വിമര്‍ശനങ്ങളും ഖണ്ഡനങ്ങളും സഹിഷ്ണുതയോടെ

മുബാറക് ബിന്‍ ഉമര്‍ 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

മലയാളക്കരയിലെ മുസ്‌ലിം നവോത്ഥാന ചരിത്രം: 5

നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാരും നേതാക്കളും പരസ്പരം ആദരവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരായിരുന്നു. വൈജ്ഞാനിക വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണല്ലോ. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ അതില്‍ സ്വാഭാവികമായും വിമര്‍ശനമുണ്ടാകും. അവര്‍ വിമര്‍ശനത്തെയും ഖണ്ഡനത്തെയും സഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുവാന്‍ അവര്‍ക്കൊരു സങ്കോചവുമുണ്ടായിരുന്നില്ല.  സലഫികള്‍ക്കുണ്ടാകേണ്ട വിശാലമനസ്സും സഹിഷ്ണുതയും അവര്‍ക്കുണ്ടായിരുന്നു എന്നര്‍ഥം.

കര്‍മശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായിത്തന്നെ അവര്‍ പ്രകടിപ്പിച്ചിരുന്നു. അവരത് സ്വന്തം പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കുക കൂടി ചെയ്തിരുന്നുരുഎന്ന് പറയുമ്പോള്‍ സംഘടനാ പക്ഷപാതികള്‍ക്ക് അതിശയം തോന്നാം! വിശ്വസിക്കാന്‍ പ്രയാസം തോന്നാം! സമുന്നത പണ്ഡിതനായിരുന്നരുഎം.സി.സി. അഹ്മദ് മൗലവി (എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജ്യേഷ്ഠ സഹോദരന്‍)യുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ട് കെ. ഉമര്‍ മൗലവി കെ.എന്‍.എമ്മിന്റെ ഔദ്യോഗിക ജിഹ്വയായ അല്‍മനാറില്‍ തുടര്‍ച്ചയായി ലേഖനങ്ങളെഴുതി. 1953ലാണത്. അതു കാരണമായി അവര്‍ തമ്മില്‍ ഒരു പിണക്കവുമുണ്ടായില്ല. ഉമര്‍ മൗലവിയുടെ ഭാര്യയുടെ അടുത്ത ബന്ധുവായിരുന്നു അഹ്മദ് മൗലവി. സ്ത്രീകള്‍ക്ക് ജുമുഅ നമസ്‌കാരം നിര്‍ബന്ധമാണ് എന്ന വാദമുണ്ടായിരുന്നു അഹ്മദ് മൗലവിക്ക്. കെ.എന്‍.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച എ.കെ. അബ്ദുല്ലത്വീഫ് മൗലവിയും ഉമര്‍ മൗലവിയും വെള്ളിയാഴ്ച പെരുന്നാള്‍ വന്നാല്‍ ജുമുഅ നമസ്‌കരിക്കുന്നതിന്റെ മതവിധിയെപ്പറ്റി അഭിപ്രായ ഭിന്നതയുണ്ടായി. ആ ഭിന്നാഭിപ്രായങ്ങള്‍ അവര്‍ തുറന്ന് പ്രകടിപ്പിച്ചു. അതിന്റെ പേരില്‍ അവര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചില്ല. സീഫുഡ്‌സ് കയറ്റുമതി ചെയ്തിരുന്നരുകമ്പനികളുണ്ടായിരുന്നു കൊച്ചിയിലെ സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ സേട്ടുമാര്‍ക്ക്. കൂട്ടത്തില്‍ തവള മാംസം കയറ്റി അയക്കുന്ന കാര്യം അവര്‍ ആലോചിച്ചു. സലഫീ ആദര്‍ശക്കാരായിസേട്ടുമാരില്‍ ചിലര്‍ വിഷയം കെ.ജെ.യു.വിന് വിട്ടു. കെ.ജെ.യു കാര്യം ചര്‍ച്ചക്കെടുത്തു. വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. 1976 ജൂലായ് മാസത്തില്‍, തവളയിറച്ചി ഹലാലല്ല എന്ന് ഒരുരുഹദീഥിന്റെ അടിസ്ഥാനത്തില്‍ സമര്‍ഥിച്ചുകൊണ്ട് ഉമര്‍ മൗലവി പ്രബന്ധമവതരിപ്പിച്ചു. അതിനെ ഖണ്ഡിച്ചുകൊണ്ട്പ്രബന്ധമെഴുതിയത് അന്നത്തെ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് മൗലവിയായിരുന്നു. മദീനത്തുല്‍ ഉലൂമിന്റെ പഴയ ലൈബ്രറി ഹാളില്‍ ആ ചര്‍ച്ച നടപ്പോള്‍ അന്ന് അവിടെ ഒരുരുവിദ്യാര്‍ഥിയായിരുന്നരുഞാനും കേള്‍വിക്കാരനായി ഉണ്ടായിരുന്നു.

സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടോ, മാസപ്പിറവി - കണക്കും കാഴ്ചയും, ക്രിസ്ത്യാനികളുടെ ത്രിയേകത്വം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തവയില്‍ ചിലതുമാത്രം. മാസപ്പിറവി കാണാന്‍ സാധ്യതയില്ലാത്ത ദിവസം മാസം കണ്ടുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നോമ്പും പെരുന്നാളും യാഥാസ്ഥിതിക നേതൃത്വം നിശ്ചയിച്ചിരുന്ന ഒരുരുകാലഘട്ടം. മാസപ്പിറവി കണ്ട് നോമ്പും പെരുന്നാളും നിശ്ചയിക്കുന്നതിന്റെ രൂപം എങ്ങനെ? കാഴ്ചക്ക് എന്താണതില്‍ പ്രാധാന്യം? കണക്ക് പരിഗണിക്കണമോ? കാണാന്‍ സാധ്യത ഒരിക്കലുമില്ലാത്ത ദിവസം മാസപ്പിറവി കണ്ടുവെന്ന് പറഞ്ഞാല്‍ എന്തുചെയ്യണം? ഈ പ്രശ്‌നങ്ങള്‍ കെ.ജെ.യു. ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. ഒടുവില്‍ ഒരു നിലപാട് സ്വീകരിച്ചു. ഹിലാല്‍ കമ്മിറ്റി രൂപീകരിക്കുന്നത് അങ്ങനെയാണ്. വിഷയം ജനങ്ങളെ വിശദമായി പഠിപ്പിക്കുകയും ചെയ്തു.

ദഅ്‌വത്ത് രംഗത്ത് നേരിടുന്ന പുത്തന്‍ വാദങ്ങള്‍ ചര്‍ച്ച ചെയ്യാനും മുസ്‌ലിയാക്കള്‍ അവതരിപ്പിക്കുന്ന പുത്തന്‍ വാദങ്ങളെ വിശകലനം ചെയ്യാനും കെ.ജെ.യു. ശ്രദ്ധിച്ചിരുന്നു. ശിര്‍ക്കിനും ഖുറാഫാത്തുകള്‍ക്കും ബിദ്അത്തുകള്‍ക്കും പല പുതിയ രേഖകളും ദുര്‍വ്യാഖ്യാനത്തിലൂടെ അവതരിപ്പിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ കൂടെ നിര്‍ത്താന്‍ പാടുപെട്ടിരുന്നു യാഥാസ്ഥിതിക പണ്ഡിതന്മാര്‍. ആ ദുര്‍വ്യാഖ്യാനങ്ങളെ പ്രമാണബദ്ധമായി ഖണ്ഡിക്കാന്‍ കിതാബുകള്‍ നോക്കാനും ചര്‍ച്ചചെയ്യാനും കെ.ജെ.യു.വിന്റെ ആഭിമുഖ്യത്തില്‍ ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ പുളിക്കല്‍ ഒത്തുകൂടാറുണ്ടായിരുന്നു. അത് 2012വരെ തുടര്‍ന്ന് പോന്നിട്ടുണ്ട്.

