക്കിയവരെയും നിഷ്പ്രഭമാക്കിയ ഫലം. മമതയുടെ സംഘ് വിരുദ്ധ വന്‍മതില്‍ ഏവര്‍ക്കും മാതൃകയാണ്. ചിലയിടങ്ങളിലെ ബിജെപി സാന്നിധ്യത്തിന്റെ കാരണം മതേതര സമൂഹത്തിന്റെ അനൈക്യമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തിക്ഷയം ഭാവികേരളത്തെ കുറിച്ച് ആശങ്കയുണര്‍ത്തുന്നു.

Read More
മുഖമൊഴി

പശ്ചാത്താപത്തിലൂടെ മനസ്സിനെ ശുദ്ധീകരിക്കുക ‍

പത്രാധിപർ

ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്റെ മാലിന്യം പുരളുന്നതും മനുഷ്യ ജീവിതത്തില്‍ സ്വാഭാവികമാണ്. അതിനാല്‍ ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. മനസ്സിലെ മാലിന്യം ...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 5

ശമീര്‍ മദീനി

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ യാഥാര്‍ഥ്യം എന്നത് അവയൊരിക്കലും അതിരുവിട്ട ഇളവുകള്‍ തേടിപ്പോകുന്നതിലേക്കും തീവ്രമായ അതിരുകവിച്ചിലിലേക്കും വഴിമാറാതെ, അല്ലാഹുവിലേക്ക് എത്തിക്കുന്ന മിതത്വത്തിന്റെ നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയെന്നതാണ്. അല്ലാഹു കല്‍പിച്ച ഏതൊരു കാര്യത്തിലും പിശാചിന് രണ്ടുരൂപത്തിലുള്ള ...

Read More
ലേഖനം

ഫിത്വ്ർ സകാത്ത്: നോമ്പിലെ വീഴ്ചകള്‍ക്ക് പരിഹാരം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്താലും അതിന് അല്ലാഹുവിന് നന്ദി ചെയ്യുക എന്ന ഉദ്ദേശത്താലും അതില്‍ വന്നുപോയിട്ടുള്ള വീഴ്ചകള്‍ക്ക് പരിഹാരമെന്ന നിലയ്ക്കും അല്ലാഹുവിന്റെ തൃപ്തി മാത്രം പ്രതീക്ഷിച്ച് കൊണ്ട് നിര്‍വഹിക്കേണ്ട ഒരു ആരാധനയാണ് ഫിത്വ്ര്‍ സകാത്ത് നല്‍കല്‍....

Read More
ലേഖനം

അധികാരം, സമ്പത്ത്, നിര്‍ഭയത്വം

ഉസ്മാന്‍ പാലക്കാഴി

അതിസമ്പന്നനായ ക്വാറൂനിന് അവന്റെ സമ്പത്ത് യാതൊരു സുരക്ഷിത്വവും നല്‍കിയില്ലെന്നും ഉപകാരപ്പെട്ടില്ലെന്നും കഴിഞ്ഞലക്കത്തില്‍ നാം മനസ്സിലാക്കി. അധികാരത്തിന്റെ ബലത്തില്‍ അതിക്രമം കാണിച്ച ഫിര്‍ഔനിന്റെ ചരിത്രവും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ''ഫിര്‍ഔന്‍ തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ...

Read More
ലേഖനം

കൊറോണക്കാലത്ത് വീണ്ടുമൊരു പെരുന്നാള്‍

അബൂഫായിദ

കോവിഡ് എന്ന പകര്‍ച്ചവ്യാധി രാജ്യത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ഈദുല്‍ ഫിത്വ്ര്‍കൂടി ആഗതമായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഈദുല്‍ഫിത്വ്ര്‍ ആഘോഷം കോവിഡിന്റെ വരവില്‍ നിറംമങ്ങിയതായിരുന്നുവെങ്കില്‍ ഇത്തവണ വിട്ടൊഴിയാത്ത ഭീതിയുടെ നിഴലിലാണെന്നത് വിശ്വാസികളെ ...

Read More
ലേഖനം

നല്ലമരണത്തിന്റെ ലക്ഷണങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

അല്ലാഹുവിന്റെ അനേകായിരം സൃഷ്ടികളില്‍ ഒരു സൃഷ്ടി മാത്രമാണ് മനുഷ്യന്‍. ഇതരജീവികളെ അപേക്ഷിച്ച് ശക്തികൊണ്ടും വലിപ്പം കൊണ്ടും ചെറിയവനും ഒരുപാട് കുറവുകളും ന്യൂനതകളും ഉള്ളവനും എന്നാല്‍ മറ്റു ജീവികള്‍ക്കൊന്നും ഇല്ലാത്ത ഏറെ സവിശേഷതകളുള്ളവനുമാണ് മനുഷ്യന്‍. സൃഷ്ടികളില്‍ അല്ലാഹു ആദരിച്ച വിഭാഗംകൂടിയാണ് ...

Read More
ആരോഗ്യപഥം

ആഹാരത്തിലെ അവശ്യഘടകങ്ങള്‍

മുഹമ്മദ് അമീന്‍

ശരീര വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുക, അപചയപ്രവര്‍ത്തനങ്ങള്‍ മൂലം ശരീരത്തിനുണ്ടാകുന്ന തേയ്മാനങ്ങളും മറ്റും നികത്തുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കുക എന്നിവയാണ് ആഹാരംകൊണ്ട് നിര്‍വഹിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആഹാരത്തില്‍....

Read More
അനുഭവക്കുറിപ്പ്

ആ നല്ല കാലത്തിനായി ഇനിയും കാത്തിരിക്കാം

അബ്ദുറഹീം മഞ്ചേരി

റൂമിലെ പൊടിപിടിച്ച പ്ലാസ്റ്റിക് റോസാപ്പൂ കണ്ടപ്പോഴാണ് ചില ചിന്തകള്‍ പെട്ടെന്ന് എന്റെ ഉറക്കം കളഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടവണ്ണപ്പാറ മദ്‌റസയില്‍നിന്ന് ഒരു കൊച്ചുവിദ്യാര്‍ഥി നല്‍കിയ സ്‌നേഹോപഹാരമായിരുന്നു അത്. ഇന്ന് വെങ്കിടങ്ങ് സല്‍സബീല്‍ മദ്‌റസയിലെ ....

Read More