വ്യതിയാനാരോപണങ്ങളും പ്രതികരണവും

മുബാറക് ബിന്‍ ഉമര്‍ 

2017 ഏപ്രില്‍ 01 1438 റജബ് 04

മലയാളക്കരയിലെ മുസ്‌ലിം നവോത്ഥാന ചരിത്രം: 6

4:30ന് യോഗം വീണ്ടും ആരംഭിച്ചു. നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യോഗനടപടിക്രമം അധ്യക്ഷന്‍ ഇങ്ങനെ വിശദീകരിച്ചു:

'വ്യതിയാനം ഉണ്ടെന്ന് പറഞ്ഞവര്‍ അത് അവതരിപ്പിക്കുകയും മറുഭാഗം അതിന്റെ പ്രതികരണം അറിയിച്ച ശേഷം ഓരോ വിഷയത്തിലും നമുക്ക് തീരുമാനമെടുക്കുകയും ചെയ്യാം.

വ്യതിയാനം സംബന്ധിച്ച വിവരണവും പ്രതികരണങ്ങളും തീരുമാനങ്ങളും:

ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗം (മന്‍ഹജ്) അവലംബിക്കേണ്ടതില്ലെന്നും അങ്ങനെ ഒരു മന്‍ഹജ് തന്നെ ഇല്ലെന്നുമുള്ള വാദം നാം ഇതുവരെ പുലര്‍ത്തിപ്പോരുന്ന ആശയാദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്.

പ്രതികരണം: ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗം അവലംബിക്കേണ്ടതില്ലെ വാദം ഞങ്ങള്‍ക്കില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരുമന്‍ഹജ് ഇല്ല.

തീരുമാനം: ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത് എന്ന് യോഗം അംഗീകരിച്ചു.

'ഇഖ്‌റഅ് ബിസ്മി റബ്ബിക്കല്ലദീ ഖലക്വ' എതിനര്‍ഥം സൃഷ്ടിച്ചു വളര്‍ത്തിയ നിന്റെ രക്ഷിതാവിന്റെ നാമവുമായി ബന്ധപ്പെട്ടതെല്ലാം ശേഖരിച്ചു ചേര്‍ത്തുവെക്കുക എന്നാണ്, 'ലാ തുഹര്‍രിക് ബിഹീ ലിസാനക ലിതഅ്ജല ബിഹി' എന്നത് അന്ത്യനാളില്‍ കൃത്യമായ രേഖയോടെ വിചാരണ നടത്തുതിനെ കുറിച്ചാണ്'- ഈ വ്യാഖ്യാനങ്ങള്‍ സ്വഹീഹായി വന്ന ഹദീഥുകളുടെ നസ്സ്വിനെതിരാണ്. ഇത്തരം വ്യാഖ്യാനങ്ങള്‍ സച്ചരിതരായ സലഫിന്റെ മാര്‍ഗത്തിനുമെതിരാണ്. നാം ഇതുവരെ സ്വീകരിച്ചുപോരുന്ന രീതികളില്‍നിന്നും ആദര്‍ശങ്ങളില്‍നിന്നുമുള്ള വ്യതിയാനവുമാണ്.

പ്രതികരണം: മേല്‍ വ്യാഖ്യാനം സ്വഹീഹായ ഹദീഥിന് എതിരല്ല എന്ന് കെ.കെ. മുഹമ്മദ് സുല്ലമി പറഞ്ഞു. സ്വഹീഹായ ഹദീഥിന് എതിരാണെ് മറുകക്ഷി വാദിച്ചു. ഈ അര്‍ഥങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നില്ലെന്ന് കെ.കെ. വെളിപ്പെടുത്തി.

തീരുമാനം: സ്വഹീഹായ ഹദീഥിന് എതിരായ മേല്‍ അര്‍ഥം തിരുത്തേണ്ടതാണെ് യോഗം തീരുമാനിച്ചു. ഇത്തരം ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ പൊതുജനങ്ങളോട് പറയാന്‍ പാടില്ലെന്നും യോഗം തീരുമാനിച്ചു.

