എന്താണു തൗഹീദ്?
എ.പി. അബ്ദുൽ ക്വാദിർ മൗലവി
2024 മെയ് 18, 1445 ദുൽഖഅദ് 10

“അഭൗതികമായ മാർഗത്തിൽ ഒരു നന്മ ലഭിക്കുന്നതിന്ന് വേണ്ടിയോ, ഒരു തിന്മ തടയുന്നതിന്ന് വേണ്ടിയോ ഉള്ള മനസ്സിന്റെ തേട്ടമാണത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഉപകാരലബ്ധിക്കോ ദുരിതമോചനത്തിനോ വേണ്ടി കാര്യകാരണബന്ധങ്ങൾക്കതീതമായ നിലയ്ക്കുള്ള കഴിവുണ്ടെന്ന് താൻ വിശ്വസിക്കുന്നവരോട് തദടിസ്ഥാനത്തിൽ സഹായിക്കാനായി ഒരാൾ നടത്തുന്ന അപേക്ഷയാണത്’’ (ദൈവവിശ്വാസം ക്വുർആനിൽ, പേജ് 30).
ബിൽഖീസിന്റെ സിംഹാസനം ആര് കൊണ്ടുവരുമെന്ന ചോദ്യത്തിന് ജിന്നിൽപെട്ട ഇഫ്‌രീത് (മല്ലൻ) നൽകിയ മറുപടിയെക്കുറിച്ച് വിശദീകരിക്കവെ എ.പി. അബ്ദുൽ ഖാദിർ മൗലവി പറയുന്നു: “ഈ മറുപടിയിൽ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവൃത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത്. അഭൗതികതയുടെ പ്രശ്‌നമില്ല’’ (ചോദ്യങ്ങൾ മറുപടികൾ 1/8).
“...എന്തുണ്ടിതിൽ ശിർക്ക്? പ്രാർഥന അല്ലാഹു അല്ലാത്തവരോട് ആകുമ്പോഴാണല്ലോ ശിർക്കാകുക. അഭൗതികമായ മാർഗത്തിൽ കാര്യം സാധിച്ചുതരാനുള്ള ആവശ്യപ്പെടലാണ് പ്രാർഥന. അത് അല്ലാഹുവിനോട് മാത്രമെ ഇവിടെ ഉണ്ടായിട്ടുള്ളു’’ (ചോദ്യങ്ങൾ മറുപടികൾ 1/9).

