2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

‘തൃപ്പനച്ചിയിലെ രാജകിളി’യും സമസ്തയുടെ ശീഈ ബന്ധവും

മൂസ സ്വലാഹി കാര

ചൂഷണത്തിനെതിരെ ശക്തമായ നിലപാടെടുത്ത മതമാണ് ഇസ്‌ലാം. എന്നാൽ അന്ധവിശ്വാസങ്ങളിലൂടെയും അനാചാരങ്ങളിലൂടെയും ഉദരപൂരണം നടത്തുന്ന പൗരോഹിത്യം മുസ്‌ലിംകൾക്കിടയിലും കടന്നുകയറി. സാത്വികമായ ഔലിയാഅ് എന്ന ആശയത്തെ അവർ പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമാക്കി. നമുക്കിടയിൽ ജീവിച്ചു മരിച്ച സാധാരണക്കാരെപ്പോലും ‘അപദാന’ങ്ങളിലൂടെ അപമാനിക്കുന്ന പൗരോഹിത്യത്തിന്റെ വീരസ്യങ്ങൾ കേട്ട് പൊതുജനങ്ങൾ തലയറഞ്ഞ് ചിരിക്കുമ്പോൾ സമുദായം ലജ്ജിച്ച് തലതാഴ്ത്തുകയാണ്.

Read More
മുഖമൊഴി

അറുതിയില്ലാത്ത ഇസ്‌റാഈൽ ഭീകരത

പത്രാധിപർ

ജനിച്ചു വളർന്ന രാജ്യത്ത് കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അഭിലാഷമാണ്. എന്നാൽ പതിറ്റാണ്ടുകളായി അതിനു സാധിക്കാതെ ജീവിക്കുന്നവരാണ് ഫലസ്തീൻ ജനത. ജനിച്ചുവളർന്ന ഫലസ്തീൻ നാട്ടിൽ സമാധാനത്തോടെ...

Read More
ലേഖനം

പ്രതീക്ഷയുടെ ചിറകുവിടർത്തി ഇന്ത്യ

നബീൽ പയ്യോളി

രാജ്യം ആവശ്യപ്പെടുന്ന മുന്നേറ്റത്തിന് ‘ഇന്ത്യ’യെന്നു പേരിട്ടതു മുതൽ പ്രതീക്ഷകളുടെ ചിറകുവിടർത്തുകയാണ് നമ്മുടെ ജനാധിപത്യ സമൂഹം. ഫാസിസ്റ്റ് ശക്തികൾക്ക് അജയ്യമായി തുടരാമെന്ന വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് രാജ്യത്തെ മതേതര കക്ഷികളുടെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ധാരാളം ഉപകാരങ്ങളുള്ള നാൽക്കാലികളെ തന്റെ ദാസന്മാർക്കുവേണ്ടി സൃഷ്ടിച്ചത് ഒരു അനുഗ്രഹമായി അല്ലാഹു എടുത്തുപറയുന്നു. അതിലൊന്ന് അതിനെ വാഹനമായി ഉപയോഗിക്കാമെന്നതാണ്. അതിന്റെ മാംസം ഭക്ഷണമായും പാൽ കുടിക്കാനും...

Read More
ചരിത്രപഥം

റോമൻ പടയാളിയായ ജുർജയുടെ മനംമാറ്റത്തിന്റെ കഥ

നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ

ഹിജ്‌റ വർഷം പതിമൂന്നിൽ രണ്ട് ലക്ഷത്തിലധികം വരുന്ന റോമൻ സൈന്യത്തോട് ഏറ്റുമുട്ടാൻ ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള കൊച്ചുസംഘം വിശ്വാസത്തിന്റെ ശക്തികൊണ്ട് യർമൂക്കിന്റെ രണഭൂമിയിൽ തമ്പടിച്ചിരിക്കുകയാണ്....

Read More
ലേഖനം

ജനിക്കും മുമ്പേ മിർസയോട് സംസാരിച്ച വാഗ്ദത്ത പുത്രൻ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

പ്രവാചകന്മാരുടെ സന്തതികൾക്കും ഭാര്യമാർക്കും അവരുടെ ബന്ധുക്കൾ എന്ന നിലയിൽ ഒരു പ്രാധാന്യവും പ്രത്യേകതയും ഇസ്‌ലാം നൽകിയിട്ടില്ല. വിശുദ്ധ ക്വുർആൻ നൂഹ്, ലൂത്വ് നബിമാരുടെ ഭാര്യമാരെ നിഷേധികൾക്ക് ഉദാഹരണമായി...

Read More
ലേഖനം

ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ

സുഫ്‌യാൻ അബ്‌ദുസ്സലാം

കർണാടക സർക്കാറിന്റെ ശിരോവസ്ത്ര നിരോധന ഉത്തരവിനെതിരെയും അതിനെ ശരിവച്ച കർണാടക ഹൈക്കോടതിയുടെയുടെ വിധിക്കെതിരെയും ജസ്റ്റിസ് സുധാംശു ധൂലിയ നടത്തിയ വിധിപ്രസ്താവവും പരാമർശങ്ങളുമാണ് ഇതുവരെ ചർച്ച ചെയ്തത്...

Read More
ലേഖനം

ദൃഷ്ടാന്തങ്ങൾ; പ്രകൃതിയിലും മനുഷ്യരിലും

ഷാഹുൽ പാലക്കാട്‌

അബൂമൂസ(റ)യിൽനിന്നും നിവേദനം; പ്രവാചകൻﷺ പറഞ്ഞു: ‘നിശ്ചയമായും നിങ്ങൾക്കുശേഷം ചില നാളുകൾ വരാനിരിക്കുന്നു. ആ നാളുകളിൽ വിജ്ഞാനം ഉയർത്തപ്പെടും, ഹർജ് വർധിക്കും.’ ഞങ്ങൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഹർജ്?’ അവിടുന്ന്...

Read More
കാഴ്ച

സർക്കാർ ജീവനക്കാരനായ സാറിന് കാശിനെന്ത് പഞ്ഞം?

സലാം സുറുമ എടത്തനാട്ടുകര

സാറേ, ഇത് എടുത്തിട്ട് ആറ് വർഷം കഴിഞ്ഞില്ലേ? പോരാത്തതിന് പഴയ മോഡലും! ഇനി ഇത് മാറ്റുകയല്ലേ നല്ലത്? അല്ലെങ്കിൽ ഇടക്കിടെ തകരാറുകൾ വന്നുകൊണ്ടേയിരിക്കും. റിപ്പയറിംഗ് സാറിനൊരു പണിയുമാകും.” അവധി ദിവസം സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ടി.വി. നന്നാക്കാൻ ...

Read More
എഴുത്തുകള്‍

നബിദിനത്തിന്റെ തെളിവ് തല മറയ്ക്കലിലെത്തിയപ്പോൾ

വായനക്കാർ എഴുതുന്നു

‘നേർപഥം’ ലക്കം 348ൽ “നബിദിനാഘോഷം: ബിദഈ ഫാക്ടറികളിൽ നിർമിച്ച ‘തെളിവുകൾ’ അപര്യാപ്തം തന്നെ!’’ എന്ന തലക്കെട്ടിൽ മാലിക് സലഫി എഴുതിയ ലേഖനം സരളവും ചിന്തോദ്ദീപകവുമായിരുന്നു. നബിദിനാഘോഷം വളരെ പ്രതിഫലാർഹമാണെന്ന് പറയുന്നവർ അതിനു...

Read More