വാനവും ലോകവും

സാദിഖ് ബിന്‍ സലീം

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

ആകാശത്തെന്തൊക്കെ
കാണുന്നു നീ?
ആവോളം നക്ഷത്രം
കാണുന്നു ഞാന്‍!
മുറ്റത്തു നിന്നു നീ
നോക്കിടുമ്പോള്‍
മറ്റെന്തു കാണുന്നു
മേലേവാനില്‍?
തിങ്കള്‍ കല മേലെ
വാനിന്‍ കോണില്‍
ഭൂമിയെ നോക്കി
ചിരിച്ചിടുന്നു!
ചന്തമെഴുന്നൊരീ
നീലവാനം
അന്തിയായപ്പോള്‍
കറുത്തതെന്തേ?
കത്തിജ്വലിക്കുന്ന
സൂര്യഗോളം
ഇത്തിരി നേരം
മറഞ്ഞതിനാല്‍!
താരക കൂട്ടവും
പൂനിലാവും
സൂര്യന്‍റെ ശോഭയില്‍
കാണുകില്ല.
ഉച്ചിയില്‍ നില്‍ക്കുന്ന
സൂര്യശോഭ
ഇച്ചിരി മാഞ്ഞാല്‍
തെളിഞ്ഞു കാണും!
എത്ര കണിശമാണീ
സൃഷ്ടിപ്പ്!
ആരുടെ
കൈവിരുതാണിതെല്ലാം?
അല്ലാഹുവാണിതിന്‍ പിന്നിലെന്ന
സത്യമതുള്ളില്‍ കുറിച്ചുവെച്ചോ.
വാനവും ലോകവും
മറ്റെല്ലാതും
നന്നായ് പടച്ചതാ
സ്രഷ്ടാവാണേ!