തൗഹീദില്‍ പരിഗണിക്കപ്പെടുന്ന മൂന്ന്ന്നുമൂലകങ്ങള്‍ റുബൂബിയ്യത്ത്, വലാഅ്, ഹാകിമിയ്യത്ത് എിവയാണെന്ന സിദ്ധാന്തം നാം ഇതുവരെ പുലര്‍ത്തിപ്പോന്ന അടിസ്ഥാന ആദര്‍ശങ്ങളില്‍നിന്നുള്ള വ്യതിയാനമാണ്. ഹാകിമിയ്യത്തും വലാഉം തൗഹീദില്‍ പരിഗണിക്കപ്പെടുന്ന മൂലകങ്ങളാണെന്നത് ജമാഅത്തെ ഇസ്‌ലാമിയുടെയും ഇഖ്‌വാനികളുടെയും വിശ്വാസമാണ്. യഥാര്‍ഥത്തില്‍ തൗഹീദിന്റെ വിഭജനം റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അല്‍അസ്മാഉ വസ്സ്വിഫാത്ത് എന്നിങ്ങനെയാണ്.

പ്രതികരണം: വലാഅ്, ഹാകിമിയ്യത്ത് എന്നിവ തൗഹീദില്‍ പരിഗണിക്കപ്പെടണമെ്ന്ന തങ്ങള്‍ക്ക് വാദമില്ല.

തീരുമാനം: ഈ വിഷയകമായി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നേരത്തെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍, യഥാര്‍ഥ വസ്തുത അംഗീകരിക്കപ്പെട്ടതായി യോഗം അറിയിച്ചു. തൗഹീദുര്‍റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അല്‍അസ്മാഉ വസ്സ്വിഫാത്ത് എിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവെക്കുകയും അതു പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.

തൗഹീദല്ല ഈമാന്‍, ശിര്‍ക്കില്‍ നിന്നും ബിദ്അത്തില്‍ നിന്നും ഒഴിവായി എന്നതു കൊണ്ട് ഈമാന്‍ ഉണ്ടായിരിക്കുകയില്ല എന്ന പ്രസ്താവം നമ്മുടെ അടിസ്ഥാനാദര്‍ശത്തിനുള്ള ഖണ്ഡനവും വ്യതിയാനവുമാണ്.

പ്രതികരണവും തീരുമാനവും: തൗഹീദല്ല ഈമാന്‍ എന്ന് ശബാബില്‍ വന്ന പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കുന്നതാകയാല്‍ ഈ വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ലേഖനം ശബാബ് പ്രസിദ്ധീകരിക്കുകയും നേരത്തെ പറഞ്ഞ പരാമര്‍ശം എഴുതിയ ലേഖകന്‍ ആയത് താന്‍ അംഗീകരിച്ചിട്ടുണ്ട് എന്ന് വിശദീകരിക്കുകയും ചെയ്തത് യോഗം അംഗീകരിച്ചു. ഇത്തരം പരാമര്‍ശം മേലില്‍ വന്നുപോകുന്നത് സൂക്ഷിക്കുമെന്ന് ലേഖകന്‍ പറഞ്ഞു.

പ്രപഞ്ചാതീതനായ ദൈവം പ്രപഞ്ചത്തിനു പുറത്ത് ഏഴാമാകാശത്തിനു മുകളില്‍ സിംഹാസനാരൂഢനായിരിക്കുന്നക്കുസ്വേഛാധിപതിയായ ഒരു ചക്രവര്‍ത്തിയാണെ ധാരണ ഇസ്‌ലാം വളര്‍ത്തുില്ല എന്ന പ്രസ്താവന, വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹുവിനെക്കുറിച്ചു വന്ന 'മന്‍ ഫിസ്സമാഇ, ഇസ്തവാ അലല്‍ അര്‍ശി, ജബ്ബാര്‍, ക്വാഹിര്‍, ക്വഹ്ഹാര്‍, മാലികുല്‍ മുല്‍ക്' എന്നീ വിശേഷണങ്ങളെക്കുറിച്ച് നാം സ്വീകരിച്ചു പോരുന്നവിശ്വാസങ്ങളില്‍നിന്നുള്ള വ്യതിയാനമാണ്.

