മതേതര ഗവണ്‍മെന്റും മുസ്‌ലിം ന്യൂനപക്ഷവും

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്‌. ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാത്തതും ഒരു മതത്തോടും പ്രത്യേക അകൽച്ച കാണിക്കാത്തതുമാണ്‌ ഇന്ത്യൻ ഭരണഘടന. ആർക്കും ഏതു മതവും സ്വീകരിക്കാം. അതിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാം. മറ്റുള്ളവർക്കിടയിൽ പ്രബോധനം നടത്താം. ഇങ്ങനെയുള്ള ഒരു നാട്ടിൽ ജീവിക്കുന്ന മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്‌? ക്വുർആനും നബിചര്യയുമാകുന്ന പ്രമാണങ്ങൾ അനിസ്ലാമിക ഭരണകൂടത്തിനു കീഴിൽ ജീവിക്കുന്നതിൽനിന്ന്‌ മുസ്ലിംകളെ വിലക്കുന്നുവോ? അങ്ങനെയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക്‌ പ്രാമാണികമായ പിന്തുണയുണ്ടോ? ഒരന്വേഷണം.

ലോകത്ത്‌ നിലനിൽക്കുന്ന തിന്മകളെ ഇല്ലായ്മ ചെയ്യുവാനും നന്മകൾ പരമാവധി പ്രചരിപ്പിക്കുവാനും പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ്‌ വിശുദ്ധ ക്വുർആൻ. മനുഷ്യകുലത്തിന്റെ ചരിത്രം പഠിപ്പിച്ചുകൊണ്ട്‌ പ്രസ്തുത കൃത്യത്തിന്‌ നാന്ദിക്കുറിച്ച പ്രവാചകന്മാരെ ക്വുർആൻ അതിനായി പരിചയപ്പെടുത്തുന്നുണ്ട്‌.

ആദം നബി(അ) മുതൽðനൂഹ്‌ നബി(അ) വരെയുള്ള പത്ത്‌ തലമുറകൾ ഒരേ വിശ്വാസവും ആദർശവും സ്വീകരിച്ചവരായിരുന്നു. അവരെക്കുറിച്ച്‌ `മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു`?എന്നാണ്‌ ക്വുർആൻ സാക്ഷ്യപ്പെടുത്തിയത്‌ (ക്വുർആൻ 2:213). എന്നാൽ നൂഹ്‌ നബി(അ)യുടെ കാലഘട്ടത്തിൽ ആ നാട്ടിലെ ബഹുഭൂരിപക്ഷമാളുകളും ബഹുദൈവാരാധകരായിരുന്നു. പുണ്യപുരുഷന്മാരെ ആരാധിക്കുന്ന ദുരാചാരം അവർക്കിടയിലുണ്ടായിരുന്നു. അവിടേക്കാണ്‌ ഒന്നാമത്തെ റസൂലായ നൂഹ്‌ നബി(അ) നിയോഗിതനായത്‌. അന്നേരം `ഈ നാട്ടിൽ കൂടുതലും ബഹുദൈവാരാധകരാണ്‌. ആയതിനാൽ ഞാൻ ഇവിടംവിട്ട്‌ പോകുകയാണ്‌`?എന്ന്‌ നൂഹ്‌ നബി(അ) പ്രഖ്യാപിച്ചില്ല. ഉത്തരവാദിത്ത ബോധത്തോടെ പ്രബോധന ദൗത്യം നിർവഹിച്ചുകൊണ്ട്‌ അവരുമായി ഇടപഴകി ജീവിക്കുകയാണ്‌ ആ മഹാനായ പ്രവാചകൻ ചെയ്തത്‌.

