UAPA കുറുവടിയേന്തിയ രാജ്യദ്രോഹ നിയമം

പി.വി.എ പ്രിംറോസ്‌

ചെമ്മൺ പാതയിലൂടെ കിതച്ചുകൊണ്ടോടുന്ന കാളവണ്ടി ചൂണ്ടിക്കാട്ടി കുട്ടി അച്ഛനോട്‌ ചോദിച്ചു: “എന്തിനാണച്ഛാ ആ ഇടതു ഭാഗത്തുള്ള കാളയെ മാത്രം തല്ലുന്നത്‌? രണ്ടും ഒരേ പോലെയാണല്ലോ നടക്കുന്നത്‌?” അച്ഛൻ പറഞ്ഞു: “ആ കാള മടിയനായതു കൊണ്ടല്ല മോനേ, വണ്ടിക്കാരന്റെ ഇടതു കയ്യിലാണ്‌ ചാട്ടയുള്ളത്‌.”

സ്റ്റേറ്റ്‌ മർദനോപകരണമാണെന്ന്‌ നിരീക്ഷിച്ചത്‌ കമ്യൂണിസ്റ്റ്‌ ത്വാത്തികാചാര്യൻ കാറൽ മാർക്സാണ്‌. രാജാധികാരമുപയോഗിച്ച്‌ ആളുകളെ തല്ലിക്കൊന്ന്‌ മറ്റുള്ളവരുടെ മേൽ കുറ്റമാരോപിച്ച്‌ അവരെ കൽത്തുറുങ്കിലടക്കാനും അതുവഴി രാജാധികാരം നിലനിർത്താനും ചന്ദ്രഗുപ്തമൗര്യന്‌ ഭരണോപദേശം നടത്തിയത്‌ കൗടില്യനും.

Read More

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

 

അഭിമുഖം

മുസ്ലിം തീവ്രവാദികൾ ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നവർ

എം.ജി.എസ്‌ നാരായണൻ / റസ്റ്റം ഉസ്മാൻ

സൈനുദ്ദീൻ മഖ്ദൂമിനെ പോലുളള പതിനാറാം നൂറ്റാണ്ടിലെ ചിന്തകന്മാർ മതങ്ങൾ തമ്മിൽ പരസ്പര വെരുധ്യം കണ്ടിരുന്നില്ല. തുഹ്ഫതുൽ മുജാഹിദീനിൽ വിദേശികളായ, അക്രമികളായ പറങ്കികൾക്കെതിരായി സാമൂതിരിപ്പാടിന്റെയും ഹിന്ദുക്കളുടെയും നേതൃത്വത്തിൽ മുസ്ലിംകൾ ജിഹാദ്‌ നടത്താനുള്ള ആഹ്വാനം കാണാം.

Read More
ലേഖനം

മതം നിർഭയത്വമാണ്‌

ഉസ്മാൻ പാലക്കാഴി

ലോകത്ത്‌ ഇന്ന്‌ ഒട്ടേറെ മതങ്ങൾ നിലവിലുണ്ട്‌. വ്യക്തികളുടെ നാമവുമായോ അല്ലെങ്കിൽ ഏതെങ്കിലും സംസ്കാരവുമായോ ബന്ധപ്പെടുന്നതാണ്‌ അവയിലധികവും. ഹിന്ദുമതവും ക്രിസ്തുമതവും ബുദ്ധമതവുമെല്ലാം അതിന്റെ ചില ഉദാഹരണങ്ങളാണ്‌. എന്നാൽ ഇസ്ലാം ഇതിൽനിന്നെല്ലാം വിഭിന്നമാണ്‌. ഇസ്ലാം എന്ന പദം തന്നെ അതിന്റെ വ്യതിരിക്തത അറിയിക്കുകയാണ്‌.