തീരുമാനം: ഈ വിഷയകമായി ഏതെല്ലാം പുസ്തകങ്ങളില്‍ അബദ്ധങ്ങള്‍ വന്നിട്ടുണ്ടോ അവയെല്ലാം തിരുത്തേണ്ടതാണെ് യോഗം തീരുമാനിച്ചു.

'മന്‍ ഫിസ്സമാഅ്?' പോലുള്ള അല്ലാഹുവിന്റെ സ്വിഫത്തുകളെ വ്യഖ്യാനിക്കണം (തഅ്‌വീല്‍) എന്ന്പറയുന്നത് സലഫുസ്സ്വാലിഹുകളുടെ മാര്‍ഗത്തിനെതിരും നാം സ്വീകരിച്ചു പോരുന്ന വിശ്വാസാദര്‍ശങ്ങളില്‍നിന്നുള്ള വ്യതിയാനവുമാണ്.

പ്രതികരണം: ഈ വിഷയകമായി സലഫി ആശയം വിശദീകരിച്ചക്കുകുറിപ്പ് ശബാബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശിര്‍ക്ക്, ബിദഅത്തുകളില്‍ നിന്ന് ഒഴിവാകുകയും അതേ സമയം പെരുമാറ്റം, സ്‌നേഹം, ഭക്തി പോലുള്ള കാര്യങ്ങളില്‍ പ്രവാചകന്റെ മാതൃകയില്‍നിന്ന് വ്യതിചലിക്കുകയും ചെയ്യുന്ന ഒരാള്‍ തൗഹീദില്‍ നിലകൊള്ളുവനായി പരിഗണിക്കപ്പെടുകയില്ല എന്ന പ്രസ്താവം പിഴച്ച കക്ഷിയായ ഖവാരിജിന്റെ വാദവും നാം ഇതുവരെ സ്വീകരിച്ചുപോന്ന ആദര്‍ശങ്ങളില്‍നിന്നുള്ള വ്യതിയാനവുമാണ്.

പ്രതികരണവും തീരുമാനവും: ഇതു സംബന്ധമായി മൗലവി മുഹമ്മദ് കുട്ടശ്ശേരി നാലാം നമ്പറില്‍ പറഞ്ഞ വിശദീകരണം യോഗം അംഗീകരിച്ചു.

തറാവീഹ് നമസ്‌കാരം പതിനൊന്ന് റക്അത്തിലധികമില്ല എന്നതാണ് നബി(സ്വ)യില്‍നിന്ന് സ്ഥിരപ്പെട്ട ചര്യ എന്ന് അംഗീകരിക്കുന്നതോടൊപ്പം, ദുര്‍ബലമായ ഹദീഥുകളെയോ, പണ്ഡിതാഭിപ്രായങ്ങളെയോ അവലംബിച്ചു കൊണ്ടോ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുത് ഒഴിവാക്കുന്നതിന് വേണ്ടിയോ പതിനൊന്നിലധികം നമസ്‌കരിക്കുന്നതിന് വിരോധമില്ല എന്ന വാദം തെറ്റും നാം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനവുമാണ്.

പ്രതികരണവും തീരുമാനവും: ഇങ്ങനെ ഒരു വാദം ആരോപിതര്‍ക്കില്ല. ഈ വിഷയകമായി ബന്ധപ്പെട്ട പുസ്തകം രചിച്ച ലേഖകന്‍, തന്റെ പുസ്തകത്തില്‍ വന്ന തെറ്റുകള്‍ നമ്മുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് തിരുത്താന്‍ തയ്യാറാണെന്നും ഇനിമേല്‍ ഈ പുസ്തകത്തിലെ പരാമര്‍ശം ആരും ന്യായീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയത് യോഗം അംഗീകരിച്ചു.