?`ബഹുദൈവാരാധകരുടെ കൂട്ടത്തിൽðവസിക്കാൻ പാടില്ല, പൂർണമായും മുസ്ലിംകൾ ഉള്ളിടത്തേ നിൽക്കാൻ പാടുള്ളൂ`?എന്നൊരു വാദം നമ്മുടെ നാട്ടിൽ ചിലയാളുകൾ പ്രചരിപ്പിക്കുന്നുണ്ട്‌. ഇത്‌ തിരുത്തപ്പെടേണ്ട ഒന്നാണ്‌. ലോകത്ത്‌ നിയോഗിതരായ മുഴുവൻ റസൂലുകളും ബഹുദൈവാരാധനയുളള അമുസ്ലിം സമൂഹത്തിലേക്കാണ്‌ കടന്നുവന്നത്‌. ഇവ്വിധമുള്ള ഒരു സമൂഹത്തിൽ നിൽക്കാൻ പാടില്ലായിരുന്നെങ്കിൽ അല്ലാഹു പ്രവാചകന്മാരെ അവിടേക്കയക്കുമായിരുന്നില്ല. അല്ലാഹു പറഞ്ഞത്‌ `ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു...“ (ക്വുർആൻ 49:13) എന്നാണ്‌. മാനവസമൂഹം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ്‌. ഒരേയൊരു ദൈവത്തിന്റെ സൃഷ്ടികളാണ്‌. അകാരണമായി ആരെയെങ്കിലും വെറുക്കുക, എതിർക്കുക എന്ന തത്ത്വശാസ്ത്രവുമായിട്ടല്ല മഹാന്മാരായ പ്രവാചകന്മാർ നിയുക്തരായത്‌.

അല്ലാഹു പഠിപ്പിച്ച നീതിബോധത്തിൽനിന്ന്‌ മനുഷ്യർ വ്യതിചലിക്കുമ്പോഴൊക്കെ സത്യത്തിന്റെയും നന്മയുടെയും ഐക്യത്തിന്റെയും പാന്ഥാവിലേക്ക്‌ മനുഷ്യരെ തിരിച്ചുവിളിക്കുക എന്ന കർത്തവ്യമായിരുന്നു പ്രവാചകന്മാർ ചെയ്തത്‌. അല്ലാഹുപറഞ്ഞു: ”തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കിക്കൊടുക്കുകയും ചെയ്തു“(ക്വുർആൻ 57:25).

മനുഷ്യവർഗം മുഴുവൻ നീതിബോധത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമായി മാറണം. സൃഷ്ടിച്ചവനും ഏകനുമായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം സൃഷ്ടികളെ ആരാധിക്കുന്നത്‌ അനീതിയാണ്‌. അതിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തി ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്ന ഉൽകൃഷ്ടമായ നീതിബോധത്തിലേക്ക്‌ മനുഷ്യൻ എത്തേണ്ടതുണ്ട്‌.

ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളായ മനുഷ്യർ അകാരണമായി പരസ്പരം വെറുപ്പ്‌ കാണിക്കേണ്ടവരല്ല. സത്യവിശ്വാസികൾ പാലിക്കേണ്ട ഏറ്റവും വലിയ മര്യാദകൾ പറഞ്ഞ കൂട്ടത്തിൽ അല്ലാഹുപറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യംവഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക്‌ പ്രേരകമാകരുത്‌. നിങ്ങൾ നീതി പാലിക്കുക. അതാണ്‌ ധർമനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌”(ക്വുർആൻ 5:8).

നീതിയിലും നന്മയിലുമായിരിക്കണം മുസ്ലിം സമൂഹം ഏതു നാട്ടിലും കഴിഞ്ഞുകൂടേണ്ടത്‌. ലോകത്ത്‌ നീതി സ്ഥാപിക്കുക എന്നത്‌ ക്വുർആനിന്റെ താൽപര്യമാണ്‌.

