തീവ്രവാദത്തിന്റെ കടന്നുവരവ്‌

അൻവർ അബൂബക്കർ

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

തീവ്രവാദം വെറുക്കുന്ന മതം: 3

ശരിയായ ഇസ്ലാമിക ആദർശത്തിൽ നിന്നും വ്യതിചലിച്ചു പോകുന്ന, ലോകത്തിന്‌ നാശം വിതക്കുന്നഒരു കൂട്ടരെ കുറിച്ച്‌ അന്തിമദൂതൻ(സ്വ) പ്രവചിച്ചിട്ടുണ്ട്‌. പ്രസ്തുത കൂട്ടരുടെ വലയത്തിലാകാതിരിക്കാൻ വേണ്ട മുന്നറിയിപ്പുകളും അദ്ദേഹം നൽകിക്കഴിഞ്ഞു. ഹുനൈൻ യുദ്ധാനന്തരം യുദ്ധാർജിത സമ്പത്ത്‌ വീതംവെക്കുന്ന സമയത്ത്‌, ദുൽഖുവൈസിറ എന്ന മനുഷ്യൻ തിരുദൂതരുടെ ഭാഗംവെക്കലിനെ പരസ്യമായി വിമർശിച്ചു. നീതിയോടുകൂടിയല്ല പ്രവാചകൻ പ്രവർത്തിച്ചതെന്നായിരുന്നു അയാളുടെ വാദം. ഞാൻ നീതി പാലിക്കുന്നില്ലെങ്കിൽ പിന്നെóവേറെ ആരാണ്‌ നീതി പാലിക്കുക എന്ന്‌ കാരുണ്യത്തിന്റെ നിറകുടമായ ആ പ്രവാചകൻ ആക്ഷേപകന്‌ പ്രത്യുത്തരവും കൊടുത്തു. പ്രവാചകനോട്‌ അപമര്യാദയായി സംസാരിക്കുകയും ശകാരിക്കുകയും ചെയ്ത ഈ വ്യക്തിയെ വെറുതെ വിട്ടുകൂടാ എന്ന നിശ്ചയത്തോടെ ഉമർ(റ) അന്നേരം അയാളെ വധിക്കുവാൻ പ്രവാചകനോട്‌ അനുവാദം ചോദിച്ചു. അവനെ വിട്ടേക്കുവാനായിരുന്നു അന്തിമദൂതന്റെ കൽപന. അനന്തരം അയാളിൽ നിന്ന്‌ പുറപ്പെടാൻ പോകുന്നó വിപത്തുകളെ കുറിച്ച്‌ പ്രവാചകൻ(സ്വ) പ്രവചിക്കുകയുണ്ടായി. ഒട്ടുമിക്ക ഹദീഥ്‌ ഗ്രന്ഥങ്ങളും നബി(സ്വ)യുടെ ഈ പ്രവചനങ്ങൾ രേഖീകരിക്കപ്പെട്ടിട്ടുള്ളതാണ്‌.

ഹദീഥ്‌ ഗ്രന്ഥങ്ങളിലുള്ള പ്രസ്തുത മുന്നറിയിപ്പുകൾ ക്രോഡീകരിച്ചാൽðമുഹമ്മദ്‌ നബി(സ്വ) കരുതാൻ പറഞ്ഞവരുടെ സ്വഭാവം ഇപ്രകാരം ഗ്രഹിക്കാം: അവന്‌ (ദുൽഖുവൈസിറക്ക്‌) ചില അനുയായികൾ വരാനിരിക്കുന്നു. നിങ്ങളിലൊരുത്തന്റെ നമസ്കാരവും അവരുടെ നമസ്കാരവും തുലനം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ നമസ്കാരമൊക്കെ തുച്ഛമായി തോന്നും. അവരുടെ നോമ്പും നിങ്ങളുടെ നോമ്പും അതുപോലത്തന്നെ. അവർ ക്വുർആൻ ഓതുന്നതാണ്‌, എന്നാൽðഅത്‌ അവരുടെ തൊണ്ടക്കുഴിവിട്ട്‌ താഴേക്കിറങ്ങുകയില്ല. അമ്പ്‌ ഒരു വേട്ടമൃഗത്തെയും തുളച്ച്‌ പുറത്തേക്ക്‌ തെറിച്ചുപോകുന്നതുപോലെ അവർ ദീനിൽനിന്നും തെറിച്ചുപോകും. ജനങ്ങൾക്കിടയിൽ?ഭിന്നിപ്പുണ്ടാകുന്നóകാലത്തും സമയത്തുമാണ്‌ ഇവർ പ്രത്യക്ഷപ്പെടുക.

