കൂട്ടുകൂടുമ്പോള്‍...

ഉസ്മാന്‍ പാലക്കാഴി

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

കൂട്ടുകാരേ, കൊച്ചു കൂട്ടുകാരേ

കൂട്ടുകൂടുമ്പോള്‍ നാം സൂക്ഷിക്കണേ

ചീത്തയാം കൂട്ട് നാം വര്‍ജിക്കണേ

നല്ലവര്‍ക്കൊപ്പം നാം ചേര്‍ന്നീടണേ

കളവും ചതിയും നാം ചെയ്തുകൂടാ

ആരോടും നുണപറയാന്‍ പറ്റുകില്ലാ

കൂട്ടുകാര്‍ക്കൊക്കെയും മാതൃകയായ്

കുട്ടികളേ നിങ്ങള്‍ മാറീടണേ

ഒട്ടുമേ തെറ്റുകള്‍ ചെയ്തീടല്ലേ

നഷ്ടം ഭവിച്ചിടും ഓര്‍ത്തിടണേ

കൂട്ടുകാര്‍ തെറ്റുകള്‍ ചെയ്തിടുമ്പോള്‍

അരുതെന്ന് പറയാന്‍ മറന്നിടല്ലേ

മത്സരം നന്മക്ക് വേണ്ടിയാകാം

തിന്മയില്‍ മത്സരം വേണ്ടേ വേണ്ടാ

ഉമ്മാക്കും ഉപ്പാക്കും വേണ്ടി ദുആ

ചെയ്യുന്ന മക്കളായ് മാറിടേണം.

0
0
0
s2sdefault