കപടദേശീയത ഉയർത്തുന്ന വെല്ലുവിളികൾ

സുഫ്‌യാന്‍ അബ്ദുസ്സലാം - റിയാദ്‌

സ്വന്തം ദേശത്തോടും ദേശവാസികളോടും ദേശവുമായി ബന്ധപ്പെടുന്ന പ്രതീകങ്ങളോടുമുള്ള വൈകാരികമായ ബന്ധം മനുഷ്യന്റെ നൈസർഗ്ഗിക ഗുണങ്ങളിൽ പെട്ടതാണ്‌. ഈ നൈസർഗ്ഗിക ബോധത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയിൽ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്‌, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ്‌ ദേശീയത അഥവാ ദേശീയബോധം. എന്നാൽ ഒരാളുടെ ജനനമോ വാസമോ ഒരു പ്രത്യക പ്രദേശത്തായതുകൊണ്ട്‌ അയാളിൽ മാനവികമായ ഉത്കൃഷ്ടതയോ ഔന്നത്യമോ സവിശേഷതകളോ ഉണ്ടാവുന്നില്ല എന്നത്‌ വിശേഷബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാവും.

Read More

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

മുഖമൊഴി

മതപ്രബോധകർ മാതൃകായോഗ്യരാകണം

പത്രാധിപർ

ആദം നബി(അ) മുതൽ വ്യത്യസ്ത കാലങ്ങളിൽ വിവിധങ്ങളായ പ്രദേശങ്ങളിലേക്ക്‌ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്‌ അവന്റെ മതം പ്രബോധനം ചെയ്യുവാനാണ്‌. അന്തിമ പ്രവാചകനിലൂടെ പ്രവാചകത്വം അവസാനിച്ചു. എന്നാൽ ഇസ്ലാമിക പ്രബോധനം അവസാനിച്ചിട്ടില്ല.

Read More
ചരിത്രപഥം

വെളിച്ചം കടന്നുവന്ന വഴി

അബ്ദുൽ ജബ്ബാർ അബ്ദുല്ല

നാം (മുമ്പ്‌) വേദഗ്രന്ഥം നൽകിയിട്ടുള്ളതാർക്കാണോ അവർ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിൽ (ക്വുർആനിൽ) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തിൽ തന്നെ അതിന്റെ ചില ഭ­​‍ാഗം നിഷേധിക്കുന്നവരുമുണ്ട്‌. പറയുക: അല്ലാഹുവെ ഞാൻ ആരാധിക്കണമെന്നും അവനോട്‌ ഞാൻ പങ്കുചേർക്കരുത്‌ എന്നും മാത്രമാണ്‌ ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്‌.

Read More
ലേഖനം

അവർക്ക്‌ ദൈവത്തെ കാണണമത്രേ!

അബ്ദുല്ല ബാസിൽ സി.പി

`എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ്‌ അവസാന വാക്ക്‌. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക്‌ ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.`

Read More
കാഴ്‌ച

തോറ്റ കേസും ജയിച്ച മനസ്സാക്ഷിയും

ഇബ്നു അലി എടത്തനാട്ടുകര

അന്ന്‌ ആ കേസിൽ വക്കീൽ തോറ്റുപോയി. നിയമപരമായി നല്ല അറിവുള്ള യുവാവായിരുന്നു അദ്ദേഹം. അധ്യാപന പാരമ്പര്യവും കൂടെയുള്ളത്‌ കൊണ്ട്‌ നന്നായി വാദങ്ങൾ കോടതിയിൽ അവതരിപ്പിക്കുവാനും അദ്ദേഹത്തിന്‌ വിരുതുണ്ടായിരുന്നു.

Read More
ക്വുർആൻ പാഠം

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

ശമീർ മദീനി

ഉറക്കം മനുഷ്യന്‌ വിശ്രമവും ആശ്വാസവുമാണ്‌. കോടികളുടെ ആസ്തിയുള്ള ധനികർക്കും രാജ്യം ഭരിക്കുന്ന രാജാക്കന്മാർക്കും രാഷ്ട്രത്തലവന്മാർക്കുമൊക്കെ സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ വരികയും ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കേണ്ടിവരികയും ചെയ്യേണ്ട സ്ഥിതി വന്നാൽ...?

