നിയമങ്ങൾ പാലിക്കാനുള്ളതാണ്‌

ഉസ്‌മാൻ പാലക്കാഴ‍ി

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

മഴ തകർത്തു പെയ്യുകയാണ്‌; തുള്ളിക്കൊരു കുടം കണക്കെ. സുഹൈൽ പട്ടണത്തിലുള്ള ഒരു ദന്തൽ ക്ളീനിക്കിൽ ഡോക്‌ടറെ കാണാൻ ഉമ്മ വന്നപ്പോൾ കൂടെ വന്നതാണ്‌. ധാരാളം രോഗികൾ ഡോക്‌ടറെ കാണാൻ ടോക്കണെടുത്തു നില്പാണ്‌. ഇനിയും മണിക്കുറുകൾ കഴിഞ്ഞാലേ ഡോക്‌ടറെ കാണാൻ കഴിയൂ. ഒരു ബിൽഡിംഗിന്റെ രണ്ടാം നിലയിലാണ്‌ ക്ളീനിക്ക്‌. മഴയുടെ താളത്തിൽ ലയിച്ചങ്ങനെ താഴേക്കു നോക്കി നില്പാണ്‌ സുഹൈൽ.

സ്‌ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം മഴയത്ത്‌ വീടുകളിലും മറ്റ​‍ു ലക്ഷ്യസ്‌ഥാനങ്ങളിലും എത്തിച്ചേരാനുള്ള തിരക്കിലാണ്‌. ചിലരുടെ കൈകളിൽ കുടയുണ്ട്‌. ചിലർ ക​‍ുടയില്ലാതെ ഓടുന്നു. കുടയുള്ളവർ പോലും മഴയുടെ ശക്തിയിൽ നനയുന്നുണ്ട്‌. ബസ്സിൽനിന്നും ഇറങ്ങുന്നവരിൽ കുടയില്ലാത്തവർ കടകളുടെ ഓരത്തേക്ക്‌ ഓടിക്കയറുന്നു. ഈ കാഴ്‌ചകളെല്ലാം സുഹൈലിന്‌ രസകരമായി തോന്നി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ മഴയുടെ ശക്തിയൊന്നു കുറഞ്ഞു. ആ സമയത്താണ്‌ ഒരു ബാലൻ ഓടുന്നത്‌ സുഹൈലിന്റെ കണ്ണില്പെട്ടത്‌. ആളുകളുമായി കൂട്ടിമുട്ടാതിരിക്കുവാൻ വളരെ ശ്രദ്ധിച്ച്‌ ഇടത്തോട്ടും വലത്തോട്ടുമൊക്കെ നോക്കിയാണ്‌ അവന്റെ ഓട്ടം. താമസിയാതെ സുഹൈലിന്‌ ആളെ മനസ്സിലായി. തന്റെ കൂട്ടുകാരൻ റേ​‍ീസ്‌!

ട്രാഫിക്ക്‌ സിഗ്‌നലിനടുത്തെത്തിയപ്പോൾ അവൻ ഓട്ടം നിർത്തി. അവന്റെ കയ്യിലാകട്ടെ കുടയില്ല. വസ്‌ത്രമെല്ല​‍ാം മഴയിൽ നനഞ്ഞുകുതിരുന്നുണ്ട്‌. അവനാകെ തണുത്തുവിറക്കുന്നുണ്ടാകും. പാവം!

“ഉമ്മാ ഞാനിപ്പോൾ വരാം. എന്റെ കൂട്ടുകാരനുണ്ട്‌ താഴെ മഴയത്തു നില്ക്കുന്നു”- ഇതും പറഞ്ഞ്‌ സുഹൈൽ കുടയുമെടുത്ത്‌ താഴേ​‍േക്കാടി.

