യഹൂദികള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍

ഫദ്‌ലുല്‍ ഹഖ് ഉമരി 

2017 ഏപ്രില്‍ 08 1438 റജബ് 11
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധവൈരികളായി എന്നും പ്രവര്‍ത്തിച്ച് പോന്നവരും ഇന്നും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരുമാണ് ജൂതന്മാര്‍. അവരുടെ സ്വഭാവ സങ്കീര്‍ണതകള്‍ മുസ്‌ലിം സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവരെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്. പ്രസ്തുത സൂക്തങ്ങളെ പഠനവിധേയമാക്കുന്ന രചന.

ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധവൈരികളായി എന്നും പ്രവര്‍ത്തിച്ച് പോന്നവരും ഇന്നും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരുമാണ് ജൂതന്മാര്‍. അവരുടെ സ്വഭാവ സങ്കീര്‍ണതകള്‍ മുസ്‌ലിം സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിശുദ്ധ ക്വുര്‍ആന്‍ അവരെക്കുറിച്ച് സവിസ്തരം വിശദീകരിക്കുന്നുണ്ട്.

മുസ്‌ലിംകളോട് ശത്രുത കാണിച്ച മറ്റൊരു സമൂഹം ജൂതന്‍മാരെപ്പോലെ കഴിഞ്ഞ് പോയിട്ടില്ല:

''ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം...'' (അല്‍മാഇദ:82).

സമ്പത്തും അധികാരവും ഉപയോഗപ്പെടുത്തി എന്നും ഇസ്‌ലാമിന്റെ പ്രകാശകിരണങ്ങളെ ഊതിക്കെടുത്താനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. തങ്ങളുടെ നിലനില്‍പിന്റെയും ഭൗതിക ലാഭങ്ങളുടെയും ഭാഗമായിരുന്നു അത്.

''അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും''(തൗബ:32).

പ്രവാചകന്മാരോട് ധിക്കാരം കാണിച്ച്, അമിതമായ ചോദ്യങ്ങളുന്നയിച്ച് ദൈവികനിയമങ്ങളെ മറികടക്കാന്‍ ശ്രമിച്ചവരാണ് അവര്‍:

''അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു. (അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക. അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കിത്തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗനിര്‍ദേശപ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം. (അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല'' (അല്‍ബക്വറ: 67-71).

മനുഷ്യകുലത്തിനു മാര്‍ഗനിര്‍ദേശരേഖയായി അല്ലാഹു അവതരിപ്പിക്കുന്നവയാണ് വേദഗ്രന്ഥങ്ങള്‍. അതില്‍പോലും കൃത്രിമം കാണിക്കുന്നതില്‍ ആസ്വാദനം കണ്ടെത്തി ഇവര്‍. വേദഗ്രന്ഥങ്ങള്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തുകയും ചെയ്തു ഇക്കൂട്ടര്‍.

''(സത്യവിശ്വാസികളേ), നിങ്ങളെ അവര്‍ (യഹൂദര്‍) വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും അത് ശരിക്കും മനസ്സിലാക്കിയതിന് ശേഷം ബോധപൂര്‍വം തന്നെ അതില്‍ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ''(അല്‍ബക്വറ:75).

പരലോകവും മരണാനന്തരജീവിതവും മറന്ന് ‘ഭൗതികജീവിതം മാത്രം ലക്ഷ്യമാക്കി അവര്‍ ജീവിച്ചു:

''തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (അല്‍ബക്വറ: 96).

ഹലാലും ഹറാമും അല്ലാഹുവിന്റെ‘ഭാഗത്തുനിന്നുള്ള വേര്‍തിരിവാണ്. പക്ഷേ, അത്തരം നിയമങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ താന്തോന്നികളായി അവര്‍ ജീവിച്ചു:

''കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍...'' (അല്‍മാഇദ: 42).

അധാര്‍മികതയുടെ സകലമേഖലകളിലും അവര്‍ എത്തിച്ചേര്‍ന്നു. ചതിയും വഞ്ചനയും അവരുടെ കൂടെപ്പിറപ്പു പോലെയായി. നബി(സ്വ)ക്ക് മാംസത്തില്‍ വിഷം പുരട്ടി കൊല്ലാന്‍ ശ്രമിച്ച സ്ത്രീയുടെ ഉദാഹരണം അതില്‍ ഒന്നുമാത്രം.(അബുദാവൂദ്).

തിന്മയുടെ ആധിക്യത്താല്‍ അവരുടെ ഹൃദയം കടുത്തുപോയി. നന്മ കയറാത്ത വിധം ആ ഹൃദയങ്ങള്‍ കറുത്തുപോയി:

''അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍- അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും...'' (അല്‍മാഇദ:13).