ലോകത്തിന്റെ വിവിധകോണുകളിലേക്ക്‌ അയക്കപ്പെട്ട പ്രവാചകന്മാർ അവർ നിയോഗിക്കപ്പെട്ട നാട്ടിലെ വിശ്വാസം സ്വീകരിച്ച ആളുകളുമായി മറ്റൊരു പ്രദേശത്തേക്ക്‌ രക്ഷപ്പെടുകയോ, അല്ലെങ്കിൽ വിശ്വാസം സ്വീകരിക്കാത്തവരോട്‌ യാതൊരു നിലക്കും ബന്ധപ്പെടാതെ `ഞാൻ ഈ നാട്ടിൽ നിന്ന്‌ പോകുകയാണ്‌`?എന്ന പ്രഖ്യാപനം നടത്തുകയോ ചെയ്തിട്ടില്ല. അവർ പുറത്താക്കപ്പെടുകയോ അല്ലെങ്കിൽ കഠിനമായ പീഡനങ്ങൾക്ക്‌ വിധേയമാക്കപ്പെടുകയോ ചെയ്തിട്ടല്ലാതെ അവർ ജനിച്ചുവളർന്ന നാട്‌ ഉപേക്ഷിട്ടില്ല. അല്ലാഹു ഏൽപിച്ച പ്രബോധനദൗത്യം പൂർത്തീകരിക്കുവാൻ അനുകൂല സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ്‌ അവർ ചെയ്തത്‌. ഞങ്ങൾ നിങ്ങളുടെ വിശ്വസ്തരും ഗുണകാംക്ഷികളുമാണ്‌ എന്ന മഹത്തായ പ്രഖ്യാപനമാണ്‌ കാപട്യമുക്തമായ മനസ്സോടെ അവർ സമൂഹത്തോട്‌ പറഞ്ഞത്‌.

മക്കയിലെ പതിമൂന്ന്‌ വർഷം പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദ്‌ നബി(സ)ക്ക്‌ ഒട്ടനവധി പീഡനങ്ങളും പ്രയാസങ്ങളും സഹിക്കേണ്ടിവന്നു. എന്നിട്ടും സ്വന്തം നിലയ്ക്കായിരുന്നില്ല ആ പ്രവാചകൻ ജനിച്ചുവളർന്നനാടുപേക്ഷിച്ചത്‌. `നീ എനിക്ക്‌ പ്രിയപ്പെട്ട നാടാണ്‌. ഈ നാട്ടിലെ ജനങ്ങൾ എന്നെപുറത്താക്കിയിട്ടില്ലായിരുന്നെങ്കിൽ ഞാൻ ഈ നാട്ടിൽ നിന്ന്‌ പോകുമായിരുന്നില്ല` എന്നാണ്‌ നബി(സ) സ്വദേശം വിട്ട്‌ മദീനയിലേക്ക്‌ പോകുമ്പോൾ പറഞ്ഞത്‌. നബി(സ)ക്ക്‌ ജന്മനാട്ടിൽ നിൽക്കാൻ സത്യപ്രബോധനത്തിന്റെ ശത്രുക്കൾ സമ്മതിക്കാതിരുന്ന സാഹചര്യത്തിൽ, ഒട്ടനവധി ത്യാഗങ്ങളും സഹനങ്ങളും സഹിച്ചുകൊണ്ട്‌ ഇനി ഒരുനിലയ്ക്കും അവിടെ നിൽക്കാൻ കഴിയില്ല എന്ന ഘട്ടമെത്തിയപ്പോൾ മാത്രമാണ്‌ അദ്ദേഹം മദീനയിലേക്ക്‌ പലായനം ചെയ്തതെന്നർഥം.