1990കളില്‍ കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനുള്ളില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉരുണ്ടു കൂടുകയുണ്ടായി. സംഘടനയുടെ യുവ വിഭാഗത്തിലെ ഒരു പ്രത്യേക വിംഗ് (വളണ്ടിയര്‍ കോര്‍ - വി.സി. എന്ന പേരിലാണവര്‍ അറിയപ്പെട്ടത്) ഗൂഢമായ പ്രവര്‍ത്തങ്ങളും പരിപാടികളും ആവിഷ്‌കരിച്ചു. സംഘടനക്കുള്ളില്‍ സംഘടനയെ നിയന്ത്രിക്കാന്‍ വരെ ശക്തിയുള്ള ഒരു വിഭാഗമായിത്തീര്‍ന്നു അവര്‍. മുജാഹിദ് പ്രസ്ഥാനം നാളിതുവരെ തുടര്‍ന്നു വന്ന പല നയനിലപാടുകളോടും അവര്‍ക്ക് ഭിന്നതയുണ്ടായി. പ്രമാണങ്ങള്‍ സ്വീകരിക്കേണ്ടത് സലഫീമന്‍ഹജ് അനുസരിച്ചായിരിക്കണം എന്ന നിലപാടിനെ അവര്‍ എതിര്‍ത്തു. ക്വുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ക്വിയാസ് എന്നീ നാലു പ്രമാണങ്ങള്‍ക്ക് പുറമെ സലഫീ മന്‍ഹജ് എന്നൊരുരുഅഞ്ചാം പ്രമാണം പുതിയതായി കൂട്ടിച്ചേര്‍ക്കുകയാണ് എന്നും അതൊരുരുഗള്‍ഫ് ഇറക്കുമതിയാണ് എന്നും അവര്‍ ആരോപിച്ചു. ശിര്‍ക്കിനെയും ബിദ്അത്തിനെയും എതിര്‍ക്കേണ്ടത് തന്നെ; എങ്കിലും ശൈലി ഒന്ന് മയപ്പെടുത്തണം, സാമൂഹ്യ സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം എന്നും അവര്‍ പറഞ്ഞു. സംഗീതം, കണ്ണേറ്, സിഹ്ര്‍, പിശാച് ബാധ തുടങ്ങിയ വിഷയങ്ങളിലും അവര്‍ സലഫികളുമായി ഭിന്നിച്ചു. ഒട്ടനവധി ഹദീഥുകളെ തള്ളിക്കളയാനും അവരെ നയിക്കുന്ന പണ്ഡിതന്മാര്‍ക്ക് ഒരു സങ്കോചവുമുണ്ടായില്ല. ഗള്‍ഫിലും മറ്റും സുറൂറിസം പ്രചരിച്ചുവന്നതും ഇതേകാലത്തായിരുന്നു. അതിന്റെ അലയൊലികള്‍ കേരളക്കരയിലുമെത്തി. ഭിന്നതകള്‍ പുറത്തുവരാന്‍തുടങ്ങി. നേതാക്കളില്‍ നിന്ന് സാധാരണക്കാരിലേക്ക് അത് പടര്‍ന്നു. ഒടുവില്‍ ഭിന്നതയുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി. കെ.ജെ.യു. സജീവമായി രംഗത്തു വന്നു. വിശദമായ ചര്‍ച്ച നടത്തി. പതിനെട്ട് വിഷയങ്ങള്‍... അവയെല്ലാം കൃത്യമായി എഴുതി രേഖപ്പെടുത്തി. ഇരു വിഭാഗത്തു നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഇരുപത്തൊന്ന് പണ്ഡിതന്മാര്‍ ഒപ്പിട്ട രേഖ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഭിന്നാഭിപ്രായമുണ്ടായ വിഷയങ്ങളെക്കുറിച്ച് ഈ രൂപത്തില്‍ വ്യവസ്ഥാപിതമായും വിശദമായും ചര്‍ച്ചചെയ്ത് തീരുമാനമെടുത്ത ഒരു ചരിത്രം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ലെന്ന്ന്നു വേണം പറയാന്‍. ഭിന്നത പരിഹരിക്കാന്‍ ജംഇയ്യത്തുല്‍ ഉലമ പരമാവധി പരിശ്രമം നടത്തി എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുത്. ആ രേഖ താഴെ കൊടുക്കുന്നു: 

