ഹിജ്‌റ വര്‍ഷം 1438 അവസാനിക്കുമ്പോള്‍...

സമീര്‍ മുണ്ടേരി

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

നമ്മെ ഇഹലോകത്തുനിന്ന് അകറ്റിക്കൊണ്ടും പരലോകത്തേക്ക് അടുപ്പിച്ചുകൊണ്ടും ഒരു വര്‍ഷം കൂടി കടന്നു പോകുകയാണ്. ഒരു പുതിയവര്‍ഷം കടന്നു വരുമ്പോള്‍ പല ചിന്തകളാണ് മനുഷ്യര്‍ക്കുളളത്. തന്റെ ആയുസ്സില്‍ðനിന്ന് ഒരു വര്‍ഷംകുറഞ്ഞല്ലോ എന്ന് ആലോചിച്ച് നിരാശപ്പെടുന്നവരുണ്ട്. തനിക്ക് വിധിച്ച ശിക്ഷയില്‍ നിന്ന് ഒരു വര്‍ഷം തീര്‍ല്ലോ എന്ന് ആലോചിച്ച് സന്തോഷിക്കുന്ന കുറ്റവാളികളുമുണ്ട്.  

വിശ്വാസി സമയത്തെ ഗൗരവ്വമായികാണേണ്ടവനാണ്. നാലാം ഖലീഫയായ അലിയ്യുബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ''ഇഹലോകം നമ്മില്‍നിന്ന് വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. പരലോകം നമ്മിലേക്ക് അടുത്ത്‌കൊണ്ടിരിക്കുന്നു. ഇഹലോകത്തിനും പരലോകത്തിനും മക്കളുണ്ട്.നിങ്ങള്‍ പരലോകത്തിന് വേണ്ടി ജീവിക്കുന്നവരാകുക. നിങ്ങള്‍ ഇഹലോകത്തിനായി  ജീവിക്കുന്നവരാകരുത്. ഇന്നത്തെ ദിവസം പ്രവര്‍ത്തിക്കാനുളളതാണ്. വിചരണയില്ല. എന്നാല്‍ð നാളെ വിചാരണയുടെ ദിവസമാണ്. നാളെ പ്രവര്‍ത്തനത്തിന് സാധ്യമല്ല.

വിശ്വാസി നാളെയക്കുറിച്ച് ആലോചിക്കേണ്ടവനാണ്

അല്ലാഹു പറഞ്ഞു: ''നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോകാര്യവും (തന്റെ മുമ്പില്‍)ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്നദിവസത്തെക്കുറിച്ച് (ഓര്‍ക്കുക). തന്റെയും അതിന്റെ(ദുഷ്പ്രവൃത്തിയുടെ)യും ഇടയിðവലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന്ഓരോ വ്യക്തിയും അന്ന്‌കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു (തന്റെ) ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 3:30). 

ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ എല്ലാവരുംചിന്തിക്കണം; പരലോകത്തേക്ക് എന്താണ് ഒരുക്കിവെച്ചിട്ടുളളത് എന്ന്. ദീനിനെയും സമുദായത്തെയും സമൂഹത്തെയും സഹായിക്കാന്‍ എനിക്കായിട്ടുണ്ടോ? 

ബിസിനസുകാരും കച്ചവടക്കാരും കൃത്യമായി ലാഭ നഷ്ട കണക്കുകള്‍ എടുക്കാറുണ്ട്. വര്‍ഷം അവസാനിക്കുമ്പോള്‍ സൂക്ഷ്മ പരിശോധന നടത്താറുണ്ട്. നഷ്ടത്തിന്റെ കാരണം ചികയും. ലാഭം വര്‍ധിപ്പിക്കാന്‍ പുതിയ മാര്‍ഗം തേടും. എന്നാല്‍ നശിച്ചുപോകാത്ത ലോകത്തെ ജീവിതത്തിനായി നന്മ തിന്മകളുടെ കണക്കെടുക്കുന്നവര്‍ വളരെ വിരളമായിരിക്കും.  