Read More
നമുക്കു ചുറ്റും

ഭീകരവേട്ടയും മതസ്വാതന്ത്ര്യവും

ഡോ. സി.എം സാബിർ നവാസ്‌

ഭീകരത ഏത്‌ സമൂഹത്തിന്റെയും സ്വസ്ഥത കെടുത്തുന്ന മാനസിക വൈകൃതമാണ്‌. മൊത്തമായും ചില്ലറയായും വെറുപ്പ്‌ ഉൽപാദിപ്പിക്കുക എന്നതാണ്‌ അതിന്റെ മുഖമുദ്ര. മതം, പ്രാദേശികത, വംശീയത ഇങ്ങനെ പലതിന്റെയും പേരിലാണ്‌ ഭീകര പ്രവർത്തനങ്ങൾ ലോകത്ത്‌ നടന്നുവരുന്നത്‌.

Read More
സമകാലികം

ചരിത്രത്തിന്റെ പുനർനിർമിതി നൽകുന്ന അപായസൂചനകൾ

എസ്‌.എ

ഉന്നയിക്കുന്ന വാദങ്ങളെ ന്യായീകരിക്കാനായി ചരിത്ര സത്യങ്ങളുടെ ഒരു വശം മാത്രം കാണുന്നത്‌ ശരിയല്ലെന്നും അഭിഭാഷകന്റെ മനസ്സല്ല ന്യായാധിപന്റെ നിഷ്പക്ഷ മനസ്സാണ്‌ ഒരു ചരിത്രകാരന്‌ ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി പ്രണബ്‌ കുമാർ മുഖർജി പ്രസ്താവിച്ചത്‌ ഏറെ ശ്രദ്ധേയമാണ്‌.

Read More
ജാലകം

എടുക്കാത്ത കറൻസി

കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂർ

ജീവിതകാലം മുഴുവന്‍ അധ്വാ നിച്ചു നേടിയ സമ്പത്ത് എടുക്കാത്ത നാണയമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം അമ്പരന്നു. ബാങ്കുകള്‍ക്കു മുമ്പില്‍ നീണ്ട വരികള്‍. ചൂടും തണുപ്പും രോഗവും ക്ഷീണവും വകവെക്കാതെ മണിക്കൂറുകള്‍ വരിനിന്ന് കിട്ടുന്ന തുച്ഛമായ സംഖ്യകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ നാം പണത്തിന്റെ വിലയറിഞ്ഞു.

Read More
ലേഖനം

സമയത്തിന്റെ വിലയറിഞ്ഞ്‌ ജീവിക്കുക

നാസിർ ബാലുശ്ശേരി

ഒരു നിമിഷംകൊണ്ട്‌ എന്തു ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ കഴിയില്ലെന്ന്‌ ഒരാൾ പറഞ്ഞാൽ അയാളെക്കാൾ വലിയ ഒരു പോയത്തക്കാരൻ ഈ ഉലകത്തിലില്ലെന്ന്‌ പറയേണ്ടിവരും. കാരണം വിവരസാങ്കേതിക വിദ്യയുടെ നെറുകയിലിരിക്കുന്ന ആധുനിക മനുഷ്യന്‌ ഒരു സെക്കന്റുകൊണ്ട്‌ അനന്ത സാധ്യതകളുള്ള പല പ്രവർത്തനങ്ങളും നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.

Read More
നേർവിചാരം

ജനങ്ങൾക്ക് ‘നേർപഥം’ കാണിക്കുക

കരുവള്ളി മുഹമ്മദ്‌ മൗലവി

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടറകളിൽ കഴിഞ്ഞിരുന്ന കേരളീയ മുസ്ലിം സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെളിച്ചം വിതറിയത്‌ ഇസ്‌ലാഹീ പ്രസ്ഥാനമാണ്‌. അന്ന്‌ സ്ത്രീകൾക്ക്‌ അടുക്കള മാത്രമായിരുന്നു ലോകം. ഇംഗ്ളീഷിനെ നരകത്തിലെ ഭാഷയായി പുരോഹിതന്മാർ മുദ്രകുത്തി.

