ആരു പടച്ചു?

ഖദീജ നാസർ, പെരുമ്പാവൂർ

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

ആകാശം കണ്ടോ നീ ആകാശം,
മോനേ, നീ കണ്ടോ ആകാശം?
നീല നിറമുള്ള ആകാശം
ആഹാ കാണാൻ എന്തു ചന്തം!
ചുറ്റിലും നോക്കിയാൽ കാണാമെ
സുന്ദര കാഴ്ചകൾ എമ്പാടും.
പലതരം മരവും ചെടികളുണ്ട്,
പച്ചനിറത്തിൽ ഇലകളുണ്ട്,
പച്ചയിൽ തന്നെ പല വർഗം!
ഒത്തിരി വർണത്തിൽ പൂക്കളുണ്ട്,
പല പല മണമുള്ള പൂക്കളുണ്ട്.
പക്ഷികൾ പാറിപ്പറന്നിടുന്നു,
ഏതെല്ലാം പക്ഷി, മൃഗങ്ങളുണ്ട്
പേരുകൾ ഓർത്തു പറഞ്ഞിടാമോ?
പുഴകൾ അരുവികൾ കടലുമുണ്ട്,
അവയിലായ് പലവിധ മൽസ്യമുണ്ട്.
ആരാണിതൊക്കെ പടച്ചതെന്ന്
മോനേ, നീ നന്നായ് അറിഞ്ഞിടേണം.
എണ്ണിയാൽ തീരാത്തനുഗ്രഹങ്ങൾ
ഏകിയതാരെന്നറിഞ്ഞിടേണം.
ഏകനാം അല്ലാഹുവാണിതെല്ലാം
സൃഷ്ടിച്ചതെന്നത് ഓർത്തിടേണം.
അവനെ നാമെപ്പോഴും വാഴ്ത്തിടേണം,
അവനോടു നന്ദി നാം കാട്ടിടേണം.