എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

‘എന്റെ തേട്ടം’

- ഹാജറ പി.കെ, വെങ്ങളം

ബീഹാർ തിരഞ്ഞെടുപ്പു ഫല വിശകലനം കവർ സ്റ്റോറിയായി വന്ന നേർപഥം (ലക്കം 461) വിഭവ സമൃദ്ധമായിരുന്നു. ‘ചിന്താപഥ’ത്തിൽ വന്ന ‘എന്റെ തേട്ടം’ എന്ന, നസീമ വാടാനപ്പള്ളി എഴുതിയ ചെറുകുറിപ്പ് വളരെ അർഥവത്തും ചിന്താർഹവുമായിരുന്നു. വായിച്ചപ്പോൾ അറിയാതെ കണ്ണുകൾ നിറയുകയും മനസ്സ് പിടയുകയും ചെയ്തു. എന്റെ മനസ്സിലുള്ള കാര്യങ്ങൾ ഞാൻ പറയാതെ തന്നെ എഴുതിയത് പോലെ തോന്നിപ്പോയി.

മനുഷ്യനെന്ന നിലയിൽ വീഴ്ചകൾ സംഭവിച്ചേക്കാം. തെറ്റ് ബോധ്യമായാൽ തിരുത്തണം. എന്നെന്നും ജീവിച്ചിരിക്കുന്ന, എല്ലാം നിയന്ത്രിക്കുന്ന പ്രപഞ്ചനാഥനെ അറിഞ്ഞ് അവനോട് ആത്മാർഥമായി തേടുമ്പോൾ ലഭിക്കുന്ന ആശ്വാസം ചെറുതല്ല. ‘കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും എന്റെ കാര്യങ്ങൾ എന്നെ ഏൽപിക്കരുതേ’ എന്ന, പ്രവാചകൻﷺ പഠിപ്പിച്ച പ്രാർഥനയുടെ കാതൽ തവക്കുലാണ്.

‘എന്റെ നിഷ്‌കളങ്കരായ അടിമകളുടെ മേൽ നിനക്ക് ഒരു സ്വാധീനവും ചെലുത്താനാവില്ല’ എന്ന, പിശാചിനോടുള്ള അല്ലാഹുവിന്റെ വാക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ്. പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നതിന്റെ പ്രാധാന്യവും ലേഖിക ഓർമപ്പെടുത്തുന്നുണ്ട്. ഇനിയും ഇത്തരം എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

‘ഇസ്‌ലാമിനു വേണ്ടി ഒരിറ്റു കണ്ണുനീർ’ എന്ന, മൻഫലൂത്വിയുടെ ലേഖനം പരിഭാഷപ്പെടുത്തിയ യൂസുഫ് സാഹിബ് നദ്‌വിക്കും പ്രസിദ്ധീകരിച്ച നേർപഥത്തിനും പ്രത്യേക അഭിനന്ദനങ്ങൾ. ഇസ്‌ലാമിന്റെ പേരിൽ പൗരോഹിത്യം പടച്ചുവിടുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുറച്ചൊന്നുമല്ല. സാമ്പത്തിക ചൂഷണമാണ് ഇതിന്റെയൊക്കെ ലക്ഷ്യമെന്നു തിരിച്ചറിയാൻ സമുദായം തയ്യാറാകാത്തത് ഖേദകരമാണ്.

ചിന്തോദ്ദീപകം

-ജിംഷിത പരൂർ, തൃശൂർ

നേർപഥത്തിൽ നസീമ വാടാനപ്പള്ളി എഴുതിയ ‘എന്റെ തേട്ടം’ എന്ന ലഘു കുറിപ്പ് ചിന്തയെ തട്ടിയുണർത്തുന്നതായിരുന്നു. മനസ്സിൽ തട്ടുന്ന, മനോഹരമായ വരികൾ. എല്ലാവരെയും അല്ലാഹുവിനെ സ്മരിക്കാൻ ഓർമിപ്പിക്കുന്ന വരികൾ. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു.

‘ക്വുർആനിൽ പരാമർശിക്കപ്പെട്ട പ്രാണികൾ’ എന്ന ലേഖനം പുതിയ അറിവുകൾ പകർന്നു നൽകുന്നതായിരുന്നു. അതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

കവിത

- ബാസിമ പി.പി, തിരൂർ