ഈ പ്രവചനങ്ങൾ നബി(സ്വ)യുടെ അനുയായികൾ ജീവിച്ചിരുന്നóകാലഘട്ടത്തിൽ തന്നെó പുലർന്നതാണ്‌. മേðപറഞ്ഞ വിശേഷണങ്ങളടങ്ങിയ ഒരു കൂട്ടമാളുകൾ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ദുരുപയോഗം ചെയ്തു, സമൂഹത്തിൽðരക്തച്ചൊരിച്ചിലുണ്ടാക്കി, സമാധാനാന്തരീക്ഷം പാടെ തകർത്തുകളഞ്ഞു. ചരിത്രത്തിൽ ഖവാരിജുകൾ എന്നóപേരിലാണ്‌ ആ അക്രമികൾ അറിയപ്പെടുന്നത്‌. നബി(സ്വ)യുടെ പ്രവചനം പോലെ, ഖവാരിജുകൾ ക്വുർആൻ പാരായണം ചെയ്തിരുന്നു. പക്ഷേ, അതിന്റെ അധ്യാപനം ഗ്രഹിക്കാൻ അവർക്ക്‌ സാധിച്ചില്ല; അതവരുടെ തൊണ്ടക്കുഴിയിൽ നിന്ന്‌ താഴേക്കിറങ്ങിയില്ല. അല്ലാഹു ഉത്തമസമുദായമാണെന്ന്‌ വിശേഷിപ്പിച്ച, പ്രവാചകൻ(സ്വ) ഈ നൂറ്റാണ്ടിലെ ഉത്തമരെന്ന്‌ സാക്ഷ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ അനുചരൻമാരെ കാഫിറുകളും (സത്യനിഷേധികളും) മുശ്‌രിക്കുകളും (ബഹുദൈവാരാധകരും) എന്നാക്ഷേപിച്ചാണ്‌ ഈ കൂട്ടർ പ്രത്യക്ഷപ്പെട്ടത്‌. ഇത്രയും ഗൗരവതരമായ ആരോപണം പ്രവാചകാനുചരൻമാർക്കു നേരെ ഉന്നയിക്കാൻ അവർ ഉപയോഗപ്പെടുത്തിയത്‌, പരിശുദ്ധ ക്വുർആനിലെ `ഇനിൽðഹുക്മു ഇല്ലാ ലില്ലാഹ്‌` അഥവാ `വിധികർതൃത്വം അല്ലാഹുവിന്‌ മാത്രം` എന്നസൂക്തഭാഗമാണ്‌.óമുസ്ലിംകൾക്കിടയിൽ വൈഷമ്യം സ്യഷ്ടിച്ചുകൊണ്ട്‌ രംഗപ്രവേശം ചെയ്ത അവർ പിന്നീട്‌ പ്രവാചകന്റെ അനുയായികളുമായി ഏറ്റുമുട്ടുകയും തൻമൂലം കൊല്ലപ്പെടുകയുമാണ്‌ ഉണ്ടായത്‌.

വിധികർതൃത്വം അല്ലാഹുവിന്‌ മാത്രം എന്നു പറഞ്ഞുകൊണ്ട്‌ ഖവാരിജുകൾക്ക്‌ ശേഷം ചരിത്രത്തിലാരും ഉദയംചെയ്തിട്ടില്ലായിരുന്നു. എന്നാൽ സമീപകാലത്ത്‌ അതിന്‌ അപവാദമായി ചില സംഘങ്ങൾ പ്രത്യക്ഷപ്പെട്ടതായി നാം കാണുന്നു. നിലവിലുള്ള ഭരണകൂടങ്ങളെ അട്ടിമറിച്ച്‌ തങ്ങളുടെ വികലമായ ആദർശത്തിലധിഷ്ഠിതമായ ഭരണം സ്ഥാപിക്കാൻ `ജിഹാദി`നിറങ്ങാനുള്ള പോർവിളിയും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളുമാണ്‌ അവർ നടത്തിക്കൊണ്ടിരിക്കുന്നത്‌. പ്രസ്തുത സംഘങ്ങൾ പ്രചരിപ്പിക്കുന്ന ആദർശത്തിന്റെ വേര്‌ എവിടെചെന്നെത്തുന്നു എന്നും, അവർ കൂറുപുലർത്തുന്നത്‌ ആരോടാണ്‌ എന്നും മുസ്ലിം ലോകം തിരിച്ചറിയേണ്ടതുണ്ട്‌.

