മനുഷ്യന്‍ എത്ര ദുര്‍ബലന്‍!

അബൂമുര്‍ഷിദ

2017 ഒക്ടോബര്‍ 07 1438 മുഹറം 16

(ഗാനം)

ജനിക്കുമ്പം മനുഷ്യന്മാര്‍ പാരിതില്‍ കഴിവില്ലാ 

ദുര്‍ബലരാണല്ലോ-പിന്നെ

ഘട്ടം ഘട്ടമായിട്ട് പടച്ചവന്‍ മനുഷ്യരെ 

കഴിവുേറ്റാരാക്കീലേ-അല്ലാഹു കഴിവുറ്റോരാക്കീലേ

പിച്ചവെച്ചു നടന്നു നീ ഒച്ചവെച്ചു കളിച്ചു നീ

വളര്‍ന്നങ്ങു വലുതായി-ഇന്ന്

കിബ്‌റിന്റെ കൊടിയേന്തി കലഹിച്ചു കഴിയും നീ

കനിവില്ലാത്തവനായി-ഇന്ന് കനിവില്ലാത്തവനായി

പടച്ചവന്‍ പറഞ്ഞതും തിരുനബി മൊഴിഞ്ഞതും 

നിനക്കൊന്നുമറിയില്ലാ-എന്നാലൊ

ദുനിയാവിനായി നീ ഓട്ടത്തിലാണല്ലൊ 

അതിനൊട്ടും മടിയുമില്ല- 

നീ ഓട്ടത്തിലാണല്ലൊ അതിനൊട്ടും മടിയുമില്ല

അനുദിനം വളരുന്ന ആസക്തി പെരുകി നീ 

അധമനായ് മാറിലേ-ചെറു 

ചിരിപോലും മുഖത്തില്ലാ, കണ്ണ് പോലും കണ്ടിടാത്ത 

പരുവത്തിലായില്ലേ -ഇന്നാ

പരുവത്തിലായില്ലേ

മരണത്തിന്‍ സമയത്ത് മറ്റാരും തുണയില്ലാ 

യാഥാര്‍ഥ്യമറിഞ്ഞൂടേ-

എന്ന യാഥാര്‍ഥ്യമറിഞ്ഞൂടേ

ഒരു കട്ടിലതില്‍ നിന്നെക്കേറ്റും 

നാട്ടുകാര് തോളിലേറ്റും

പള്ളിക്കാട്ടില്‍ മറമാടില്ലേ- 

നിന്നെ പള്ളിക്കാട്ടില്‍ മറമാടില്ലേ.

0
0
0
s2sdefault