Read More
നേർവിചാരം

ആദർശ ജീവിതത്തിന്റെ അനിവാര്യത

ഹുസൈൻ സലഫി, ഷാർജ

സത്യവിശ്വാസികൾ നിരന്തരം അല്ലാഹുവിനോട്‌ തേടിക്കൊണ്ടിരിക്കുന്നു; ഞങ്ങളെ നീ നേർപഥത്തിൽ നയിക്കണേ എന്ന്‌. ആര്‌ വിചാരിച്ചാലും ഒരാളെയും നേർവഴിയിലാക്കാനാവില്ല; നേർവഴി കാണിച്ചു കൊടുക്കാനേ കഴിയൂ. അതിലേക്ക്‌ ക്ഷണിക്കാനേ കഴിയൂ. നേർവഴിയിൽ ചേർക്കുന്നവൻ അല്ലാഹുവാണ്‌. നേർവഴിയിൽ എത്തിക്കഴിഞ്ഞാൽ അത്‌

Read More
നേർവിചാരം

എന്തുകൊണ്ട്‌ നേർപഥം?

ടി.കെ.അശ്‌റഫ്‌

നേര്‌ പറയാൻ തന്നെ എന്നതാണ്‌ അതിനുള്ള ഉത്തരം! കാരണം നേരിന്‌ വേണ്ടി നിലകൊള്ളുമെന്ന്‌ ഉറപ്പു നൽകിയ ആനുകാലികങ്ങളിൽ പലതും ദൗത്യനിർവഹണത്തിൽ ഉത്തരവദിത്തം മറന്ന്‌ ഇരയോടൊപ്പം ഓടുകയും വേട്ടക്കാരന്റെ ലക്ഷ്യം നേടിക്കൊടുക്കുകയും ചെയ്യുന്ന ദയനീയ സാഹചര്യം സംജാതമായി.

Read More
ശാന്തിഗേഹം

വിഷമിക്കേണ്ട, അല്ലാഹു കൂടെയുണ്ട്‌...

പ്രൊഫ: ഹാരിസ്ബിൻ സലീം

വ്യക്തിപരവും കുടുംബപരമായ പ്രശ്നങ്ങളിൽ അകപ്പെട്ട്‌ നീറുന്ന മനസ്സുമായി ജീവിതം തള്ളിനീക്കുന്നവർക്ക്‌ ആശ്വാസം പകരുന്നതും പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതുമായ പംക്തിയാണ്‌ `ശാന്തി ഗേഹം.` വായനക്കാർക്ക്‌ ഈ പംക്തിയിലേക്ക്‌ താഴെ കൊടുക്കുന്ന വാട്സാപ്പ്‌ നമ്പറിൽ ചോദ്യങ്ങൾ അയക്കാവുന്നതാണ്‌: 9656292244

Read More
ബാലപഥം

മാലിന്യങ്ങൾ എന്തു ചെയ്യും?

അബൂഫായിദ

ശരീഫ മിടുക്കിയായ കുട്ടിയാണ്‌. നന്നായി പഠിക്കും. അവൾക്ക്‌ വിശാലമായ ഒരു മുറിയുണ്ട്‌. അതിലാണ്‌ അവൾ കളിക്കുന്നതും ഉറങ്ങുന്നതും പഠിക്കുന്നതുമെല്ലാം. തന്റെ മുറി എപ്പോഴും ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കണമെന്ന്‌ ശരീഫക്ക്‌ നിർബന്ധമുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ അവൾ മുറിയുടെ ചുമരിലോ മറ്റോ കുത്തിവരക്കാറില്ല.

Read More
പാരന്റിംഗ്

ഇസ്‌ലാമിക് പാരന്റിംഗ്: പ്രാധാന്യവും ലക്ഷ്യവും

അഷ്‌റഫ്‌ എകരൂൽ

'പാരന്റിംഗ്' എന്ന പദം ഏറെ ശ്രദ്ധേയമാണ്. വിദ്യാസമ്പന്നരും അല്ലാത്തവരുമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്ന മേഖലയായി അത് മാറിയിരിക്കുന്നു. ഈ വിഷയത്തിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെയും പരിശീലന ക്ലാസ്സുകളുടെയും ആധിക്യവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

Read More