സുബ്ഹിലെ ക്വുനൂത് നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടില്ല എന്ന് അംഗീകരിക്കുന്നതോടൊപ്പം, ക്വുനൂത് ഓതുന്ന പള്ളിയില്‍ പോയാല്‍ ഓതാമെന്നും ക്വുനൂതില്ലാത്ത പള്ളിയില്‍ പോയാല്‍ ഓതാതിരിക്കാമെന്നുമുള്ള നിലപാട് സ്വീകരിക്കലും അതിനനുസൃതമായി പ്രവര്‍ത്തിക്കലും പ്രചരിപ്പിക്കലും നമ്മുടെ ആശയാദര്‍ശങ്ങളില്‍നിന്നുള്ള വ്യതിയാനമാണ്.

പ്രതികരണം: ഇങ്ങനെ ഒരു വാദം തങ്ങള്‍ക്കില്ലെന്ന് ആരോപിതര്‍ വിശദീകരിച്ചു.

തീരുമാനം: സുബ്ഹിലെ ക്വുനൂത് നബി(സ്വ)യുടെ ചര്യയില്‍ സ്ഥിരപ്പെടാത്തതാണെന്നും അത് അനാചാരമാണെന്നും യോഗം അംഗീകരിച്ചു.

ഗോളശാസ്ത്രത്തിന്റെ ഖണ്ഡിതമായ കണക്കിനെതിരാകാത്ത കാഴ്ചയെ അവലംബിച്ചുകൊണ്ട് നോമ്പും പെരുന്നാളും തീരുമാനിക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍, പെരുന്നാളിന്റെ കാര്യത്തില്‍ മറ്റുള്ളവരുമായി നമുക്ക് ഭിന്നിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നാട്ടിലെ ഭൂരിപക്ഷത്തോടൊപ്പം പെരുന്നാള്‍ കഴിക്കണമെന്ന വാദം നമ്മുടെ ആശയാദര്‍ശങ്ങളില്‍നിന്നുള്ള വ്യതിയാനമാണ്.

പ്രതികരണം: ഇങ്ങനെയൊരുരു വാദം ആരോപിതര്‍ക്കില്ല എന്നവര്‍ വിശദീകരിച്ചു. എന്നാല്‍ ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട കാര്യം സംഘടനക്കെതിരായി പറഞ്ഞതല്ലെന്ന് ബന്ധപ്പെട്ട വ്യക്തി വിശദീകരിച്ചത് യോഗം അംഗീകരിച്ചു.

തീരുമാനം: കേരള ഹിലാല്‍ കമ്മിറ്റിയുടെ തീരുമാനത്തിന് മുജാഹിദ് പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പാടില്ലെന്ന് യോഗം തീരുമാനിച്ചു.

ഒന്നാമതായി പ്രബോധകനും പ്രബോധിതനും തമ്മില്‍ പൊതു താല്‍പര്യമുള്ള ഒരു വിഷയം കണ്ടെത്തുക. തുടര്‍ന്ന് ആ വിഷയത്തെ സംബന്ധിച്ച ചര്‍ച്ചകളിലൂടെ രൂപം കൊള്ളുന്ന സൗഹൃദത്തെ പ്രബോധിതന്റെ മനസ്സിലേക്ക് ഇസ്‌ലാമിന്റെ സന്ദേശവുമായി കടന്നു ചെല്ലാനുള്ള ഒരു പാലമായി ഉപയോഗപ്പെടുത്തുക. വിശന്നക്കുവയറിനോട് വേദാന്തമോതല്‍ അസ്ഥാനത്താണെതിനാല്‍ ആദ്യമായി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുക്കുക. അല്ലെങ്കില്‍, സ്‌പോര്‍ട്‌സ്, ഷെയര്‍ ബിസിനസ്സ് പോലുള്ള പൊതുതാല്‍പര്യവിഷയങ്ങള്‍ കണ്ടെത്തി അവയെ ഒരു പാലമായി ഉപയോഗപ്പെടുത്തുക. തുടര്‍ന്ന് അതിലൂടെ രൂപം കൊള്ളുന്ന സൗഹൃദത്തെ ഇസ്‌ലാമിന്റെ സന്ദേശവുമായി കടന്നുചെല്ലാനുള്ള ഒരു പാലമായി ഉപയോഗപ്പെടുത്തുക. ഇവ്വിധമാണ് പ്രബോധനം നടത്തേണ്ടതെന്ന സിദ്ധാന്തം ഇസ്വ്‌ലാഹീ പ്രസ്ഥാനം ഇതുവരെ സ്വീകരിച്ചുപോന്ന രീതിക്കും പ്രവാചക മാതൃകക്കും എതിരാണ്; നമ്മുടെ ആശയാദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനവുമാണ്.