2001 ജൂണ്‍ 4ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍

മാന്യരേ, അസ്സലാമുഅലൈക്കും.

അടുത്തകാലത്തായി നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ ആദര്‍ശ രംഗത്തെ അഭിപ്രായഭിന്നതകള്‍ സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഒട്ടേറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചത് താങ്കള്‍ക്കും അറിയാമല്ലോ. 

അവ പണ്ഡിതോചിതമായി പരിഹരിക്കുന്നതിനുനുവേണ്ടി സംഘടനാ നേതൃത്വം കോര്‍ഡിനേഷന്‍ വകുപ്പ് മുഖേന ശ്രമങ്ങളാരംഭിച്ചു. നേരത്തെയുള്ള മാധ്യസ്ഥ നിര്‍ദേശങ്ങളിലെ മാര്‍ഗരേഖയനുസരിച്ചു തന്നെ നമ്മുടെ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമായില്‍ നിന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടേണ്ടത്. 

ആയതിനാല്‍, നേതൃതലത്തില്‍ പലതവണ കൂടിയാലോചനകള്‍ നടന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാം സ്വീകാര്യമായ ഒരു ഫോര്‍മുല തയ്യാറാക്കുകയും അത് ജംഇയ്യത്തുല്‍ ഉലമാ അംഗീകരിക്കുകയും ചെയ്തു. 

27-4-2001ന് ഇരു വിഭാഗത്തില്‍ നിന്നും അഞ്ചുവീതം പണ്ഡിതന്മാര്‍ ചേര്‍ന്ന് ഭിന്നതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ട നടപടിക്രമങ്ങളും വ്യവസ്ഥകളും അംഗീകരിച്ചു. അനന്തരം, ഓരോ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം പണ്ഡിതന്മാര്‍ ചേര്‍ന്ന് ഭിന്നതയുള്ള വിഷയങ്ങളെക്കുറിച്ച് 16-5-2001ന് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് കൈമാറി. പ്രസ്തുത പ്രബന്ധങ്ങളെ കൂടുതല്‍ പഠനത്തിന് വിധേയമാക്കി. 23-5-2001ന് ഓരോ പ്രബന്ധംകൂടി ഇരു വിഭാഗവും അവതരിപ്പിച്ചു. ശേഷം 26-5-2001ന് കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വാഹകസമിതിയുടെ സാന്നിധ്യത്തില്‍ പ്രബന്ധങ്ങളിലെ വിഷയങ്ങളെ സംബന്ധിച്ച് ഇരു വിഭാഗങ്ങളിലെയും 10 വീതമുള്ള പണ്ഡിതന്മാര്‍ മുഖാമുഖം ചര്‍ച്ചയും നടത്തി. 

4-6-2001 ന് ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വാഹകസമിതിയുടെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത യോഗം, പ്രസ്തുത വിഷയങ്ങളെക്കുറിച്ച് ഏകകണ്ഠമായ തീരുമാനമെടുക്കുകയും ചെയ്തു. ഈ തീരുമാനങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ 23-6-2001 ന് ചേര്‍ന്ന കെ. എന്‍. എം. ഭരണസമിതി തീരുമാനിച്ചു. തൗഹീദ് പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന നമ്മുടെ ഈ മഹത്തായ പ്രസ്ഥാനത്തെ ഏകോപിപ്പിക്കുവാനും മുഴുവന്‍ അംഗങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനങ്ങളെടുക്കുവാനും അനുഗ്രഹിച്ച അല്ലാഹുവിനാണ് സര്‍വസ്തുതിയും.