Read More
ലേഖനം

വംശഹത്യയിലേക്ക്‌ നയിച്ച സൈനിക നടപടികൾ

ഡോ. ശബീൽ പി.എൻ

1971 മുതൽ 1973 വരെ നീണ്ടുനിന്ന ബംഗ്ളാദേശ്‌ വിമോചന സമരം 10 മില്യൻ ആളുകളെയാണ്‌ അഭയാർഥികളാക്കിയത്‌ അവരിൽ കുറച്ചു പേർ റഖാഈൻ പ്രദേശത്തും എത്തി. ഇതേസമയം ബർമയിൽ മുസ്ലിംകളുടെ അംഗസംഖ്യ വർദ്ധിക്കുകയാണ്‌ എന്നും ഇത്‌ തങ്ങളുടെ നാടിന്‌ ആപത്താണ്‌ എന്ന്‌ ബുദ്ധ ഭീകരസംഘടനകൾ പ്രചരിപ്പിച്ചു.

Read More
നമുക്കു ചുറ്റും

യു.എ.ഇയും ഇന്ത്യൻ റിപ്പബ്ളിക്കും

ഡോ. സി.എം സാബിർ നവാസ്‌

ഏറെ വർണശബളമായ റിപ്പബ്ളിക്‌ ദിനാഘോഷത്തിനാണ്‌ ഇത്തവണ ലോകം വിശിഷ്യാ ഇന്ത്യൻ ജനത സാക്ഷ്യം വഹിച്ചത്‌. അബൂദാബി കിരീടാവകാശി ശൈഖ്‌ മുഹമ്മദ്‌ ബിൻ സായിദ്‌ അൽ നഹ്‌യാൻ മുഖ്യാതിഥിയായി എത്തിയപ്പോൾ ഇന്ദ്രപ്രസ്ഥം അന്താരാഷ്ട്ര തലങ്ങളിൽ ഏറെ തിളങ്ങിനിന്നു.

Read More
ലേഖനം

വിശ്വാസത്തിന്റെ ഏറ്റക്കുറവ്‌

ഫദ്ലുൽ ഹഖ്‌ ഉമരി

ദുർബലനായ വിശ്വാസിയെക്കാൾ അല്ലാഹുവിനിഷ്ടം ശക്തനായ വിശ്വാസിയെയാണ്‌. എല്ലാവരിലും നന്മയുണ്ട്‌. നിനക്ക്‌ ഉപകാരമുള്ളതിൽ നീ താൽപര്യം കാണിക്കുക. അശക്തനാകരുത്‌. നിനക്ക്‌ വല്ലതും ബാധിച്ചാൽ `ഞാൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നു` എന്ന്‌ നീ പറയരുത്‌. മറിച്ച്‌ .

Read More
ലേഖനം

തീവ്രവാദത്തിന്റെ കടന്നുവരവ്‌

അൻവർ അബൂബക്കർ

ശരിയായ ഇസ്ലാമിക ആദർശത്തിൽ നിന്നും വ്യതിചലിച്ചു പോകുന്ന, ലോകത്തിന്‌ നാശം വിതക്കുന്നഒരു കൂട്ടരെ കുറിച്ച്‌ അന്തിമദൂതൻ(സ്വ) പ്രവചിച്ചിട്ടുണ്ട്‌. പ്രസ്തുത കൂട്ടരുടെ വലയത്തിലാകാതിരിക്കാൻ വേണ്ട മുന്നറിയിപ്പുകളും അദ്ദേഹം നൽകിക്കഴിഞ്ഞു.