പിഴച്ച കക്ഷിയായ ഖവാരിജുകൾ ഉന്നയിച്ച അതേ വാദഗതികൾ ഭേദഗതികളില്ലാതെ അവതരിപ്പിച്ചുകൊണ്ട്‌ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽðഒരു വിഭാഗം പ്രത്യക്ഷപ്പെട്ടു. ഒരു നൂറ്റാണ്ട്പിന്നിടുമ്പോഴേക്കും ചികിത്സിക്കാൻ കഴിയാത്ത രൂപത്തിലുള്ള അനാരോഗ്യകരമായ വളർച്ചയാണ്‌ അവർക്കുണ്ടായത്‌. മനുഷ്യന്‌ യാതൊരുവിധത്തിലും വിധി നിർണയിക്കാനുള്ള അധികാരമില്ല എന്നó സമീപകാല ഒച്ചപ്പാടുകൾ അവരിൽðനിന്നാണ്‌ ലോകം ശ്രവിച്ചത്‌.

നാലാം ഖലീഫയായ അലി(റ)വും അറിയപ്പെട്ട സ്വഹാബിയായ മുആവിയ(റ)വും തമ്മിലുണ്ടായ തർക്കം യുദ്ധത്തിൽ കലാശിക്കുകയായിരുന്നു. സ്വഹാബികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പരിസമാപ്തിക്കുവേണ്ടി ശ്രമിച്ചപ്പോൾ, അനുരഞ്ജനത്തിന്‌ ഇരുവിഭാഗത്തിðനിന്നുമായി അബൂമുസൽഅശ്അരി(റ)യും അംറുബ്നുൽ ആസ്വി(റ)യും തെരഞ്ഞെടുക്കപ്പെടുകയും അവരുടെ വിധി അംഗീകരിക്കുവാൻ ഇരുകൂട്ടരും ധാരണയാവുകയും ചെയ്തു. പ്രസ്തുത നടപടിയെ നിരാകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ടാണ്‌ ഖവാരിജുകൾ ഒരു കക്ഷിയായി പ്രത്യക്ഷപ്പെടുന്നത്‌. `വിധികർതൃത്വം അല്ലാഹുവിന്‌ മാത്രം` എന്ന്‌ പരിശുദ്ധ ക്വുർആൻ മൂന്ന്‌ സ്ഥലങ്ങളിലായി പറഞ്ഞത്‌ (6:57, 10:40, 10:67) കാണാം. തദവസരത്തിൽ ഈ സൂക്തങ്ങളെയാണ്‌ ദുർന്യായത്തിന്‌ അവർ തെളിവ്‌ പിടിച്ചത്‌. മധ്യസ്ഥൻമാരായി തെരഞ്ഞെടുക്കപ്പെട്ട `മനുഷ്യർ`ക്ക്‌ വിധിക്കുവാനുള്ള അധികാരമില്ലെന്നും അതിനുള്ള അധികാരം അല്ലാഹുവിന്‌ മാത്രമാണെന്നുമായിരുന്നു അവരുടെ വാദം. വചനം സത്യമെങ്കിലും ഇവരുടെ ഉദ്ദേശ്യം തെറ്റാണെóഅർഥവത്തായ മറുപടിയാണ്‌ അന്നേരം അലി(റ) അവർക്ക്‌ നൽകിയത്‌.