തീരുമാനം: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ആദ്യത്തെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.

സമൂഹത്തില്‍ തിന്മ കൂലംകുത്തിയൊഴുകുമ്പോള്‍ ആദ്യം തൗഹീദ് പ്രബോധനം ചെയ്യുതിനു പകരം സാമൂഹ്യ തിന്മക്കെതിരിലുള്ള പോരാട്ടമാണ് നടത്തേണ്ടതെന്ന വാദം പ്രവാചകന്മാരുടെ മാതൃകക്ക്വിരുദ്ധവും നാം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍നിന്നുള്ള വ്യതിയാനവുമാണ്.

തീരുമാനം: ഈ വിഷയത്തില്‍ മൗലവി കുട്ടശ്ശേരിയുടെ വിശദീകരണം യോഗം അംഗീകരിച്ചു. കൂലംകുത്തിയൊഴുകുന്നകുതിന്മകളെ അവഗണിക്കാവുന്നതല്ല. എങ്കിലും പ്രബോധനരംഗത്ത് ഒന്നാം സ്ഥാനം തൗഹീദിനു തന്നെ നല്‍കണമെന്ന് യോഗം തീരുമാനിച്ചു.

ദഅ്‌വത്ത് പ്രഥമമായി എന്തിനായിരിക്കണം? മനുഷ്യമനസ്സുകളില്‍ ഈമാന്‍ സ്യഷ്ടിക്കുവാന്‍! ക്വുര്‍ആനിലും സുത്തിലും വിവരിച്ച ശക്തമായ ഈമാന്‍, മനസ്സില്‍ അടിയുറച്ചതും കര്‍മങ്ങളില്‍ തെളിയുന്നതുമായ ഈമാന്‍, ഈ ഭൂമിയില്‍ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഈമാനുണ്ടായിരിക്കുന്നതല്ല. തൗഹീദല്ല ഈമാന്‍. ഇങ്ങനെ തൗഹീദല്ലാത്ത ഒരു ഈമാനിനുനുവേണ്ടിയായിരിക്കണം ഒന്നാമതായും നമ്മുടെ ദഅവത്ത് എന്ന വാദം ഇസ്വ്‌ലാഹീ പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ചു പോന്ന ആശയാദര്‍ങ്ങളുടെ ഖണ്ഡനവും അതില്‍നിന്നുള്ള വ്യതിയാനവുമാണ്.

തീരുമാനം: ഈ വിഷയകമായി ലേഖകന്‍ നേരത്തെ വിശദീകരിച്ചത് യോഗം അംഗീകരിക്കുകയും മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.

ഇസ്വ്‌ലാഹീ പ്രസ്ഥാനം ഇതുവരെ ചെയ്തുപോന്ന ദഅ്‌വത്ത് ഖണ്ഡനമണ്ഡനമുക്തമാക്കി പുനരാഖ്യാനിക്കേണ്ടതാണ് എന്ന് വാദിക്കലും പ്രചരിപ്പിക്കലും തെറ്റും നാം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങില്‍നിന്നുള്ള വ്യതിയാനവുമാണ്.

