നേര്‍പഥം ഓണ്‍ലൈന്‍ മെഗാ ക്വിസ് നിബന്ധനകള്‍

  • നേര്‍പഥം വാരിക സംഘടിപ്പിച്ച വീക്ക്‌ലി ഓണ്‍ലൈന്‍ ക്വിസ് അവസാനിച്ചു. പങ്കെടുത്ത മത്സരങ്ങളില്‍ നേടിയ ശരിയുത്തരങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ച മത്സരാര്‍ഥികളെ ഉള്‍പ്പെടുത്തി ഡിസംബര്‍ 19ന് ഓണ്‍ലൈന്‍ പ്രീ മെഗാ ക്വിസ് നടത്തും.
  • കഴിഞ്ഞ പത്തൊന്‍പത് ലക്കങ്ങളായി നടന്നു വരുന്ന വീക്ക്‌ലി ക്വിസില്‍ 80 ശതമാനം മാര്‍ക്ക് നേടിയവരാണ് പ്രീ മെഗാ ക്വിസിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
  • യോഗ്യത നേടിയവരുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റിലും സമീല്‍ ആപ്പിലും ലഭ്യമാണ്.
  • ആഗസ്ത് 1 മുതല്‍ ഡിസംബര്‍ 5 വരെയുള്ള 19 ലക്കങ്ങളിലെ ലേഖനങ്ങളാണ് പ്രീ മെഗാ ക്വിസിന് പരിഗണിക്കുക.
  • മുന്‍ മത്സരങ്ങളിലെ അതേ രീതിയിൽ തന്നെ ആണ് പ്രീ മെഗാ ക്വിസ് നടക്കുക. സമീൽ ആപ്പിലെ സംവിധാനം തന്നെ ആണ് ഉപയോഗിക്കേണ്ടത്. 19 ലക്കങ്ങളിലായി നടന്ന മത്സരങ്ങളിൽ 80% മാർക്ക് നേടിയവർക്ക് മാത്രമായിരിക്കും പ്രീ മെഗാ ക്വിസിൽ അവസരം.
  • ഒബ്ജക്ടീവ് മാതൃകയിലുള്ള 40 ചോദ്യങ്ങളാണ് മെഗാക്വിസില്‍ ഉണ്ടാവുക. വീഡിയോ, ഇമേജ് ഫയലുകളും ചോദ്യത്തിന് ഉപയോഗിക്കും.
  • പ്രീ മെഗാ ക്വിസ് 19.12.2020 വൈകുന്നേരം 8 മണി മുതൽ 9.30 വരെയാണ് നടക്കുക.
  • ഉത്തരമെഴുതാനുള്ള സമയം പരമാവധി ഒന്നര മണിക്കൂര്‍. മത്സരം തുടങ്ങി, ഒന്നര മണിക്കൂറിന് ശേഷം ഉത്തരങ്ങള്‍ ഓട്ടോ സബ്മിറ്റ് ചെയ്യുന്ന രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
  • പ്രീ മെഗാ ക്വിസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 6 പേരെ വെച്ച് ഡിസംബര്‍ 27ന് മെഗാ ക്വിസ് മത്സരം നടത്തി ആദ്യ സ്ഥാനക്കാരെ കണ്ടെത്തും.
  • ആദ്യ ആറ് സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തില്‍ തുല്യത പാലിച്ചാല്‍ പ്രത്യേക പരിഗണന നൽകിയ ചോദ്യങ്ങൾക്ക് (സ്റ്റാര്‍ ക്വസ്റ്റ്യന്‍സ്) ലഭിച്ച മാര്‍ക്കും, അതിലും തുല്യത പാലിച്ചാല്‍ സബ്മിറ്റ് ചെയ്ത സമയവും പരിഗണിച്ച് വിജയികളെ കണ്ടെത്തും.
  • മെഗാ ക്വിസ് മത്സരത്തില്‍ പ്രേക്ഷകര്‍ക്ക് പങ്കെടുക്കാനും സമ്മാനം കരസ്ഥമാക്കാനും അവസരമുണ്ടായിരിക്കും.
  • മെഗാ മത്സരത്തിലെ ഒന്നാം സമ്മാനം ലാപ്‌ടോപ്പും രണ്ടാം സമ്മാനം ടാബും മൂന്നാം സമ്മാനം മൊബൈല്‍ ഫോണുമായിരിക്കും.
  • ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുറമെ നല്‍കുന്ന 10 പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് പ്രീ മെഗാ ക്വിസിലെ മാര്‍ക്കാണ് പരിഗണിക്കുന്നത്.
  • മത്സരങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം നേര്‍പഥം ക്വിസ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.