മതപരമായ (ശറഇയായ) നിയമങ്ങൾ ഉണ്ടാക്കാൻ അല്ലാഹുവിന്‌ മാത്രമാണ്‌ അധികാരമുളളത്‌; ഇത്‌ അംഗീകരിക്കാത്തവർ മുസ്ലിംകളാവുകയില്ല. അല്ലാഹുവിന്റെ നിയമങ്ങൾക്ക്‌ വിരുദ്ധമാകാത്ത ഭൗതികമാത്രമായ നിയമങ്ങളുണ്ടാക്കാൻ അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യർക്കും അവകാശമുണ്ട്‌. ഇവ രണ്ടും കൂട്ടിക്കലർത്തിയാണ്‌ സമൂഹത്തിൽðഖവാരിജുകൾ കുഴപ്പമുണ്ടാക്കിയത്‌. ഇതുതന്നെയാണ്‌ ഇന്ന്‌ ഖവാരിജുകളുടെ പിന്തുടർച്ചക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്‌.

1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറിലെ ഇസ്ലാമിയാ പാർക്കിൽ ചേർന്ന ജമാഅത്തെ ഇസ്ലാമി രൂപീകരണ സമ്മേളനത്തോടു കൂടി ഈ അപശബ്ദം ലോകത്തിലേക്ക്‌ വീണ്ടും പ്രസരിച്ചു. പ്രസ്ഥാന നായകൻ സയ്യിദ്‌ അബുൽ അഅ​‍്ലാ മൗദൂദി അവരുടെ ലക്ഷ്യം വിശദീകരിച്ചതിൽ ഇങ്ങനെ കാണാം: “ചുരുക്കത്തിൽ ജമാഅത്തിന്റെ മുമ്പിലുള്ള ലക്ഷ്യം നിസ്സാരമോ ലളിതമോ അല്ലെന്ന്‌ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടതുണ്ട്‌. ലോകത്തിലെ മുഴുവൻ ജീവിത വ്യവസ്ഥകളെയും മാറ്റിത്തിരുത്തേണ്ടവരാണ്‌ അവർ. ധാർമികവും രാഷ്ട്രീയവും നാഗരികവും സാമ്പത്തികവും സാമൂഹികവുമായ സകല വ്യവസ്ഥകളെയും അവർക്ക്‌ മാറ്റേണ്ടതുണ്ട്‌. ദൈവധിക്കാരത്തിന്റെ അടിത്തറയിൽ ഉയർത്തപ്പെട്ട സകല വ്യവസ്ഥകളെയും തുടച്ചുമാറ്റി ദൈവാനുസരണത്തെ ആധാരമാക്കിയുള്ള ഒരു വ്യവസ്ഥ അവർക്ക്‌ സ്ഥാപിക്കേണ്ടതുണ്ട്‌. ഈ മാർഗത്തിൽ സകല പൈശാചിക ശക്തികളോടും അവർക്ക്‌ ഏറ്റുമുട്ടേണ്ടതുണ്ട്‌. ഇതൊരു നിസ്സാര കാര്യമാണെന്ന്‌ മനസ്സിലാക്കിയാണ്‌ വരുന്നതെങ്കിൽ പ്രയാസങ്ങളുടെ പർവതങ്ങൾ അധികം വൈകാതെ തന്നെ അവരുടെ മനക്കരുത്ത്‌ തകർക്കും. അതിനാൽðകാൽð മുന്നോട്ടെടുത്തുവെക്കുന്നതിന്‌ മുമ്പ്‌ ഓരോരുത്തരും നല്ലവണ്ണം മനസ്സിലാക്കണം, തങ്ങൾ ഏതൊരു മാർഗത്തിലാണ്‌ കാലെടുത്തുവെക്കുന്നതെന്ന്‌. ഈ പാതയിൽðമുന്നോട്ടു നീങ്ങുന്നതും പിന്നോട്ട്‌ വലിയുന്നതും ഒരു പോലെയല്ല. ഇവിടെ പിൻവലിയുന്നതിന്റെ അർഥം മുർതദ്ദാവുന്നതിന്‌ സമമാണ്‌. ഈ ജമാഅത്തിൽ നിന്ന്‌ പുറത്തുപോകുന്നത്‌ മുർത്തദ്ദാവലാണ്‌ എന്ന്‌ പറഞ്ഞതിനർഥം; അല്ലാഹുവിന്റെ മാർഗത്തിൽ മുന്നോട്ട്‌ കാലെടുത്ത്‌ വെച്ചശേഷം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആപത്തുകളും കണ്ട്‌ പിൻമാറുന്നത്‌ യഥാർഥത്തിൽ മുർത്തദ്ദാവലാണെന്നാണ്‌ പറഞ്ഞത്‌“ (ഇത്‌ വ്യത്യസ്തമായ ഒരു സംഘടന, പ്രബോധനം ജ.ഇ. അമ്പതാം വാർഷിക പതിപ്പ്‌).

ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട്‌ ജമാഅത്തിന്റെ സ്ഥാപകനേതാവ്‌ പ്രവർത്തകരെ ഓർമിപ്പിച്ചു: ”ഈ ഇസ്ലാമിക പാർട്ടി രൂപംകൊള്ളുന്നതോടെ അത്‌ നിലവിൽ വന്നóലക്ഷ്യസാക്ഷാത്കാരത്തിന്റെ മാർഗത്തിൽ ജിഹാദ്‌ ആരംഭിക്കുകയായി. അനിസ്ലാമികമായ അടിത്തറകളിൽ നിലനിൽക്കുന്നó ഭരണവ്യവസ്ഥകൾ നശിപ്പിക്കുക, അവയെ വേരോടെ പിഴുതെറിയുക, പകരം വിശുദ്ധ ക്വുർആൻ അല്ലാഹുവിന്റെ വചനം?എന്ന്‌ വിശേഷിപ്പിച്ച നീതിനിഷ്ഠവും മധ്യമവുമായ നിയമങ്ങളുടെ അസ്തിവാരത്തിൽസ്ഥാപിതമായ സാമൂഹിക ക്രമം സംസ്ഥാപിക്കുക എന്നതാണത്‌. ഇവക്കെല്ലാം വേണ്ടി അത്യധ്വാനം ചെയ്യുന്നതിൽðനിന്ന്‌ ഒഴിവാകാതിരിക്കുകയെന്നത്‌ അതിന്റെ പ്രകൃതത്തിലും താൽപര്യത്തിലും പെട്ടതാണ്‌. ഈ പാർട്ടി ഇസ്ലാമിക സിദ്ധാന്തങ്ങളിലധിഷ്ഠിതമായ നിയന്ത്രണത്തിലും സത്യത്തിന്റെ സംസ്ഥാപനത്തിലും ഭരണസമ്പ്രദായത്തിന്റെ പരിവർത്തനത്തിനും സാധ്യമായ ശ്രമങ്ങൾ വ്യയം ചെയ്യുകയും ഈ മാർഗത്തിൽ ശരിയാംവിധം ജിഹാദ്‌ നടത്തുകയും ചെയ്യുന്നില്ലെങ്കിൽ ലക്ഷ്യം പൂർത്തീകരിക്കുന്നതിലും പാർട്ടിയുടെ രൂപീകരണോദ്ദേശ്യം അന്വർത്ഥമാക്കുന്നതിലും അത്‌ പരാജയപ്പെട്ടതായാണ്‌ കണക്കാക്കപ്പെടുക“ (അബുൽ അഅ​‍്ലാ മൗദൂദി, ജിഹാദ്‌, പേജ്‌ 22).

ഏറെ വിശദീകരണത്തിനു ശേഷം മൗദൂദി പ്രസ്ഥാന പ്രവർത്തകരോട്‌ ഊന്നിപ്പറയുകയാണ്‌: ”ആരെങ്കിലും തന്റെ ലക്ഷ്യസാക്ഷാത്ക്കരണത്തിനായി പ്രവർത്തിക്കാതിരിക്കുകയും ഈ ബാധ്യത സംബന്ധിച്ച്‌ അശ്രദ്ധനാവുകയും ചെയ്യുന്നുവെങ്കിൽðഅവന്റെ അവകാശവാദം പൊള്ളയാണെന്ന്‌ മനസ്സിലാക്കേണ്ടതാണ്‌. സത്യവിശ്വാസം അവന്റെ അകത്തളങ്ങളിൽ പ്രവേശിച്ചിട്ടില്ലെന്നാണതിനർഥം“(അതേ പുസ്തകം, പേജ്‌ 25).

0
0
0
s2sdefault