കടല്‍

ഉസ്മാന്‍ പാലക്കാഴി

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

കടലേ, കടലേ, നീലക്കടലേ...
എന്തൊരു സുന്ദരിയാണേ നീ!

അത്ഭുതലോകം നിന്നുടെയുള്ളില്‍
ഒളിച്ചുവെച്ചവളാണേ നീ!

ആളുകളനവധി അന്നം തേടി
ദിനവും നിന്നിലിറങ്ങുന്നു.

ഒരുകാലത്തും തീരാത്തത്ര
മത്സ്യം നിന്നില്‍ ഉണ്ടല്ലോ.

ചെറുചെറു ജീവികളുണ്ടല്ലോ,
പലപല മത്സ്യം ഉണ്ടല്ലോ.

കൊമ്പന്‍ സ്രാവുകളുണ്ടല്ലോ,
വമ്പന്‍ തിമിംഗലമുണ്ടല്ലോ.

തിരമാലകളാം കൈകള്‍ കൊണ്ട്
കരയെ തല്ലുന്നെന്തേ നീ?

നിന്റെയിരമ്പല്‍ കേള്‍ക്കുമ്പോള്‍
എന്നുടെയുള്ളില്‍ ഭയമാണേ.

അറ്റം കാണാ കടലാണേ,
ആഴം കാണാ കടലാണേ.

ധൈര്യം ഇല്ലാത്തോര്‍ക്കൊന്നും
നിന്നിലിറങ്ങാന്‍ കഴിയില്ല!

സൂര്യാസ്തമയം നിന്നില്‍ നിറയെ
വര്‍ണം വാരി വിതറുമ്പോള്‍

കാണാനെന്തൊരു ചേലാണേ
കണ്ടാല്‍ കൊതി തീരില്ലെന്നേ.

സന്ധ്യാസമയം ആയാലോ
നിന്നെക്കാണാന്‍ ഭയമാണേ.

ദൈവത്തിന്റെയതിശയമാം
കഴിവിന്നടയാളം കടലേ...

കടലേ, കടലേ നീലക്കടലേ
എന്തൊരു സുന്ദരിയാണേ നീ!