പ്രതികരണം: ഇത്തരം പരാമര്‍ശങ്ങള്‍ ഐ.എസ്.എം. നയരേഖയില്‍ വന്നിട്ടുണ്ടെങ്കിലും അത് ഐ.എസ്.എം. യോഗം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കുലറായി അയച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

തീരുമാനം: ഇവ്വിഷയകമായി നമ്മുടെ പ്രസ്ഥാനം ഇതുവരെ തുടര്‍ന്ന്‌പോന്ന നയം തയൊണ് സ്വീകരിക്കേണ്ടതെന്ന് യോഗം തീരുമാനിച്ചു.

നമ്മുടെ സംഘടനാ ആസ്ഥാനങ്ങളെ പൊതുലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും സര്‍വരെയും യോജിപ്പിക്കുന്നതുമായ പൊതു ആസ്ഥാനമായും സാംസ്‌കാരിക കേന്ദ്രമായും സമന്വയകേന്ദ്രമായും മാറ്റുക, പള്ളികള്‍ക്കും മദ്‌റസകള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കുമെല്ലാം മുജാഹിദ്, സലഫി എന്നിങ്ങനെയുള്ള പേര്‍ ഒഴിവാക്കി പൊതുവായ പേരാണ് വേണ്ടത് എന്ന് നിര്‍ദേശിക്കുക, സെമിനാറുകളും പഠനക്ലാസുകളും ദിശാവ്യതിയാനം സൃഷ്ടിക്കാനാണെന്ന്ന്നുപ്രസ്താവിക്കുക... ഇതെല്ലാം ആദര്‍ശവ്യതിയാനമുണ്ടായത് ബോധപൂര്‍വമാണെന്നതിനുള്ള മതിയായ തെളിവാണ്.

പ്രതികരണം: സംഘടനാ ആസ്ഥാനങ്ങളെ സര്‍വരെയും യോജിപ്പിക്കുന്നതും പൊതുലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ കേന്ദ്രമാക്കണമെന്നത് അതിന്റെ സ്ഥാപക കാലഘട്ടത്തിലെ സാഹചര്യത്തില്‍ പ്രകടിപ്പിക്കപ്പെട്ട ഒരാശയം മാത്രമാണെന്നും എന്നാല്‍ ഇപ്പോള്‍ ഐ.എസ്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്ക്കുമാത്രമാണ് അത് ഉപയോഗപ്പെടുത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

തീരുമാനം: സംഘടനാ ആസ്ഥാനങ്ങള്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ആശയാദര്‍ശങ്ങള്‍ക്കുംനയങ്ങള്‍ക്കും അനുസരിച്ച് മാത്രമെ നടത്താവു എന്ന് യോഗം തീരുമാനിച്ചു. അപ്രകാരം തന്നെ, പള്ളികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സൗകര്യമുള്ള പേരുകള്‍ നല്‍കാവുന്നതാണ്. എന്നാല്‍ സലഫി, മുജാഹിദ് എന്നീ പേരുകള്‍ നല്‍കിക്കൂടാ എന്ന നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ല.

പണ്ഡിതരെയും നേതാക്കളെയും ജരാനര ബാധിച്ചവരെന്നും മസ്തിഷ്‌കം വറ്റിവരണ്ടവരെന്നും ലോകത്തെ പിറകോട്ട് പിടിച്ചുവലിക്കുന്നക്കുഉറക്കംതൂങ്ങികളെന്നും വിശേഷിപ്പിക്കുന്നക്കുരചനകള്‍, ഇസ്‌ലാമികമായ യാതൊരുരുഉള്ളടക്കവുമില്ലാത്ത സൃഷ്ടികള്‍, അശ്ലീലങ്ങളും ആഭാസങ്ങളും നിറഞ്ഞ കഥകള്‍ ഇവയൊക്കെ നമ്മുടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചത് ദഅ്‌വത്തിന് ഉപയുക്തമല്ലെന്ന് മാത്രമല്ല, നമ്മുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ ഏറെ ദുഷിപ്പിക്കുന്നതും നാളിതുവരെ നാം പിന്തുടര്‍ന്ന് പോന്ന നയനിലപാടുകളില്‍ നിന്നുള്ള വ്യതിയാനവുമാണ്.