Read More
ലേഖനം

തിരിച്ചറിയുക നാം ഈ അനുഗ്രഹങ്ങളെ

ശബീബ്‌ സ്വലാഹി തിരൂരങ്ങാടി

അല്ലാഹു അവന്റെ ഔദാര്യം കൊണ്ട്‌ ഏറ്റവും കൂടുതൽ അനുഗ്രഹിച്ച സമുദായമാണ്‌ മുസ്ലിംകൾ. അത്‌ തിരിച്ചറിയുവാനും അതിന്‌ കൂടുതൽ നന്ദി ചെയ്യുവാനും ശ്രമിക്കേണ്ടവരാണ്‌ നാം; ധർമ പാതയിൽ കർമനിരതരായി മുന്നേറേണ്ടവർ.

Read More
എഴുത്തുകള്‍

ട്രംപിന്റെ ട്രാപ്പ്‌

വായനക്കാർ എഴുതുന്നു

അഭയാർഥികൾ അമേരിക്കയിൽ പ്രവേശിക്കുന്നതിന്‌ നാലുമാസത്തെ വിലക്കും ഇറാൻ, ഇറാഖ്‌, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യമൻ തുടങ്ങിയ മുസ്‌ല­​‍ിം ഭരിപക്ഷ നാടുകളിൽനിന്നുള്ള സന്ദർശകർക്ക്‌ മൂന്നുമാസത്തെ താൽക്കാലിക വിലക്കും ഏർപെടുത്തിക്കാണ്ട്‌ അമേരിക്കയുടെ പുതിയ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ ഉത്തരവിട്ടത്‌ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്‌.

Read More
ശാന്തിഗേഹം

ഭർതൃമാതാവിൽ നിന്ന്‌ പീഡനം

ഹാരിസ്ബിൻ സലീം

എന്റെ വിവാഹം കഴിഞ്ഞിട്ട്‌ കുറച്ച്‌ വർഷങ്ങളായി. ഭർതൃ മാതാവിൽ നിന്നും വളരെയധികം മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നു. ഭർത്താവിന്റെ ഭാഗത്തു നിന്നും ഒരു പരിഹാരം ഉണ്ടാകുന്നില്ല. മാനസിക, ശാരീരിക രോഗങ്ങൾ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്ന എനിക്ക്‌ ചെറിയ മക്കളുണ്ട്‌..

Read More
പാരന്റിംഗ്

മക്കൾ ഒരു ഇസ്ലാമിക വായന

അഷ്‌റഫ്‌ എകരൂൽ

ഇസ്ലാമിക്‌ പാരന്റിംഗ്‌ എന്ന ദൗത്യനിർവഹണമേറ്റടുക്കുന്നവർ ആരാണ്‌/ എന്താണ്‌ മക്കൾ എന്നതിന്റെ ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌. ഏതൊന്നിന്റെയും പ്രകൃതിയെ അതിന്റെ ഉൽഭവ സ്രോതസ്സിൽ നിന്നും അടുത്തറിയുമ്പോൾ മാത്രമാണ്‌ ക്രിയാത്മകമായി അതിനോട്‌ ഇടപഴകാൻ കഴിയുക.

Read More
ബാലപഥം

അബ്ദുല്ലക്ക്‌ പറ്റിയ അബദ്ധം

അറബി കഥ - പുനരാഖ്യാനം: അബൂ തൻവീൽ

പണ്ടു പണ്ട്‌ ഒരു ഗ്രാമത്തിൽ അബ്ദുല്ല എന്ന്‌ പേരുള്ള ഒരു വിദഗ്ധനായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. ഒരു വലിയ മുതലാളിയുടെ കീഴിലായിരുന്നു അയാൾ പണിയെടുത്തിരുന്നത്‌. ഗ്രാമത്തിലെ കൂടുതൽ ആളുകളും അബ്ദുല്ല പണിതാലേ വീടു നിർമാണം ഭംഗിയായിപൂർത്തിയാകൂ എന്ന്‌ ചിന്തിക്കുന്നവരായിരുന്നു.

Read More
0
0
0
s2sdefault