അഹദവനല്ലാതെ വേറെയാര്?

മൊയ്തു ഉളിക്കല്‍ 

2017 ജൂലായ് 15 1438 ശവ്വാല്‍ 21

പ്രപഞ്ചനാഥനാം അല്ലാഹുവല്ലാതെ

പ്രാര്‍ഥനയ്ക്കുത്തരം ആരു നല്‍കും?

എല്ലാമറിയുന്ന റബ്ബവനല്ലാതെ

ആരുണ്ട് നമ്മള്‍ക്കഭയമേകാന്‍?

പുല്‍ക്കൊടി പോലും പടക്കാന്‍ കഴിയാത്ത

സൃഷ്ടികള്‍ നമ്മളെക്കാത്തിടുമോ?

ഏറ്റവും സൂക്ഷ്മമായറിയുന്നോനല്ലാതെ

നമ്മുടെ ഖല്‍ബകം കണ്ടിടുമോ?

നേരായ പാതയില്‍ നമ്മെ നയിക്കുവാന്‍

കാരുണ്യവാനവന്‍ മാത്രമല്ലേ?

വെയിലും മഴയും നമുക്ക് നല്‍കീടുവാന്‍

അല്ലാഹുവല്ലാതെയാര് വേറെ? 

ഇഹപര സൗഭാഗ്യം നമ്മള്‍ക്ക് നല്‍കുന്നോന്‍

അഹദവന്‍ മാത്രമാണെന്നറിയൂ.

0
0
0
s2sdefault