തീരുമാനം: ഇത്തരം രചനകളില്‍ യോഗം ശക്തമായ അസന്തുഷ്ടി പ്രകടിപ്പിക്കുകയും മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന്് നിര്‍ദേശിക്കുകയും ചെയ്തു.

ഇടക്കാലത്ത് നമ്മുടെ സംഘടനയില്‍ രൂപം കൊണ്ട വളണ്ടിയര്‍കോര്‍ എന്ന രഹസ്യ വിംഗ് ആദര്‍ശതലത്തിലും സംഘടനാ തലത്തിലും നാളിതുവരെ നാം പുലര്‍ത്തിപ്പോന്ന സുതാര്യതക്കും നയനിലപാടുകള്‍ക്കും കടകവിരുദ്ധമാണ്.

തീരുമാനം: ഈ കാര്യം യോഗം അംഗീകരിക്കുകയും ഇത്തരം രഹസ്യ സംഘടനകള്‍ എല്ലാം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.

ലോകാടിസ്ഥാനത്തില്‍ സലഫികളില്‍ ആദര്‍ശവ്യതിയാനം സൃഷ്ടിക്കുന്നതിനുനുവേണ്ടി ഇഖ്‌വാനികള്‍ രൂപംകൊടുത്ത സുറൂറിസത്തിന് കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലും ആദര്‍ശവ്യതിയാനം ഉണ്ടാക്കുന്നതില്‍ പങ്കുണ്ടെന്നാണ് പ്രശ്‌നങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

തീരുമാനം: ഇക്കാര്യം യോഗം വിലയിരുത്തുകയും വിഷയം പഠനവിധേയമാക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.

ഇവിടെ ആദര്‍ശവ്യതിയാനമായി കണ്ടത് തെളിവ് അംഗീകരിക്കുകയും എന്നാല്‍ വസ്തുത നിഷേധിക്കുകയും ചെയ്യുതിനെയാണ്. പ്രബന്ധങ്ങളില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചില വിഷയങ്ങളിലുള്ള വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വ്യതിയാനമായി പരിഗണിക്കപ്പെടേണ്ടവയല്ല. അവ അബദ്ധങ്ങളോ ഗവേഷണാത്മകമായ വീക്ഷണവ്യത്യാസങ്ങളോ അറിവുകേടോ തിരുത്തപ്പെട്ടുപോയ അഭിപ്രായങ്ങളോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കപ്പെട്ടവയോ ആണ്. എന്നാല്‍, അല്ലാഹുവിന്റെ സൃഷ്ടിയായ ക്വുര്‍ആന്‍, അകാരണമായി നോമ്പ് ഉപേക്ഷിക്കുന്നവന്‍ കാഫിറാണ് എന്നീ പരാമര്‍ശങ്ങല്‍ അബദ്ധങ്ങളാണ്. ന്യായീകരിക്കുകയാണെങ്കില്‍ വ്യതിയാനമായി കണക്കാക്കേണ്ടി വരും.

രണ്ടു പ്രബന്ധങ്ങളിലും ഉന്നയിക്കപ്പെട്ട സംഘടനാപരമായ കാര്യങ്ങള്‍ ജംഇയ്യത്തുല്‍ ഉലമ കൈകാര്യം ചെയ്യേണ്ട വൈജ്ഞാനിക മേഖലയില്‍ പെട്ടതല്ല. അത്തരം കാര്യങ്ങള്‍ കെ. എന്‍. എം. കൈകാര്യം ചെയ്യേണ്ടതാണ്.

തീരുമാനം: അല്ലാഹുവിന്റെ സ്യഷ്ടിയായ ക്വുര്‍ആന്‍, അകാരണമായി നോമ്പ് ഉപേക്ഷിക്കുന്നവന്‍ കാഫിറാണ് എന്നിങ്ങനെ നമ്മുടെ പ്രസിദ്ധീകരണങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ തെറ്റാണ്; അവ തിരുത്തേണ്ടതാണ്.

