മുഹമ്മദ് നബി: ചരിത്ര സംഗ്രഹം

പത്രാധിപർ

2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

ലോകത്തിന് കാരുണ്യമാണ് മുഹമ്മദ് നബിﷺ. അവിടുത്തെ ജീവിതം ഏവർക്കും മാത്യകയുമാണ്. നബിﷺയുടെ പ്രവാചകത്വാനന്തര ജീവിതത്തിലെ ഓരോ ദിനവുമെന്ന തോതിൽ ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ചരിത്രം മറ്റുള്ളവരുടേതിൽ നിന്ന് ഭിന്നമാണ്. കാരണം അല്ലാഹുവിന്റെ കാവലിലാണ് ജീവിതത്തിലെ മുഴുസമയവും നബി തിരുമേനി ജീവിച്ചത്. അതിനാൽ തന്നെ ആ ജീവിതത്തിൽ അബദ്ധങ്ങളില്ല. തിരുനബിയുടെ ജനനം മുതൽ മരണം വരെയുള്ള ചരിത്രം ഭംഗിയായി വിശദീകരിച്ച പുസ്തകമാണിത്.

ഇതിന്റെ അവസാന ഭാഗത്ത് പ്രവാചക പത്‌നിമാരെയും മക്കളെ യും ഖുലഫാഉർറാശിദുകളെയും സ്വർഗം കൊണ്ട് സന്തോഷ വാർത്തയറിയിക്കപ്പെട്ട പത്തു സ്വഹാബിമാരെയും പരിചയപ്പെടുത്തുന്നുണ്ട്. അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരിയാണ് ഇത് തയ്യാറാക്കിയത്.

200 രൂപ വില വരുന്ന ഈ കൃതി ഇപ്പോൾ വായനക്കാർക്ക് 25% വിലക്കുറവിൽ ലഭ്യമാണ്.