`എന്റെ റബ്ബിന്റെ വാക്കുകൾ ജനങ്ങളുടെ കാതുകളിൽ എത്തിക്കുന്നതിൽനിന്ന്‌ ക്വുറൈശികൾ എന്നെ തടഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ എന്നെóസഹായിക്കാൻ നിങ്ങളുടെ (അമുസ്ലിംകളുടെ) കൂട്ടത്തിൽ ആരെങ്കിലുമുണ്ടോ?`?എന്ന്‌ നബി(സ) മക്കക്കാരോട്‌ ചോദിച്ചത്‌ മക്കയിലെ ജീവിതകാലഘട്ടത്തിലാണ്‌. നബി(സ)യുടെ ഈ അഭ്യർഥന ഇബ്നുമാജയുടെ സുനനിൽ ഉദ്ധരിച്ച ജാബിർ ബിൻ അബ്ദുല്ലാഹ്‌(റ) നിവേദനം ചെയ്ത സ്വഹീഹായ ഹദീഥാണ്‌. ഇസ്ലാമിന്റെ മഹത്തായ പ്രബോധന പ്രവർത്തനങ്ങൾക്കായി, തൗഹീദിന്റെ ശബ്ദം ജനങ്ങളുടെ കാതുകളിൽ എത്തിക്കുവാനായി മുസ്ലിംകളല്ലാത്തവരുടെ സംരക്ഷണ സഹായം ആവശ്യപ്പെടാനും അത്‌ സ്വീകരിക്കാനും കഴിയുമെന്നുള്ളതിന്‌ ഈ ഹദീഥിൽ തെളിവുണ്ട്‌. പ്രഗത്ഭ പണ്ഡിതനും സുഊദി അറേബ്യയിലെ ഗ്രാന്റ്‌ മുഫ്തിയുമായിരുന്ന ശൈഖ്‌ അബ്ദുൽ അസീസ്‌ ഇബ്നു ബാസ്‌(റഹി) ഇക്കാര്യം വളരെ ക്യത്യമായി ഈ ഹദീഥിന്റെ വിവരണത്തിൽð വിശദീകരിക്കുകയും അനുബന്ധമായ തെളിവുകൾവച്ച്‌ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്‌.

ശരീഅത്തിൽ (മതനിയമത്തിൽ) വേണ്ടത്ര വിജ്ഞാനം നേടിയിട്ടില്ലാത്തവരും അൽപജ്ഞാനികളുമായ ആളുകളാണ്‌ അമുസ്ലിംകളുടെ സഹകരണത്തോടും സഹായത്തോടും കൂടി പ്രബോധനം നിർവഹിക്കുന്നതിനെ വിമർശിക്കുന്നത്‌. ഇത്‌ സലഫിയ്യത്തിനും മൻഹജിനും വിരുദ്ധമാണെന്ന്‌ അവർ പ്രചരിപ്പിക്കുന്നു. സഹജീവികളുടെ കാതുകളിൽ തൗഹീദിന്റെ ശബ്ദം എത്തിക്കാൻ അവിശ്വാസികളുടെ സഹായം സ്വീകരിച്ച ചരിത്രം പ്രാമാണികതയുള്ളതാണ്‌. അല്ലാഹുവിന്റെ മാർഗത്തിലേക്ക്‌ ക്ഷണിച്ച ശുഐബ്‌ നബി(അ)യെ നാട്ടിൽനിന്നും പുറത്താക്കാതിരുന്നത്‌, വിശ്വാസം സ്വീകരിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും സംരക്ഷണത്തിലായിരുന്നു അദ്ദേഹമെന്നതുകൊണ്ടാണ്‌. ആ ജനത പറഞ്ഞ കാര്യം അല്ലാഹു അറിയിക്കുന്നു: ?

“അവർ പറഞ്ഞു: ശുഐബേ, നീ പറയുന്നതിൽðനിന്ന്‌ അധികഭാഗവും ഞങ്ങൾക്ക്‌ മനസ്സിലാകുന്നില്ല. തീർച്ചയായും ഞങ്ങളിൽ ബലഹീനനായിട്ടാണ്‌ നിന്നെ ഞങ്ങൾ കാണുന്നത്‌. നിന്റെ കുടുംബങ്ങൾ ഇല്ലായിരുന്നെങ്കിൽðനിന്നെóഞങ്ങൾ എറിഞ്ഞ്‌ കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല” (ക്വുർആൻ 11:91).

