വിജയം അകലെയല്ല

ബിസ്മിത എം.

(സൽസബീൽ അറബിക് കോളേജ്, വെങ്കിടങ്ങ്)

2024 നവംബർ 23, 1446 ജു. ഊലാ 21

വിദൂര പഠനത്തി ൽ അഭയം തേ ടാൻ അംനു തീരുമാനിച്ചു. ഒപ്പം സാമൂഹ്യസേവനത്തിനും സമയം കണ്ടെത്തി. അവളുണ്ടാക്കിയ സേവന സമിതിയിൽ ഒട്ടേറെ സ്ത്രീകൾ അണിനിരന്നു. പാവങ്ങളായ ധാരാളം കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ ആ കൂട്ടായ്മക്കു കഴിഞ്ഞു.

ചോർന്നൊലിക്കുന്ന കുടിലിൽ താമസിക്കുന്ന ഒരു കുടുംബത്തെ സന്ദർശിച്ച് സഹപ്രവർത്തകരോടൊപ്പം മടങ്ങുമ്പോഴാണ് ആ സന്തോഷവാർത്ത ഫോണിലൂടെ അംനയെ തേടിയെത്തിയത്; ഗവൺ മെന്റെ് അവൾ ഉണ്ടാക്കിയ സേവന സമിതിയെ അംഗീകരിച്ചിരിക്കുന്നു. ഈ സന്തോഷം ഉമ്മയെ അറിയിക്കുവാൻ ഓടിച്ചെന്നപ്പോൾ ഉപ്പാന്റെ അടികിട്ടി താഴെ വീണു കരയുന്ന ഉമ്മയെയാണ് അവൾ കണ്ടത്.

“മോളേ...’’ മകളെ കണ്ടപ്പോൾ ഉമ്മ പൊട്ടിക്കരഞ്ഞു. “ഉമ്മാക്ക് മതിയായി... ഈ ജീവിതം മതിയായി...’’

സങ്കടവും ദേഷ്യവും ഉള്ളിലടക്കി അംനു ഉമ്മയോട് പറഞ്ഞു: “അങ്ങനെ പറയരുതുമ്മാ, ഇത് പടച്ചവന്റെ പരീക്ഷണമാണ്...’’ തേങ്ങലടക്കാൻ പാടുപെട്ടുകൊണ്ടാണ് അംനു അതു പറഞ്ഞത്. ഈ രംഗം കണ്ടു നിൽക്കുകയായിരുന്ന അംനുവിന്റെ ഉപ്പ രണ്ടുപേരെയും തുറിച്ചു നോക്കിയിട്ട് ഒന്നും മിണ്ടാതെ എങ്ങോട്ടോ ഇറങ്ങിപ്പോയി.

രണ്ടുമൂന്നു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞുപോയി. അങ്ങനെയിരിക്കവെ അംനുവിന്റെ സേവന സമിതിയുടെ മികവാർന്ന പ്രവർത്തനത്തിന്റെ വാർത്ത കേട്ട് ഉദാരമതിയായ ഒരു ബിസിനസുകാരൻ അവളുടെ വീട്ടിലെത്തി. കുടുംബത്തിന്റെ അവസ്ഥയും അവളുടെ പഠിച്ച് ഉന്നതിയിലെത്തുവാനുള്ള അതിയായ ആഗ്രഹവും മനസ്സിലാക്കിയ അയാൾ അവളുടെ പഠനച്ചെലവു മുഴുവൻ വഹിക്കാമെന്നേറ്റു. അന്നേരം അംനുവിന്റെയും ഉമ്മയുടെയും സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.

ഏതാനും ദിവസങ്ങൾക്കകം കുറച്ചകലെയുള്ള കോച്ചിംഗ് സെന്ററിൽ അവൾ ചേർന്നു. ഉയർന്ന റാങ്കോടെ അംനു എൻട്രൻസ് പരീക്ഷ പാസ്സായി. സിവിൽ സർവീസിന് അഡ്മിഷൻ കിട്ടി. മത-ഭൗതിക പഠനം ഒരുപോലെ അവൾ തുടർന്നു. തന്റെ മതപരമായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെയാണ് അവൾ ക്യാമ്പസ് ജീവിതം നയിച്ചത്. അതിന്റെ വഴിയിൽ നേരിട്ട പ്രതിബന്ധങ്ങളെ ധീരതയോടെ നേരി ടാനും പരിഹാസങ്ങളെ അവഗണിക്കാനും അവൾക്കായി. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ഐഎ എസ് പാസ്സായി. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.

പഠിക്കുന്നതിനിടയിൽ ഒരുപാട് വിഷമങ്ങളും ഒറ്റപ്പെടലുകളും അവൾക്ക് സഹിക്കേണ്ടിവന്നെങ്കിലും അല്ലാഹുവിലുള്ള ഉറച്ച വിശ്വാസവും പ്രാർഥനയും അതിരില്ലാത്ത ക്ഷമയും ലക്ഷ്യബോധവും അവളെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

അതോടെ അവൾ നാട്ടിലെ താരമായി. അവളുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയും ദുരിതവും കണ്ടിട്ടും കാണാത്ത ഭാവം നടിച്ച വ്യക്തികളും സംഘടനകളുമെല്ലാം അഭിനന്ദനങ്ങളും സ്വീകരണങ്ങ ളുമായി രംഗത്തുവരാൻ തുടങ്ങി. നാട്ടിലെ മുഴുവൻ രാഷ്ട്രീയ-സാംസ്‌കാരിക-മത സംഘടനകളും ചേർന്ന് അംനുവിന് വമ്പിച്ച ഒരു സ്വീകരണ പരിപാടി തീരുമാനിച്ചു. അതോടെ അംനയുടെ ഉപ്പയുടെ ജീവിതത്തിലും മാറ്റങ്ങൾ പ്രകടമായി. ജില്ലാ കളക്ടറാകാൻ പോകുന്ന മകളെ മാനംകെടുത്തരുതെന്ന സുഹൃത്തുക്കളുടെ ഉപദേശത്തിനു വഴങ്ങാൻ അയാൾ തയ്യാറായി. ഇന്നാണ് ആ ദിവസം. അംന പരിപാടിക്കു പോകാൻ തയ്യാറായി. ഉപ്പയും ഉമ്മയും പോകാനുള്ള തയ്യാറെടുപ്പിലാണ്. ജനലഴികൾക്കിടയിലൂടെ നോക്കിനിന്ന അംനു തന്റെ കണ്ണുകൾ തുടച്ചു. അപ്പോഴാണ് ഒരു വിളി: “അംനൂ, പോണ്ടേ?’’

അത് അവളുടെ സുഹൃത്ത് റിനയായിരുന്നു. അവർ പ്രോഗ്രാം നടക്കുന്ന ഹാളിൽ എത്തിച്ചേർന്നു. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം പങ്കെടുക്കുന്ന സദസ്സ്. സ്വാഗത പ്രസംഗകൻ അംനയെ ക്ഷണിച്ചപ്പോൾ കരഘോഷമുയർന്നു. ആശംസകളും അനുമോദനങ്ങളുമർപ്പിച്ച് പ്രമുഖരായ പലരും സംസാരിച്ചു. ഒടുവിൽ അംനയുടെ ഊഴമെത്തി. എന്തായിരിക്കും അവൾക്ക് പറയാനുണ്ടാവുക എന്ന ആകാംക്ഷ സദസ്യരിൽ നിറഞ്ഞു. (തുടരും)