കരൾ രോഗങ്ങൾ

ഡോ. അർഷദ് മുനവ്വർ

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കുന്നതിനും ശരീരത്തിൽനിന്ന് വിഷപദാർഥങ്ങൾ നീക്കം ചെയ്യുന്നതിനും കരൾ അത്യന്താപേക്ഷിതമാണ്. കരളിന്റെ പരാജയത്താൽ ആരോഗ്യത്തെ ബാധിക്കുന്ന ആഘാതം ജീവന് അപകടകരമാണ്. കാരണം അത് പോഷകാഹാരത്തിലും ശരീരത്തിലും വിഷാംശം വർധിപ്പിക്കും.

കാരണങ്ങൾ

കരൾ രോഗങ്ങൾക്ക് നിരവധി കാരണങ്ങളുണ്ട്. ഏറ്റവും സാധാരണമായവയ ഇനി പറയുന്നതാണ്:

1) എ, ബി, സി തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ അണുബാധകൾ. 2) ഹെർപ്പസും മറ്റ് വൈറൽ അണുബാധകളും. 3) പാരമ്പര്യ (ജനിതക) അവസ്ഥ. 4) രോഗപ്രതിരോധ വ്യവസ്ഥയുടെ അസാധാരണത്വം. 5) മദ്യം, മയക്കുമരുന്ന് ഉപയോഗം. 6) മരുന്നുകളുടെ അമിത ഉപയോഗം.

ലക്ഷണങ്ങൾ

വീക്കം: കരൾ തകരാറിന്റെ ആദ്യഘട്ടമാണിത്. ഇത് വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. ചില സന്ദർഭങ്ങളിൽ ശ്രദ്ധേയമായ ലക്ഷണങ്ങളില്ലാതെയും സംഭവിക്കാം.

വടുക്കൾ: രണ്ടാം ഘട്ടത്തിൽ, വീക്കം കരൾ ടിഷ്യുവിൽ പാടുകൾ വികസിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് സംഭവിക്കുമ്പോൾ അവയവത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

സിറോസിസ്: കരളിന്റെ സിറോസിസ് എല്ലായ്‌പ്പോഴും അമിതമായ മദ്യപാനം മൂലമല്ല: കരളിന്റെ ഏത് രോഗവും ഇതിന് കാരണമാകാം.

എൻഡ് സ്റ്റേജ്: കരളിന്റെ പ്രവർത്തനം വളരെ പരിമിതമാവുക, അല്ലെങ്കിൽ പൂർണമായും പ്രവർത്തനം നിർത്താൻ കാരണമായ എല്ലാ അവസ്ഥകളും കാരണങ്ങളും ഉൾക്കൊള്ളുന്ന ഒരു പദമാണിത്. ഈ ഘട്ടം ജീവന് ഭീഷണിയാണ്.

രോഗനിർണയവും ചികിത്സയും

രോഗനിർണയം നടത്താൻ ഉപയോഗിക്കുന്ന രീതികളിൽ രക്തപരിശോധന, കരളിന്റെ അവസ്ഥ കാണ്ടു മനസ്സിലാക്കാൻ സാധിക്കുന്ന ഇമേജിംഗ്, ബയോപ്‌സി എന്നിവ ഉൾപ്പെടുന്നു.

മരുന്നിലൂടെ രോഗം സുഖപ്പെടുത്താമെന്ന് വിദഗ്ധർ കരുതുന്നുവെങ്കിൽ, അതിന് നിരവധി മരുന്നുകളുണ്ട്.

കരളിന്റെ രോഗാവസ്ഥ ഒരു വൈറൽ അണുബാധ മൂലമാണെങ്കിൽ, അണുബാധ അതിന്റെ ഗതിയിൽ പ്രവർത്തിക്കുന്നതുവരെ രോഗലക്ഷണങ്ങളെ ചികിത്സിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സപ്പോർട്ടീവ് കെയർ ആണ് ഏറ്റവും നല്ല ഓപ്ഷൻ.

സംഭവിച്ച കേടുപാടുകൾ നന്നാക്കാൻ കഴിയാത്തതാണെങ്കിൽ, കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ലഭ്യമായ ഏക പോംവഴി. കരൾ മാറ്റിവയ്ക്കൽ, മികച്ച ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയാ വിദഗ്ധരും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഉള്ള ഒരു ഹോസ്പിറ്റലിൽ ആണെങ്കിൽ സങ്കീർണമായ ശസ്ത്രക്രിയ സുരക്ഷിതമാണ്. അത്തരം സന്ദർഭങ്ങളിൽ, ആരോഗ്യമുള്ള കരളിന്റെ ഒരു ഭാഗം ദാതാവിൽ നിന്ന് നീക്കം ചെയ്യുകയും രോഗിയിൽ സ്ഥാപിക്കുകയും ചെയ്യുന്നു. കരൾ സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരു അവയവമായതിനാൽ, ദാതാവിനുള്ള അപകടസാധ്യത പരിമിതമാണ്, കൂടാതെ മാറ്റിവയ്ക്കപ്പെട്ട കരൾ ഭാഗം രോഗിയുടെ പ്രവർത്തനപരമായ അവയവമായി വികസിക്കുകയും ചെയ്യും.