മുസ്ലിംകളല്ലാത്തവരിലൂടെ പ്രബോധനത്തിന്‌ സഹായം ലഭിക്കുന്നത്‌ അല്ലാഹു നിശ്ചയിച്ച അവന്റെ നടപടിക്രമത്തിൽ പെട്ട കാര്യമാണെന്ന്‌ മേൽ സൂക്തത്തിന്റെ വ്യാഖ്യാനമായി ശൈഖ്‌ അബ്ദുർറഹ്മാൻ അന്നാസിർ അസ്സഅ​‍്ദി (റഹി) രേഖപ്പെടുത്തിയിട്ടുണ്ട്‌. സത്യനിഷേധികളിൽ പെട്ട സഹൃദയരായ ആളുകളിലൂടെ ഇസ്ലാമിക പ്രബോധനത്തെ അല്ലാഹു സഹായിക്കുന്നത്‌ തിരിച്ചറിയാത്തവരാണ്‌ പ്രത്യേക താൽപര്യങ്ങൾ ലക്ഷ്യംവെച്ചുകൊണ്ട്‌ ഈ ദൗത്യത്തിൽ

നിന്നും പിൻമാറി നിൽക്കുന്നതും പ്രബോധകരെ നിരുത്സാഹപ്പെടുത്തുന്നതും.

അല്ലാഹുവിന്റെ പ്രവാചകൻ(സ) അബൂത്വാലിബിന്റെ മരണംവരെ അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു പ്രബോധനം നിർവഹിച്ചത്‌. അതിനുശേഷം പ്രവാചകൻ(സ) സഹായം ആവശ്യപ്പെട്ടുകൊണ്ട്‌ ത്വാഇഫിലേക്ക്‌ പോകുകയും അവിടുത്തുകാർ അദ്ദേഹത്തെ മർദിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. പിന്നീട്‌ തിരിച്ചുവന്നó പ്രവാചകൻ(സ) അവിശ്വാസിയായിരുന്നó മുത്അം ഇബ്നു അദിയ്യിന്റെ സംരക്ഷണത്തിലാണ്‌ മക്കയിൽ പ്രവേശിച്ചത്‌. മുഹമ്മദ്‌ നബി(സ) കഴിഞ്ഞാൽðഈ സമുദായത്തിൽ ഏറ്റവും മഹാനായ വ്യക്തിത്വമാണ്‌ അബൂബക്കർ സ്വിദ്ദീഖ്‌(റ). അദ്ദേഹവും മക്കയിൽ ഇസ്ലാമിക പ്രബോധനം നിർവഹിച്ചത്‌ ഇബ്നു ദുഗ്നഎന്നó അമുസ്ലിം വ്യക്തിയുടെ സംരക്ഷണത്തിന്‌ കീഴിലായിരുന്നു. അബൂബക്കർ(റ) കഴിഞ്ഞാൽ ഇസ്ലാമിൽ വലിയ സ്ഥാനമുള്ള വ്യക്തിയാണ്‌ ഉമർബിൻ അൽഖത്ത്വാബ്‌(റ). അദ്ദേഹം അവിശ്വാസികളുടെ കൂട്ടത്തിൽ പെട്ട ആസിബ്‌ ബ്നു വാഇൽ അസ്സഅമി എന്നവ്യക്തിയുടെ സംരക്ഷണത്തിലാണ്‌ മക്കയിൽ കഴിഞ്ഞിരുന്നത്‌. ഖുലഫാഉർറാശിദുകളിൽ മൂന്നാമനും നബി(സ)യുടെ അറിയപ്പെട്ട അനുചരനുമാണ്‌ ഉസ്മാൻ ഇബ്നു അഫ്ഫാൻ(റ). അദ്ദേഹം അബ്സീനിയയിലേക്ക്‌ ഹിജ്‌റ പോയതിന്‌ ശേഷം വീണ്ടും മക്കയിലേക്ക്‌ പ്രവേശിക്കുന്നത്‌ അവിശ്വാസിയായ മുഗീറയുടെ സംരക്ഷണത്തിലായിരുന്നു. ഒരു വ്യക്തി ഇന്നóവ്യക്തിയുടെ സംരക്ഷണത്തിലാണെന്ന്പ്രഖ്യാപിച്ചാൽðപീന്നീടദ്ദേഹത്തെ ഉപദ്രവിക്കാൻ പാടില്ലെന്നത്‌ മക്കാ രാജ്യത്തുണ്ടായിരുന്ന സമ്പ്രദായമായിരുന്നു. മനുഷ്യന്റെ ജീവനും അവന്റെ വിശ്വാസത്തിനും സംരക്ഷണം നൽകുന്ന പ്രസ്തുത നിയമം മക്കാ രാജ്യത്തെ നിയമമായിരുന്നിട്ടും അതിന്റെ തണൽ സ്വീകരിക്കുന്നതിൽ നബി(സ) വൈമനസ്യം കാണിച്ചില്ല. സ്വഹാബികളെ അതിൽðനിന്നും തടഞ്ഞതുമില്ല. അത്‌ ത്വാഗൂത്തീ സമ്പ്രദായമാണെന്ന്‌ പറഞ്ഞുകൊണ്ട്‌ ആ ഒരു നടപടിയെ തട്ടിമാറ്റിയിട്ടുമില്ല.