കൂട്ടുകാരന്റെയടുക്കൽ പാഞ്ഞെത്തി സലാം പറഞ്ഞുകൊണ്ട്‌ സുഹൈൽ ചോദിച്ചു:

“റേ​‍ീസ്‌, ന​‍ീ എന്തിന​‍ാ ഈ മഴയുംകൊണ്ട്‌ ഇവിടെ നില്ക്കുന്നത്‌? അപ്പുറത്തേക്കു കടക്കുവാനാണെങ്കിൽ വേഗമങ്ങു കടന്നുകൂടേ? മഴയായതിനാൽ വാഹനങ്ങൾ വളരെ കുറവ​‍ാണല്ലോ”.

റേ​‍ീസ്‌ സലാം മടക്കി ചുവന്ന സിഗ്‌നൽ ലൈറ്റിലേക്കു കൈചൂണ്ടിക്കൊണ്ട്‌ പറഞ്ഞു:

“മഴയത്തും എന്നെ പിടിച്ചു നിർത്തിയത്‌ ഈ ലൈറ്റാണ്‌ സ്‌നേഹിതാ. ഈ ചുവന്ന ലൈറ്റ്‌ കത്തുമ്പോൾ റോഡ്‌ മുറ​‍ിച്ചുകടക്കാൻ പാടില്ല. അതിനു താഴ ഒരു പച്ച ലൈറ്റുണ്ട്‌. അത്‌ പ്രകാശിക്കുമ്പഴേ റോഡ്‌ മുറ​‍ിച്ചുകടക്കാവൂ”.

സുഹൈൽ അത്ഭുതത്തോടെ പറഞ്ഞു:

“മഴയെ വകവെക്കാതെ ഇങ്ങനെ നില്ക്കേണ്ടതു​‍േണ്ടാ? വാഹനമൊന്നും വരുന്നതു കാണുന്നില്ലെങ്കിൽ പെട്ടെന്നങ്ങ്‌ ഓടിക്കൂടേ?”.

“പാടില്ല! മഴയോ വെയിലോ കാരണം അങ്ങനെ ചെയ്‌തുകൂടാ. ട്രാഫിക്ക്‌ സിഗ​‍്‌നൽ സുരക്ഷിതമായ യാത്രക്കുള്ള നയമമ​‍ാണ്‌. ഒരു മുസ്‌ലിം നിയമങ്ങൾ പാലിക്കുന്നവനായിരിക്കണം. അതുകൊണ്ട്‌ എല്ലാവർക്കും നേട്ടമേയുണ്ടാകൂ. നമ്മൾ അതിനെ അവഗണ​‍ിച്ച്‌ റോഡ്‌ മുറ​‍ിച്ചു കടക്കുമ്പോഴായിരിക്കും ചിലപ്പോൾ വല്ല വാഹനവും ചീറിപ്പാഞ്ഞു വരുന്നത്‌. അത്‌നമ്മുടെ ജീവന്തന്നെ അപഹരിച്ചേക്കാം. നമ്മുടെ അശ്രദ്ധ കൊണ്ട്‌ നമുക്കും നമ്മുടെ കുടുംബത്തിനും വാഹനത്തിന്റെ ഡ്രൈവർക്കും ഉടമസ​‍്‌ഥനുമൊക്കെ പ്രയാസങ്ങളുണ്ടാകും എന്നത്‌ നമ്മൾ ഓർക്കേണ്ടതുണ്ട്‌“.

അപ്പോഴേക്കും മഴ ശമിച്ചു. റോഡ്‌ മുറ​‍ിച്ചുകടക്കുന്നവർക്കുള്ള പച്ച ലൈറ്റ്‌ പ്രകാശിച്ചു. റേ​‍ീസ്‌ സലാം പറഞ്ഞ്‌ റോഡ്‌ മുറ​‍ിച്ചു കടക്കാനൊരുങ്ങി.

”സുഹൃത്തേ, നല്ലൊരു അറിവ്‌ നീ എനിക്കു പകർന്നുതന്നു. ഞാനിത്‌ ഒരിക്കലും മറക്കില്ല“- ഇതും പറഞ്ഞ്‌ സുഹൈൽ തന്നെ കാത്തിരിക്കുന്ന ഉമ്മയുടെ അടുത്തേക്ക്‌ നടന്നു.

0
0
0
s2sdefault