ഈ റമദാനിൽ നാം എന്തു നേടി?
ലുക്വ‌്മാനുൽ ഹകീം അൽഹികമി
2024 മാർച്ച് 30, 1445 റമദാൻ 20

വിശുദ്ധ മാസത്തിലെ മൂന്നിൽ രണ്ടുഭാഗവും നമ്മോട് വിടപറഞ്ഞു. ഈ റമദാനിലെ കഴിഞ്ഞുപോയ ദിനരാത്രങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് തുന്നിച്ചേർത്തപ്പോൾ പരലോകജീവിത വിജയത്തിനായി എന്താണ് നാം ബാക്കിയാക്കിയത്?
എത്ര ജമാഅത്ത് നമസ്‌കാരങ്ങൾ കിട്ടി?
എത്ര ദിവസം രാത്രിനമസ്‌കാരം നിർവഹിക്കാൻ സാധിച്ചു?
വിശുദ്ധ ക്വുർആനിലെ എത്ര പേജുകൾ പാരായണം ചെയ്തു?
ദിക്‌റുകൾ അധികരിപ്പിച്ചുവോ?
ദാനധർമങ്ങൾ കൂടുതലായി ചെയ്തുവോ?
എത്ര രോഗികളെ സന്ദർശിച്ചു?
ഇങ്ങനെയൊന്ന് ആലോചിച്ച് നോക്കൂ...!
എല്ലാറ്റിനും പോസിറ്റീവായ ഉത്തരം കിട്ടുന്നുണ്ടോ?
നമുക്ക് മാറ്റമുണ്ടായിട്ടുണ്ടോ?
കഴിഞ്ഞകാല ജീവിതത്തിൽനിന്ന് ഈ റമദാൻ എന്ത് മാറ്റമാണുണ്ടാക്കിയത്?
മാറ്റമില്ലെങ്കിൽ ആലോചിക്കുക:
ഈ റമദാനിലെങ്കിലും നമുക്ക് സാധിക്കുമോ;
തക്വ്‌വ കൈവരിക്കാൻ,
ജമാഅത്ത് നമസ്‌കാരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ,
രാത്രിനമസ്‌കാരം പതിവാക്കാൻ,
സ്വദക്വകളിൽ മത്സരിക്കാൻ,
ക്വുർആൻ പാരായണം പതിവാക്കാൻ,
രോഗികളെ സന്ദർശിക്കലും പാവങ്ങളെ
സഹായിക്കലും ജീവിതത്തിന്റെ ഭാഗമാക്കാൻ,
ദിക്‌റുകളും ദുആഉകളും നിത്യജീവിതത്തിലേക്ക് കൊണ്ടുവരാൻ...?
നമുക്കതിന് സാധ്യമാകേണ്ടതുണ്ട്.
അതിനുള്ള സുവർണാവസരമാണ് റമദാനിലെ രാപകലുകൾ.
ഏതാനും ദിനങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്.
പരമാവധി ഉപയോഗപ്പെടുത്തുക.
സ്വയം വിചാരണ നടത്തി തിരുത്തേണ്ടിടത്ത്
തിരുത്തി മുന്നോട്ട് പോവുക.
കൂടുതൽ ആവേശത്തോടെ കർമനിരതരാവുക.