`ലാ ഇലാഹ ഇല്ലല്ലാഹ്‌` എന്ന മഹനീയ സന്ദേശം ജനങ്ങളുടെ കാതുകളിൽ എത്തിക്കുന്നതിനെക്കാൾ വലിയ ദൗത്യം ഒരു മുസ്ലിമിനും ചെയ്യാനില്ല. ഈ ദൗത്യനിർവഹണത്തിന്‌ സഹായകമായിത്തീരുന്ന മതവിരുദ്ധമല്ലാത്ത എല്ലാ വഴികളും കണ്ടെത്താനും സ്വീകരിക്കാനും മുസ്ലിംകൾ ബാധ്യസ്ഥരാണ്‌. ഹിൽഫുൽ ഫുൾവൂൽ എന്ന പേരിൽ അറിയപ്പെടുന്ന മഹത്തായ കരാർ അവിശ്വാസിയായിരുന്ന അബ്ദുല്ലാഹിബ്നു ജുദ്ആനിന്റെ വീട്ടിൽ വെച്ചുണ്ടാക്കിയതാണ്‌. മക്കയിൽ ഒരു സ്വദേശിയോ വിദേശിയോ അക്രമത്തിന്‌ ഇരയായിക്കൂടാ, ആരോടും അനീതി ചെയ്തുകൂടാ എന്നറിയിക്കുന്ന നന്മ നിറഞ്ഞ ഈ കരാർ ഒരു അവിശ്വാസിയുടെ നേതൃത്വത്തിലാണ്‌ ഉണ്ടാക്കിയതെന്നർഥം. ജാഹിലിയ്യ കാലഘട്ടത്തിൽ രൂപംനൽകിയ ഈ കരാറിനെ പ്രശംസിച്ചുകൊണ്ട്‌ പ്രവാചകത്വത്തിന്‌ ശേഷം നബി(സ) സംസാരിച്ചിട്ടുണ്ട്‌. ഒരു ചുവന്ന ഒട്ടകത്തെക്കാൾ വിലമതിക്കുന്നതാണതെന്നും ഇസ്ലാമിലായിരിക്കെ ഇതുപോലുള്ള വ്യവസ്ഥകൾക്ക്‌ വിളിക്കപ്പെട്ടാൽ ഞാനതിന്‌ ഉത്തരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അല്ലാഹുവിന്റെ പ്രവാചകനി(സ)ൽ സത്യവിശ്വാസികൾക്ക്‌ ഉത്തമ മാതൃകയുണ്ട്‌. മതത്തെക്കുറിച്ചറിയാത്ത തൽപരകക്ഷികൾ ഇടുങ്ങിയ ചിന്താഗതികൾകൊണ്ട്‌ പ്രചരിപ്പിക്കുന്നതൊന്നും മതമല്ല, ധർമമല്ല.