എന്നാല്‍, പരലോക ചിന്തയോടെ അല്ലാഹുവിന്റെ വിചാരണ ഭയപ്പെട്ടുകൊണ്ട് സംഘടിപ്പിക്കപ്പെട്ട ഈ ചര്‍ച്ചയെ സംബന്ധിച്ച് നിരുത്തരവാദപരവും അസത്യജഡിലവുമായ ഒരുരുക്ഷുദ്രകൃതി സലഫി പബ്ലിക്കേഷന്‍ എന്ന പേരില്‍ നാഥനില്ലാതെ വിതരണം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഐക്യത്തെ വെറുക്കുന്നക്കുദുശ്ശക്തികളാണ് ഇതിനുനു പിന്നിലുള്ളത്. ഇത്തരം നീക്കങ്ങളെ പൂര്‍ണമായും നാം അവഗണിക്കേണ്ടതാണ്.

ഈ പ്രശ്‌നത്തിലുള്ള സംഘടനയുടെ അവലംബരേഖ കൂടിയായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഏകകണ്ഠമായ തീരുമാനത്തിന്റെ ശരിപ്പകര്‍പ്പ് ചുവടെ ചേര്‍ക്കുന്നു. പ്രസ്തുത തീരുമാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് കൂടുതല്‍ ഐക്യത്തോടെ പ്രബോധന രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

പ്രാര്‍ഥനയോടെ,

കെ.എന്‍.എം കോര്‍ഡിനേഷന്‍ വകുപ്പിനുനുവേണ്ടി, 

ടി.പി. അബ്ദുല്ലക്കോയ മദനി (ഒപ്പ്) 

(പ്രസി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)

(കെ.എന്‍.എം. കോര്‍ഡിനേഷന്‍ വകുപ്പിന്റെ ആവശ്യപ്രകാരം കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വാഹകസമിതിയുടെ അംഗീകാരത്തോടെ നടന്ന പണ്ഡിത ചര്‍ച്ചയുടെ തുടര്‍ച്ചയായി തീരുമാനത്തിന് വേണ്ടി 2001 ജൂണ്‍ 4 ന് മദീനത്തുല്‍ ഉലൂം ലൈബ്രറിയില്‍ ചേര്‍ന്ന കെ.ജെ.യു. നിര്‍വാഹകസമിതി യോഗത്തിന്റെ മിനുട്‌സ്).

അധ്യക്ഷവേദിയില്‍ നിന്ന് ജ. ടി.പി. അബ്ദുല്ലക്കോയ മദനി യോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. നിര്‍ഭാഗ്യകരമായി നമ്മുടെ പ്രസ്ഥാനത്തിനുള്ളില്‍ ഉണ്ടായ ഭിന്നത എത്രയും വേഗം അവസാനിപ്പിക്കാനുള്ള തീരുമാനം ഈ സമിതിയില്‍ നിന്നുണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രസീഡിയത്തിന്റെ പ്രത്യേക അനുമതിയോടെ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിച്ചു:

ശബാബ് എഡിറ്റോറിയലില്‍ പൊതുതാല്‍പര്യമേഖല കണ്ടെത്തുന്നതിനെ സംബന്ധിച്ച് എഴുതിയത് ഒരുരുപ്രത്യേക സന്ദര്‍ഭത്തില്‍ സ്വന്തമായി തോന്നിയ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ്. സംഘങ്ങളോ വ്യക്തികളോ അങ്ങനെ എഴുതാന്‍ ആവശ്യപ്പെടുകയോ ആരുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. അതിലെ തെറ്റുകള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തരവാദി, അതിനെ ന്യായീകരിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കിട്ടിയ കുറിപ്പുകള്‍ ശബാബ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എഡിറ്റോറിയല്‍ ഒരു പുസ്തകമാക്കിയപ്പോള്‍ പ്രസ്തുത ലേഖനം ഒഴിവാക്കിയിട്ടുമുണ്ട്. 