അഹങ്കരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്തുകൊണ്ട് മറ്റുള്ളവരെയെല്ലാം നിസ്സാരന്മാരും തങ്ങളെ കേമന്മാരുമായി ചിത്രീകരിച്ച് സ്വന്തത്തെ നാശത്തിന്റെ ഗര്‍ത്തത്തിലേക്കവര്‍ എത്തിച്ചു:

''ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചുകൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്. അവര്‍ അല്ലാഹുവിന്റെ പേരില്‍ അറിഞ്ഞ് കൊണ്ട്കള്ളം പറയുകയാകുന്നു'' (ആലുഇംറാന്‍: 75).

തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയൊക്കെ ചീത്ത പറയുകയും അവര്‍ക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയും ചെയ്തു. മര്‍യം ബീവിയെപ്പോലും അവര്‍ വെറുതെ വിട്ടില്ല:

''അനന്തരം അവനെ(കുട്ടിയെ)യും വഹിച്ചുകൊണ്ട് അവള്‍ തന്റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്...'' (മര്‍യം: 27,28). സൂറത്തുന്നിസാഅ് 156-ാം വചനത്തിലും അല്ലാഹു ഇക്കാര്യം പറയുന്നുണ്ട്.

ലോകത്ത് പലരും ചെയ്യാന്‍ പേടിച്ച കാര്യമായിരുന്നു അല്ലാഹു നിയോഗിച്ച അമ്പിയാക്കളെ കൊലചെയ്യുക എന്നത്. പക്ഷേ, ജൂതന്മാരെ സംബന്ധിച്ചിടത്തോളം നിസ്സാരമായ കാര്യമായിരുന്നു അത്.

''...(ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്. അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്''(അല്‍ബക്വറ:61).

സത്യസന്ധത, കരാര്‍ പാലനം തുടങ്ങിയ മാനുഷിക ഗുണങ്ങളില്‍ വളരെ പിറകിലായിരുന്നു അവര്‍. അല്ലാഹുവോടുള്ള കരാര്‍ ലംഘിക്കുന്നതിലും അവര്‍ക്ക് പ്രയാസമൊന്നും തോന്നിയില്ല:

''അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല''(അല്‍ബക്വറ:100).

അടിസ്ഥാനവും ആദര്‍ശവും കൈവെടിഞ്ഞത് കൊണ്ട് തമ്മില്‍ തമ്മില്‍ കലഹിച്ചും ‘ഭിന്നിച്ചും കക്ഷികളായി പിരിഞ്ഞാണ് അവര്‍ ജീവിച്ചത്:

''വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്'' (ആലുഇംറാന്‍:105).

അല്ലാഹുവിനെ പോലും ഇവര്‍ വെറുതെ വിട്ടില്ല. ഉസൈര്‍ അല്ലാഹുവിന്റെ പുത്രനാണെന്ന് അവര്‍ ആരോപിച്ചു:

''ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്മാര്‍ പറഞ്ഞു...'' (അത്തൗബ: 30).

അല്ലാഹു പിശുക്കനാണെന്ന് (അല്ലാഹുവില്‍ ശരണം) പോലും അവര്‍ പറഞ്ഞു:

''അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു...'' (അല്‍മാഇദ: 64).

അല്ലാഹു ദരിദ്രനാണെന്നും അവര്‍ പറഞ്ഞു:

''അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്. കത്തിയെരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്) പറയുകയും ചെയ്യും'' (ആലുഇംറാന്‍:181).

നബി(സ്വ)യോടും അനാദരവിന്റെ സ്വഭാവം തന്നെയാണവര്‍ കാണിച്ചത്. അസ്സലാമുഅലൈകും എന്ന് പറയുന്ന പോലെ 'അസ്സാമു അലൈകും' എന്നവര്‍ നബിലയോട് പറയാറുണ്ടായിരുന്നു. നിങ്ങള്‍ നശിക്കട്ടെ, തുലയട്ടെ എന്നൊക്കെയാണതിന്റെ അര്‍ഥം.

സമൂഹത്തില്‍ തിന്മ നടമാടുമ്പോള്‍ അതിനെതിരെ പ്രതികരിക്കലും നന്മയിലേക്ക് നയിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. തിന്മകളെ ന്യായീകരിച്ച് മതപണ്ഡിതന്മാരും അതിന് കൂട്ടുനിന്നാലോ? സമൂഹത്തിന്റെ ധാര്‍മിക തകര്‍ച്ചക്കുള്ള അടിസ്ഥാന കാരണമായി മാറും അത്.

''ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ'' (അല്‍മാഇദ:78,79).