നാളേക്ക് വേണ്ടി എന്തു ചെയ്തു? 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന്‌നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 59:18). 

സ്വയം പരിശോധന വേണം. പരിശോധനക്കൊടുവില്‍ðസംതൃപ്തിയാണെങ്കിðതുടര്‍ന്നും നന്നായിത്തന്നെóജീവിക്കുക. സംതൃപ്തികരമല്ല എങ്കില്‍ പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കുകയും വേണം. 

''തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍നിന്നുള്ള വല്ലñദുര്‍ബോധനവും ബാധിച്ചാല്‍അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു'' (ക്വുര്‍ആന്‍ 7: 201).

സ്വയംവിചാരണ നടത്തുക

ഉമര്‍(റ) പറഞ്ഞു: ''നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക. നിങ്ങളുടെ കര്‍മങ്ങള്‍ തൂക്കി നോക്കപ്പെടുന്നതിന് മുമ്പ് സ്വയംതൂക്കി നോക്കുക.''

അല്ലാഹു പറഞ്ഞു: ''അന്നേദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ðനിന്ന് മറഞ്ഞു പോകുന്നതല്ല'' (ക്വുര്‍ആന്‍ 69: 18). 

ഇബ്‌നുല്‍ðക്വയ്യിം(റഹി) പറഞ്ഞു: ''ആത്മവിചാരണയെന്നാല്‍ðഒരാള്‍ തനിക്കുളളതും തനിക്ക് എതിരാകുന്നതും വേര്‍തിരിക്കലാണ്. തനിക്ക് വേണ്ടത് കൊണ്ടുനടക്കലും എതിരാകുന്നത് ഒഴിവാക്കലുമാണ്.'' 

ആത്മവിചാരണ എന്നത് ഹൃദയത്തെ വായിക്കലാണ്. അത് ചെയ്യാതിരിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്. അല്ലാഹു പറഞ്ഞു:  

''നിങ്ങള്‍ നിങ്ങളെത്തന്നെóകൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 4:29). 

ഇതിന് ഇബ്‌നു കഥീര്‍ നല്‍കിയ ഒരു വിശദീകരണം 'ഹറാം ചെയ്തുകൊണ്ടും അന്യായമായി സമ്പത്ത് തിന്നുകൊണ്ടും നിങ്ങള്‍ നിങ്ങളെത്തന്നെóകൊല്ലരുത്' എന്നാണ്. 

നമുക്ക് അല്ലാഹു നല്‍കിയ ആയുസ്സ് ഹറാമുകള്‍ പ്രവര്‍ത്തിച്ചും നശിപ്പിക്കാനുളളതല്ല. ആത്മവിചാരണ സ്വന്തം പോരായ്മകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. അഹങ്കാരത്തില്‍ð നിന്ന് അകറ്റുകയും ചെയ്യുന്നു. ആത്മവിചാരണ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അല്ലാഹു പറഞ്ഞു: 

''തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയുംചെയ്തു'' (ക്വുര്‍ആന്‍ 91:9,10).

ആരാണ് ബുദ്ധിമാന്‍ എന്നóചോദ്യത്തിന് തിരുനബി ﷺ നല്‍കിയ മറുപടി 'മനസ്സിനെ വിചാരണ നടത്തുന്നവനും മരണാന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ്' എന്നാണ്. 

എല്ലാം വെളിവാകുന്ന ദിവസമുണ്ട് 

''(കര്‍മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ð നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല'' (ക്വുര്‍ആന്‍ 18:49). 

അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (ക്വുര്‍ആന്‍ 99:7,8). 

നഷ്ടപ്പെട്ടു പോകുóസമയം തിരിച്ച് ലഭിക്കുകയില്ല. ആയുസ്സിനെ നന്മòകൊണ്ട് ധന്യമാക്കുന്നവര്‍ക്കാണ് വിജയം. 

0
0
0
s2sdefault