1. ടി.പി. അബ്ദല്ലക്കോയ മദനി 2. പി.കെ. അലി അബ്ദുര്‍റസാഖ് മദനി 3. കെ.കെ. മുഹമ്മദ് സുല്ലമി 4. പി.പി. അബ്ദുല്‍ ഗഫൂര്‍ മൗലവി 5. എ. അബ്ദുല്‍ ഹമീദ് മദീനി 6. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി 7. പി.പി. ഹസന്‍ മൗലവി 8. പി.കെ. മുഹമ്മദ് മദനി 9. എന്‍.കെ. അഹ്മദ് മൗലവി 10. പി.കെ. ഹുസൈന്‍ മടവൂര്‍ 11. പി. മുഹമ്മദ് കുട്ടശ്ശേരി 12. എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി 13. സി.പി. ഉമര്‍ സുല്ലമി 14. കെ. അബൂബക്കര്‍ മൗലവി 15. എം. മുഹമ്മദ് മദനി 16. സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പുര്‍ 17. കെ. മോയിന്‍കുകുട്ടി മദനി 18. പി.കെ. അഹ്മദ് അലി മദനി 19. കെ. കുഞ്ഞീതു മദനി 20. എം. അബ്ദുര്‍റഹ്മാന്‍ സലഫി 21. കെ.എന്‍. ഇബ്‌റാഹീം മൗലവി എന്നിവര്‍ ഇതില്‍ ഒപ്പുവെച്ചു.

ചര്‍ച്ചകളില്‍ പി.പി. ഉണ്ണീന്‍കുകുട്ടി മൗലവി, എ. അബ്ദുസ്സലാം സുല്ലമി, എ. അബൂബക്കര്‍ മൗലവി അമ്മാങ്കോത്ത്, അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍, സി. സലീം സുല്ലമി, എം.ഐ. മുഹമ്മദലി സുല്ലമി, എം.സുബൈര്‍ മങ്കട, അബ്ദുല്‍ ഹസീബ് മദനി, കെ.കെ. സക്കരിയ്യ സ്വലാഹി, പി.ടി. വീരാന്‍കുകുട്ടി സുല്ലമി, ഹനീഫ് കായക്കൊടി, കെ.എന്‍. സുലൈമാന്‍ മദനി, എ. അസ്ഗറലി എന്നിവരും പങ്കെടുത്തു.

എന്നാല്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് വഴിപിരിഞ്ഞു. തീരുമാനിച്ച് എഴുതി ഒപ്പിട്ടതിനു വിരുദ്ധമായി 'നീലപുസ്തകം' എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട നാഥനില്ലാത്ത പുസ്തകം പുറത്തിറക്കി. കെ.ജെ.യു. വിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചുകൊണ്ടും ഖണ്ഡിച്ചുകൊണ്ടും പുറത്തിറങ്ങിയ പ്രസ്തുത പുസ്തകം ഗ്രന്ഥകാരന്റെ പേരും പ്രസാധകരുടെ ശരിയായ അഡ്രസ്സുമില്ലാതെ വ്യാജ പേരിലാണ് ഇറങ്ങിയത്. അവര്‍ പിന്നീട് പുതിയ സംഘടന രൂപീകരിച്ചു. അവര്‍ അവരുടെ സംഘടനയും പ്രവര്‍ത്തനങ്ങളും ഏര്‍പ്പാടുകളുമായി വേറിട്ടുപോയി. അവര്‍ക്ക് നേതൃത്വം കൊടുത്തത് ഹുസൈന്‍ മടവൂരായതുകൊണ്ടായിരിക്കണം, അവര്‍ മടവൂര്‍ വിഭാഗം മുജാഹിദുകള്‍ എന്നും മടവൂരികള്‍ എന്നും പില്‍ക്കാലത്ത് അറിയപ്പെട്ടു.

0
0
0
s2sdefault