തിന്മകളുടെ അങ്ങേയറ്റത്ത് എത്തിയതിനാല്‍ ലജ്ജ എന്ന സല്‍സ്വഭാവവും അവര്‍ക്കില്ലാതെയായി. പരസ്പരം കാണുന്ന വിധം നഗ്‌നരായിക്കൊണ്ടായിരുന്നു അവര്‍ കുളിച്ചിരുന്നത്. (ബുഖാരി:274, മുസ്‌ലിം 339).

വേദഗ്രന്ഥങ്ങളിലെ സത്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മൂടിവെച്ചു:

''വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട്‌സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്?'' (ആലുഇംറാന്‍:71).

സ്വന്തം ഇഛകളെ പിന്‍പറ്റി. മതനിയമങ്ങള്‍ക്ക് ഒരു വിലയും നല്‍കിയില്ല. പ്രമാണങ്ങളെ വളച്ചൊടിക്കുകയും സ്വയം വചനങ്ങള്‍ കെട്ടിച്ചമച്ച് അല്ലാഹുവിലേക്ക് ചേര്‍ത്തു പറയുകയും ചെയ്തു:

''വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്'' (ആലുഇംറാന്‍ :78).

ഇത്തരം ദുഷിച്ച സ്വഭാവങ്ങള്‍ ഇവരിലുള്ള കാരണത്താല്‍ ഇവരെ വിട്ടുനില്‍ക്കാനും ഇവരുടെ സ്വഭാവങ്ങള്‍ വര്‍ജിക്കാനും അല്ലാഹുവും റസൂലും നമ്മോടാവശ്യപ്പെടുന്നു. ചിലകാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാം:

1. ജൂതന്മാരെ ആത്മമിത്രങ്ങളായി സ്വീകരിക്കരുത്: (അല്‍മാഇദ:51).

2. ജൂതന്മാരെപ്പോലെ ഭിന്നിക്കരുത് (ആലുഇംറാന്‍:105).

3. ക്വബ്ര്‍കെട്ടിപ്പൊക്കരുത്. നബില പറഞ്ഞു: ''ജൂതക്രൈസ്തവരില്‍ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ. പ്രവാചകന്മാരുടെ ക്വബ്‌റുകളെ അവര്‍ സുജൂദിന്റെ കേന്ദ്രങ്ങളാക്കി മാറ്റി'' (ബുഖാരി: 425, മുസ്‌ലിം: 531).

4. 'നരച്ച മുടിക്ക് ചായം കൊടുക്കുക. ജൂതക്രൈസ്തവര്‍ ചായം കൊടുക്കാറില്ല. നിങ്ങള്‍ അവര്‍ക്കെതിരാകണം' (ബുഖാരി: 3275).

5. 'അത്താഴം കഴിക്കുക.”നമ്മുടെ നോമ്പും വേദക്കാരുടെ നോമ്പും തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്' (മുസ്‌ലിം: 1096).

6. നോമ്പെടുക്കുക. ജൂതന്‍മാര്‍ മുഹര്‍റം പത്തിനു നോമ്പെടുക്കുന്നു. നാം അതിന് മുമ്പോ ശേഷമോ ഒരു ദിവസം വര്‍ധിപ്പിച്ച് നോമ്പെടുക്കണം.

7. നോമ്പുതുറക്കാന്‍ ധൃതി കാണിക്കുക. ജൂതന്‍മാരും ക്രിസ്ത്യാനികളും വൈകി നോമ്പുതുറക്കുന്നു. നിങ്ങള്‍ ധൃതി കാണിക്കണം. (സ്വഹീഹുത്തര്‍ഗീബി വത്തര്‍ഹീബ്: 1078).

8. ആര്‍ത്തവകാരികളുമായുള്ള സമീപനം. ജൂതന്‍മാരിലെ സ്ത്രീകള്‍ ആര്‍ത്തവകാരികളായാല്‍ പുരുഷന്മാര്‍ അവരോടൊപ്പം ഭക്ഷിക്കുകയോ ഒന്നിച്ച് കിടക്കുകയോ ചെയ്യാറില്ല. നബി(സ്വ) പറഞ്ഞു: 'ലൈംഗിക ബന്ധമല്ലാത്ത എല്ലാം നിങ്ങള്‍ ചെയ്തുകൊള്ളുക' (അബുദാവൂദ്).

9. ജൂത ക്രൈസ്തവരെപോലെ പള്ളികള്‍ അലങ്കരിക്കരുത് (അബുദാവൂദ്).

10. നിര്‍ബന്ധ നോമ്പുകളല്ലാത്തവ ശനിയാഴ്ചകളില്‍ മാത്രമായി നിങ്ങള്‍ എടുക്കരുത്. (തുര്‍മുദി)

11. ഇടതുവശത്തേക്ക് ചെരിഞ്ഞ് കൈകുത്തി ഇരിക്കരുത് (അബുദാവൂദ്).

0
0
0
s2sdefault