ചരിത്ര സത്യങ്ങളെ ചേര്‍ത്ത് പിടിക്കുക

ഡോ. സി.എം സാബിര്‍ നവാസ്

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ഇസ്‌ലാമിനെതിരെ ഒളിയജണ്ടകളുമായി കടന്നുവന്നവരൊക്ക ചരിത്രരചനയില്‍ കാര്യമായി കെകടത്തിയിട്ടുണ്ടെന്നാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാമിന്റെ ചരിത്രം. പരിശുദ്ധ മതത്തെ ആശയപരമായി നേരിട്ട് തോല്‍പിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ ചരിത്രരചനയുടെ ഊടുവഴികൡലൂടെ ധാരാളം ഉഡായിപ്പുകള്‍ ഒപ്പിച്ചു വെച്ചിട്ടുണ്ട്. അത്തരം കുതന്ത്രങ്ങളുടെ ബലിയാടാണ് അക്കാദമി വിഷയത്തില്‍ ലഭ്യമായ ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങളെന്ന് പറയുന്നതില്‍ േഖദമണ്ട്. 

ജൂതലോബിയും ഓറിയന്റലിസ്റ്റുകളും ശിയാക്കളും ഒരുമിച്ച് ചരിത്ര പരാമര്‍ശങ്ങളില്‍ നടത്തിയ കടന്നാക്രമണത്തിന്റെ ഇരകളാണ് ലോകത്ത് വിശ്വാസ്യതയുടെയും സൗഹൃദത്തിന്റെയും ഉത്തമ മാതൃകകളായ പ്രവാചക ശിഷ്യന്മാര്‍. പരിശുദ്ധ ക്വുര്‍ആനിലും പ്രവാചക വചനങ്ങളിലും സ്വഹാബികളുടെ പദവിയും ശ്രേഷ്ഠതയും സത്യന്ധതതയും വിവരിക്കുന്ന ധാരാളം ഭാഗങ്ങള്‍ കാണാം. മാനവരില്‍ മഹോന്നതനായ മുഹമ്മദ് നബി ﷺ യുടെ കൂടെ സഹവസിക്കുവാനും സമയം ചെലവഴിക്കുവാനും അല്ലാഹു തെരഞ്ഞെടുത്ത ഒരു വിഭാഗം ഉല്‍കൃഷ്ടതയുടെ ഉറവിടങ്ങളാകുമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ ധാരാളം  മതി. 

പ്രമുഖരായ പ്രവാചക ശിഷ്യന്മാരെ ഒറ്റതിരിഞ്ഞ് വ്യക്തിഹത്യ നടത്തിയാല്‍ സച്ചരിതരായ ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസ്യത തകര്‍ത്തുകളയാമെന്ന സൃഗാലബുദ്ധിയാണ് ഇത്തരം നീക്കള്‍ക്കു പിന്നിലുള്ളത്. അബൂബക്ര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ),  അലി(റ), അബൂഹുറയ്‌റ(റ), മുആവിയ(റ), ആഇശ(റ), അബൂമൂസല്‍ അശ്അരി(റ), ഖാലിദുബ്‌നുല്‍ വലീദ് തുടങ്ങിയ സ്വഹാബിമാരെ കുറിച്ച് ചരിത്ത്രിന്റെയോ സത്യത്തിന്റെയോ പിന്‍ബലമില്ലാത്ത ധാരാളം നുണപ്രചാരണങ്ങള്‍ ഇവര്‍ വ്യാപകമായി നടത്തുകയുണ്ടായി.

ഇസ്‌ലാമിക ചരിത്രം കൈകാര്യം ചെയ്യുന്നിടത്ത് സംഭവിച്ചുപോയ അശ്രദ്ധയും അനവധാനതയും ഇക്കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. സാഹിത്യകാരന്മാരം പത്രപ്രവര്‍ത്തകരും സൂക്ഷ്മതയില്ലാതെ ചരിത്രരചന നടത്തിയതിന്റെ പ്രത്യാഘാതങ്ങളും ഇസ്‌ലാമിക സമൂഹം അനുഭവിക്കുന്നുണ്ട്. തുല്യതയില്ലാത്ത വിശ്വാസ്യതയുടെ നിദര്‍ശനമാണ് ഇസ്‌ലാമിക ചരിത്രം. ഇസ്‌ലാമിന്റെ സുവര്‍ണകാലഘട്ടമായ ആദ്യ നൂറ്റാണ്ടുകളില്‍തന്നെ സത്യസന്ധമായ  ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ സനദുകള്‍ (പരമ്പരകള്‍) സഹിതം രേഖപ്പെടുത്തിയ സത്യസന്ധമായ ചരിത്രം ചെരുപ്പണിയാന്‍ തുടങ്ങുന്നതിന്റെ മുമ്പെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകള്‍ളും അസംബന്ധങ്ങളും ലോകം മുഴുവന്‍ കീഴടക്കിയെന്നതാണ് ഇസ്‌ലാമിക ചരിത്ര വിഷയത്തില്‍ സംഭവിച്ച ഏറവും വലിയദുരന്തം. 

ഇമാം ബുഖാരി, ഇമാം മുസ്‌ലിം പോലുള്ള ഹദീഥ് പണ്ഡിതന്മാരും ഇമാം ത്വബ്‌രി, ഇമാം ദഹബി,  ഇബ്‌നുഹജര്‍, ഇബ്‌നുകഥീര്‍ തുടങ്ങിയ തലയെടുപ്പുള്ള മുന്‍ഗാമികളായ പണ്ഡിതശ്രേഷ്ഠരും രേഖപ്പെടുത്തിയ യഥാര്‍ഥ ചരിത്രം അനാരണം ചെയ്യപ്പെടേണ്ടത് സമകാലിക ഇസ്‌ലാമിക സംഘടനകളുടെയും പണ്ഡിതന്മാരുടെയും ഉത്തരവാദിത്തമാണ്. ഈ ദൗത്യനിര്‍വഹണത്തിന്റെ പാതയില്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായ ചുവടുവയ്പാണ് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ കീഴില്‍ ഐ. എസ്.എം സംസ്ഥാന സമിതി സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന 'സച്ചരിത സമൂഹം; ആദര്‍ശവും പ്രയോഗവും' എന്ന ശീര്‍ഷകത്തിലുള്ള ഹദീഥ് സെമിനാറുകള്‍.

0
0
0
s2sdefault