മുഹമ്മദ്‌ നബി(സ) മക്കയിൽ നിന്നും മദീനയിലെത്തി അവിടുത്തെ നേതൃത്വം ഏറ്റെടുത്ത ശേഷം നടത്തിയ പ്രഖ്യാപനം ചരിത്രകാരന്മാർ ഏകകണ്ഠമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. യഹൂദർ മദീനയിലെ ഒരു മത സമൂഹമായി പരിഗണിക്കപ്പെടുമെന്നും അവർക്ക്‌ അവരുടെ മതമനുസരിച്ച്‌ ജീവിക്കുന്നതിന്‌ തടസ്സമുണ്ടാകില്ലെന്നും അക്രമിക്കപ്പെടുന്നവർക്ക്‌ മതം നോക്കാതെ തന്നെ നീതി ലഭ്യമാകുമെന്നും നബി(സ) ഊന്നിപ്പറഞ്ഞു. ലോകത്തിലെ മുഴുവൻ രാഷ്ട്രങ്ങൾക്കും ബഹുസ്വര രാഷ്ട്രങ്ങളുടെ അധിപന്മാർക്കും പ്രവാചകൻ(സ)യുടെ ജീവിതത്തിൽ വ്യക്തമായ പാഠങ്ങളുണ്ട്‌. അക്രമിക്കപ്പെടുന്നവർക്ക്‌ നീതി ലഭിക്കുകയും അക്രമികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്‌ നല്ലൊരു സൗഹാർദ അന്തരീക്ഷമാണ്‌ സൃഷ്ടിക്കുക. അതാണ്‌ നബി(സ) പ്രായോഗികമാക്കിയത്‌.

“തീർച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നൽകിയിരിക്കുന്നു” (ക്വുർആൻ 48:1). ഇതിൽ പരാമർശിച്ച `പ്രത്യക്ഷമായ വിജയം` കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഹുദൈബിയ്യ സന്ധിയാണെന്ന്‌ ബഹൂഭൂരിപക്ഷം വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. ഒരു മുസ്ലിമിന്‌ അവിശ്വാസികളോട്‌ ആശയവിനിമയം നടത്താൻ പറ്റിയെന്നതാണ്‌ ഹുദൈബിയ്യ സന്ധി വിജയമാകാനുള്ള കാരണമെന്ന്‌ ഈ സൂക്തം വിശദീകരിച്ചുകൊണ്ട്‌ ഇബ്നുകഥീർ(റഹി) സമർഥിക്കുന്നുണ്ട്‌. ഉപകാരപ്രദമായ അറിവും ഈമാനും സകല ജനങ്ങളുടെയും കാതുകളിൽ എത്തിക്കുവാനുള്ള ഒരു അവസരമാണ്‌ മഹത്തായ ഈ സമാധാന സന്ധിയിലൂടെ ഉണ്ടായത്‌. അതിനെയാണ്‌ പരിശുദ്ധ ക്വുർആൻ പ്രത്യക്ഷമായ ഒരു വിജയം? എന്ന്‌ വിശേഷിപ്പിച്ചത്‌. പ്രബോധന മേഖലയിൽ നിലനിന്നിരുന്നóഅതിർവരമ്പ്‌ അകന്നുപോയത്‌ കാരണം മുസ്ലിംകൾക്ക്‌ അവിശ്വാസികളുമായി പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും പ്രബോധനം ചെയ്യാനുമുള്ള അവസരങ്ങൾ തുറന്നുകിട്ടുകയാണ്‌ അതിലൂടെ ഉണ്ടായത്‌. അങ്ങനെയുള്ള അവസരങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിൽ സത്യവിശ്വാസം സ്വീകരിക്കാത്ത ആളുകളോട്‌ സൗഹാർദാന്തരീക്ഷത്തിൽ വർത്തിക്കുന്നത്‌ കരണീയമായ കാര്യമാണെന്ന്‌ അബ്ദുർറഹ്മാൻ അന്നാസിർ അസ്സഅ​‍്ദി(റഹി)യും ഇതേ സൂക്തത്തിന്റെ വിശദീകരണത്തിൽ പറയുന്നു. സമൂഹത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിന്റെ അനിവാര്യതയാണ്‌ ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്‌.

