പാഥേയം

ലുബിന ഹനീഫ്, തിരൂരങ്ങാടി

2017 നവംബര്‍ 18 1439 സഫര്‍ 29

ഒരുക്കി വെക്കണം നാം പാഥേയം

ഓര്‍ക്കാതെയെത്തുമാ യാത്രക്ക്

പരതി നോക്കണം കണക്കുകള്‍

പിഴവു വന്നെങ്കില്‍ തിരുത്തണം

ഫുള്‍ മാര്‍ക്ക് വാങ്ങണം പേപ്പറില്‍

ഫിറ്റായി തീരുവാന്‍ കൂട്ടരേ,

ഓഫറുകള്‍ ഒത്തിരി തന്നു നാഥന്‍

ഒന്നാഞ്ഞു ശ്രമിക്കുകയല്ലേ വേണ്ടൂ?

കൊയ്തിടാം പുണ്യങ്ങള്‍ നൂറുമേനി

കൊച്ചായി കാണരുത് ഒന്നിനെയും

ചെറു പുഞ്ചിരി പോലും ധര്‍മമെന്ന്

ചൊല്ലിയതല്ലയോ പുണ്യദൂതര്‍!

മാര്‍ക്കില്‍ അനീതി ലവലേശമില്ല

മര്‍ത്യന്റെ സ്ഥാന ചെറുപ്പമില്ല

സിലബസ്സ് ക്വുര്‍ആനെന്നോര്‍ത്തിടേണം 

സുന്നത്തുമൊപ്പമുണ്ടോര്‍മ വേണം

കാരുണ്യക്കടലായ ലോകനാഥന്‍

കാരുണ്യ വര്‍ഷം ചൊരിഞ്ഞിടുന്നു

നേര്‍പഥം ഇതു തന്നെ കുട്ടുകാരേ

നേര്‍വഴി തെറ്റാതെ പോയീടുക.

0
0
0
s2sdefault