ഖര്‍ദാവിയുടെ ലേഖനം ഖത്തറില്‍ നിന്ന് എം.എം. നദ്‌വി പരിഭാഷപ്പെടുത്തി അയച്ചു തന്നത് ഒരു റിപ്പോര്‍ട്ട് എന്ന നിലയില്‍ പ്രസിദ്ധീകരിക്കാന്‍ മാത്രമെ ഞാന്‍ നിര്‍ദേശിച്ചിട്ടുള്ളൂ. എന്നാല്‍ അത് ഒന്നാം പേജില്‍ വന്നത് എന്റെ അറിവോടെയല്ല. അതിലെ ആശയങ്ങള്‍ തെറ്റാണെന്ന്ന്നുവിശദീകരിച്ചുകൊണ്ട് രക്ഷാകര്‍തൃത്വം, വിധികര്‍തൃത്വം, ആരാധ്യത എന്ന തലക്കെട്ടില്‍ എന്റെ ലേഖനം ശബാബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇസ്‌ലാം ഒന്നാം വാള്യത്തില്‍ അല്ലാഹുവിന്റെ സ്വിഫതിനെ സംബന്ധിച്ച് സലഫി ആശയങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും പ്രസിദ്ധീകരിക്കാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. അതിന്റെ ലേഖകന്‍ തെറ്റു തിരുത്താന്‍ ആവശ്യപ്പെടുകയും ആ വിവരം യുവത ഡയറക്ടറെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

അല്ലാഹുവിന്റെ സ്വിഫതുകളെ സംബന്ധിച്ച് തഅ്‌വീല്‍ നല്‍കണം എന്ന് സമര്‍ഥിക്കുന്ന ഡോ. ഇ.കെ. അഹ്മദ് കുട്ടിയുടെ ലേഖനം സലഫി ആദര്‍ശത്തിന് യോജിക്കാത്തതിനാല്‍ പ്രസിദ്ധീകരിക്കാതിരിക്കലാണ് നല്ലതെന്ന് ഞാന്‍ കുറിപ്പ് എഴുതിക്കൊടുത്തതാണ്. പിന്നെ എങ്ങനെയാണത് ശബാബില്‍ പ്രസിദ്ധീകരിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ ഈ ലേഖനത്തെ ഖണ്ഡിച്ചു കൊണ്ട് ജ. എം.ഐ. മുഹമ്മദലി എഴുതിയ ലേഖനം ശബാബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ നല്‍കാനും ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഞാന്‍ തയ്യാറാണ്. 

അബ്ദുല്‍ ഹമീദ് മദനിയുടെ വിശദീകരണം ടി. പി. അബ്ദുല്ലക്കോയ മദനി വളരെ ആദരപൂര്‍വം സ്വാഗതം ചെയ്തു.

തുടര്‍ന്ന്, യോഗനടപടികള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെതിനെക്കുറിച്ച ചര്‍ച്ചയില്‍ താഴെ പറയുന്ന തീരുമാനമുണ്ടായി: 

പ്രബന്ധം അവതരിപ്പിച്ച ഇരുപക്ഷത്ത് നിന്നും മൂന്ന് പേര്‍ വീതം (കെ.കെ. മുഹമ്മദ് സുല്ലമി, സി.പി. ഉമര്‍ സുല്ലമി, ഹുസൈന്‍ മടവൂര്‍, പി.കെ. അലി അബ്ദുര്‍റസാഖ് മൗലവി, എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി, അബ്ദുര്‍റഹ്മാന്‍ സലഫി) വെവ്വേറെയും ഒന്നിച്ചും ടി.പി.യുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ തീമാനിച്ചുകൊണ്ട് ഉച്ചക്ക് ശേഷം ചേരാന്‍ വേണ്ടി 12:30ന് യോഗം തല്‍ക്കാലം പിരിഞ്ഞു. (അവസാനിച്ചില്ല)

0
0
0
s2sdefault