അല്ലാഹു പറയുന്നു: “മതകാര്യത്തിൽ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക്‌ നന്മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ക്വുർആൻ 60:8).

ഏകദൈവാരാധനയിൽðനിന്നും തെറ്റിപ്പോയ, അധർമത്തിൽ മുഴുകിയ മനുഷ്യരെ നേർവഴിയിലേക്ക്‌ ക്ഷണിക്കേണ്ട ഉത്തരവാദിത്തമുള്ളവരാണ്‌ മുസ്ലിംകൾ. ഇന്ത്യ ഒരു മുസ്ലിം രാഷ്ട്രമല്ല. പക്ഷേ, വീടുവീടാന്തരം കയറിയിറങ്ങി ഇസ്ലാമിക സന്ദേശം എത്തിക്കാനുള്ളസ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്‌.

അമുസ്ലിംകൾ ഭൂരിപക്ഷവും മുസ്ലിംകൾ ന്യൂനപക്ഷവുമായി വസിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യത്ത്‌ ഇസ്ലാമിക പ്രബോധനത്തിന്‌ സ്വാതന്ത്ര്യം നൽകുന്നത്‌ അമുസ്ലിംകളാണെങ്കിൽ അവരെ ഭരണാധികാരത്തിൽ കൊണ്ടുവരുന്നതിൽ മുസ്ലിംകൾ സഹകരിക്കണമെന്നും ഐക്യത്തോടുകൂടി പ്രവർത്തിക്കണമെന്നും അവർക്ക്‌ വോട്ട്‌ ചെയ്ത്‌ അവരെ തിരഞ്ഞെടുക്കണമെന്നുമാണ്‌ സലഫി ലോകത്തെ പ്രഗത്ഭ പണ്ഡിതൻമാർ വ്യക്തമാക്കുന്നത്‌.

ജനാധിപത്യ മതേതരത്വ വ്യവസ്ഥകളുള്ള നാടുകളിലെ ഭരണ സംവിധാനങ്ങളുമായി സഹകരിക്കുന്നത്‌ മുസ്ലിമിന്‌ യോജിച്ചതല്ലെന്ന വാദം ഇടുങ്ങിയ ചിന്താഗതിക്കാരുടേതാണ്‌. ഇത്തരം നാടുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട്‌ രേഖപ്പെടുത്തുന്നത്‌ പോലും അനുവദനീയമല്ലെന്നാണ്‌ ന്യൂനാൽ ന്യനപക്ഷം വരുന്ന ചിലരുടെ വാദം. ഏകദൈവാദർശം അനുസരിച്ച്‌ ജീവിക്കുവാനും അത്‌ പ്രബോധനം ചെയ്യുവാനും സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടിൽ, ഈ സ്വാതന്ത്ര്യം നിലനിർത്താൻ സഹായിക്കുന്ന അവിശ്വാസികളുമായി സഹകരിക്കുന്നത്‌ സലഫിയ്യത്തിനും മൻഹജിനും വിരുദ്ധമായ പ്രവർത്തനങ്ങളായി ഇവർ ചിത്രീകരിക്കുന്നത്‌ അവരുടെ അറിവില്ലായ്മയാണ്‌ വ്യക്തമാക്കുന്നത്‌. ഇത്തരം ചിന്താധാരകൾ പ്രത്യക്ഷപ്പെട്ട ഭൂതകാലചരിത്രം പൊതുസമൂഹം വിസ്മരിക്കാവതല്ല. അണഞ്ഞുപോയെന്നു കരുതിയ രാഷ്ട്രീയ ശിർക്കിന്റെ മുറവിളികൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നാമ്പുറ പ്രേരണകൾ ആരുടേതാണെന്ന്‌ വിശ്വാസി സമൂഹം തിരിച്ചറിയേണ്ടതുണ്ട്‌.

0
0
0
s2sdefault