കേരള സ്‌റ്റൈൽ ചിക്കൻ കറി

സലീന ബിൻത് മുഹമ്മദലി

2023 ഫെബ്രുവരി 04, 1444 റജബ് 12

ആവശ്യമായവ:

ചിക്കൻ : ഒന്നര കിലോ ഗ്രാം.

ചിക്കൻ മസാല : 1 ടീ സ്പൂൺ.

മഞ്ഞൾപൊടി : അര ടീ സ്പൂൺ.

തൈര് : 1 ടേബിൾ സ്പൂൺ.

തേങ്ങാപാൽ : ഒന്നാം പാൽ അരക്കപ്പ്.

രണ്ടാം പാൽ ഒരു കപ്പ്.

വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ.

കറിവേപ്പില : 2 തണ്ട്.

വറ്റൽ മുളക് : 6 എണ്ണം.

മല്ലിപ്പൊടി : 2 ടീ സ്പൂൺ.

ഇഞ്ചി : ചെറുകഷ്ണം പൊടിയായി അരിഞ്ഞത്.

വെളുത്തുള്ളി : 16 അല്ലി.

കുരുമുളക് പൊടി : 1 ടീസ്പൂൺ.

പെരുംജീരകം : 1 ടീസ്പൂൺ.

പട്ട : 2 കഷ്ണം.

ഗ്രാമ്പു : 5 എണ്ണം.

ഏലക്ക : 3 എണ്ണം.

ചെറിയ ജീരകം : അര ടീസ്പൂൺ.

സവാള : 3 എണ്ണം കൊത്തിയരിഞ്ഞത്.

പച്ചമുളക് : 4 എണ്ണം.

തക്കാളി : 2 എണ്ണം അരച്ചെടുത്തത്.

തയ്യാറാക്കുന്ന വിധം:

കഴുകിയെടുത്ത ചിക്കനിൽ മഞ്ഞൾപൊടി, ചിക്കൻ മസാല, ഉപ്പ്, തൈര് എന്നിവ ചേർത്ത് നന്നായി പുരട്ടി അര മണിക്കൂർ വെക്കുക. പട്ട, ഗ്രാമ്പു, ഏലക്ക, പെരുംജീരകം, ചെറിയ ജീരകം , വറ്റൽ മുളക്, മല്ലിപ്പൊടി എന്നിവ എണ്ണ ചേർക്കാതെ വറുത്തെടുക്കുക. അതിനുശേഷം പൊടിക്കുക. ഇതാണ് ഈ കറിയുടെ മസാലക്കൂട്ട്.

ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം, സവാളയും കറിവേപ്പിലയും പച്ചമുളകും ചേർക്കുക. സവാള നന്നായി വഴന്നു കഴിയുമ്പോൾ അര ടീ സ്പൂൺ മഞ്ഞൾപൊടിയും പൊടിച്ചുവച്ചിരിക്കുന്ന മസാലക്കൂട്ടും അരച്ച തക്കാളിയും ചേർക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ട് ആവശ്യത്തിന് ഉപ്പും രണ്ടാം പാലും ചേർത്ത് വേവിക്കുക. ചിക്കൻ മുക്കാലും വെന്തു കഴിയുമ്പോൾ കുരുമുളക് പൊടി ചേർക്കുക. അതിനുശേഷം ഒന്നാം പാൽ ചേർത്ത് ചൂടാകുമ്പോൾ വാങ്ങി വെക്കുക.